കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓ​​ണം ബംപറടിച്ചത് സര്‍ക്കാറിന്; 138 കോടി കവിഞ്ഞ് വിറ്റുവരവ്, ലാഭത്തിലും വന്‍ വര്‍ധന

Google Oneindia Malayalam News

തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്‍റെ നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ ഇപ്പോഴേ ബംപര്‍ അടിച്ച് സര്‍ക്കാര്‍. അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളില്‍ 43 ലക്ഷവും വിറ്റുപോയതോടെ ഇതുവരെ സംസ്ഥാന സര്‍ക്കാറിന്‍റെ ഖജനാവിലേക്ക് ലാഭമായി മാത്രം എത്തിയത് 29 കോടി രൂപ. ഇന്നലെവരേയുള്ള കണക്കാണ് ഇത്.

നാളെ ഉച്ചയ്ക്കാണ് ബംപറിന്‍റെ നറുക്കെടുപ്പ്. അതിന് മുമ്പ് ബാക്കിയുള്ള 3 ലക്ഷം ടിക്കറ്റുകളും വിറ്റു തീരുമെന്നാണ് ലോട്ടറി വകുപ്പിന്‍റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇത്തവണത്തെ ലാഭം 30 കോടി കടക്കും. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ബംബറിന് നല്‍കുന്നത്. 12 കോടി രൂപയാണ് ഒന്നാംസമ്മാനം.

വില്‍പ്പന ആരംഭിച്ചത്

വില്‍പ്പന ആരംഭിച്ചത്

ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റും കോടിപതിയാകുമെന്നതും ഇത്തവണത്തെ ഓണം ബംപറിന്‍റെ പ്രത്യേകതയാണ്. കമ്മീഷന്‍ ഇനത്തില്‍ 1.20 കോടി (10%) രൂപയാണ് ഏജന്‍റിന് ലഭിക്കുക. 300 രൂപയാണ് ഇത്തവണ ബംപര്‍ ടിക്കന്‍റിന്‍റെ വില. ജൂലൈ 21 ന് വില്‍പ്പന അരംഭിച്ച ടിക്കറ്റിന്‍റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക.

12 കോടിക്ക് പുറമെ

12 കോടിക്ക് പുറമെ

‌ഒന്നാം സമ്മാനമായ 12 കോടിക്ക് പുറമെ രണ്ടാംസമ്മാനമായി 5 കോടിയും മുന്നാം സമ്മാനമായി 2 കോടിയും നാലാം സമ്മാനമായി 1 കോടി രൂപയും നല്‍കും. സമാശ്വാസ സമ്മാനമായി 9 പേര്‍ക്ക് 5 ലക്ഷം രൂപയും മറ്റ് സമ്മാനങ്ങളും ലഭിക്കും. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം ഇത്തവണ 12 കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു. വില 250 ല്‍ നിന്ന് 300 ആയും വര്‍ധിപ്പിച്ചു.

 138 കോടിരൂപ

138 കോടിരൂപ

ഓണം ബംപര്‍ ടിക്കറ്റ് വില്‍പ്പനവഴി ഇതുവരെ 138 കോടിരൂപ സര്‍ക്കാറിന് ലഭിച്ചെങ്കിലും ഇതില്‍ 21 ശതമാനം മാത്രമാണ് സര്‍ക്കാറിന്‍റെ ലാഭം. വരുമാനത്തിന്‍റെ 42 ശതമാനം സമ്മാനത്തുക നല്‍കാനും 32 ശതമാനം ഏജന്‍സി കമ്മീഷനായും 5 ശതമാനം അച്ചടിക്കും ചിലവാകും. ബംപര്‍ അടക്കമുള്ള എല്ലാവിധ ലോട്ടറികളില്‍ നിന്നുമായി 9292 രൂപയാണ് സര്‍ക്കാറിന്‍റെ വാര്‍ഷിക വിറ്റുവരവ്.

ഭാഗ്യവാന് 7.56 കോടി

ഭാഗ്യവാന് 7.56 കോടി

നാളെ ഉച്ചയ്ക്ക് പ്രസിദ്ധീകരിച്ച് തുടങ്ങുന്ന നറുക്കെടുപ്പിന്‍റെ മുഴുവന്‍ ഫലവും 3.30 ഒടെ അറിയാന്‍ കഴിയും. TA, TB. TC,TD,TE,TF,TG,TH,TH,TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുള്ളത്. ഒന്നാം സമ്മാനമടിക്കുന്ന ഭാഗ്യവാന് 7.56 കോടി രൂപയാണ് കയ്യില്‍ കിട്ടുക. 12 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനായും 30 ശതമാനം ആദായ നികുതിയായും കുറയ്ക്കും.

നികുതി

നികുതി

ആദായനികുതി നിയമത്തിന്റെ 194 ബി വകുപ്പ് പ്രകാരമാണു സമ്മാനത്തിന്റെ നികുതി കണക്കാക്കുന്നത്. പതിനായിരത്തിനു മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാല്‍ 30 ശതമാനമാണു നികുതി. ഇതുകൂടാതെ സ്‌ളാബ് പ്രകാരം സര്‍ചാര്‍ജ്, നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്കു നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൂജാ ബംപര്‍

പൂജാ ബംപര്‍

ടിക്കറ്റുകള്‍ വിറ്റുതീരുന്നത് വരെ നറുക്കെടുപ്പ് നീട്ടിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നറുക്കെടുപ്പ് നീട്ടിവെയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ലോട്ടറി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പൂജാ ബംപര്‍ ടിക്കറ്റും നാളെ ലോട്ടറി വകുപ്പ് പുറത്തിറക്കും. 5 കോടി രൂപയാണ് പൂജാ ബംപറിന്‍റെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം 4 കോടി രൂപ ഒന്നാം സമ്മാനവും ടിക്കറ്റ് വില 150 രൂപയുമായിരുന്നെങ്കില്‍ ഇക്കുറി ടിക്കറ്റ് വില 200 ആയി വര്‍ധിപ്പിക്കുകയായിരുന്നു.

1967 ല്‍

1967 ല്‍

1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. കേരള ലോട്ടറി ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 1967 ല്‍ 20 ലക്ഷം വരുമാനവും 14 ലക്ഷം ലാഭവുമുണ്ടായിരുന്നതു 2017ല്‍ 7394 കോടി രൂപ വരുമാനവും 1691 കോടി ലാഭവുവുമായി വര്‍ധിച്ചതായാണു ലോട്ടറി വകുപ്പില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണംകേരളത്തിലാദ്യമായി അണ്ണാ ഡിഎംകെയ്ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം; വീഴ്ത്തിയത് ഇടത് ഭരണം

മോദിയെ കാണാന്‍ പോകവെ യശോദ ബെന്നുമായി മമതയുടെ കൂടിക്കാഴ്ച്ച; മോദിയുടെ ഭാര്യക്ക് സമ്മാനം ബംഗാള്‍ സാരിമോദിയെ കാണാന്‍ പോകവെ യശോദ ബെന്നുമായി മമതയുടെ കൂടിക്കാഴ്ച്ച; മോദിയുടെ ഭാര്യക്ക് സമ്മാനം ബംഗാള്‍ സാരി

English summary
Onam bumper; Kerala govt gets 30 crore till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X