കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവോണം ബമ്പര്‍ പത്ത് കോടി നേടിയ ഭാഗ്യവാൻ.. ടിക്കറ്റ് വിറ്റത് തൃശൂരിൽ.. ഒന്നാം സമ്മാനക്കാരൻ ആര്?

Google Oneindia Malayalam News

തൃശ്ശൂര്‍: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് ചെറിയ തുകയൊന്നുമല്ല. പത്ത് കോടി രൂപയാണ് ഒറ്റയടിക്ക് സ്വന്തം അക്കൗണ്ടിലേക്ക് എത്തുക. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ബുധനാഴ്ചയാണ് നറുക്കെടുത്തത്.

ആര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്? തൃശൂരില്‍ വിററ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ഭാഗ്യവാന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്.

ടിബി 128092

ടിബി 128092

ടിബി 128092 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തൃശൂരില്‍ വിറ്റ ഈ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആരാണാ ഭാഗ്യവാന്‍ എന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളമുള്ളത്. തൃശൂരിലെ എസ്എസ് മണിയന്‍ ഏജന്‍സിയാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.

ആരാണാ കോടീശ്വരൻ

ആരാണാ കോടീശ്വരൻ

എന്നാല്‍ ആരാണ് പത്ത് കോടി നേടിയ ടിക്കറ്റ് വാങ്ങ്ിയത് എന്ന് ഏജന്റായ രവിക്ക് ഓർക്കാനാവുന്നില്ല. ഒന്നാം സമ്മാനക്കാരന്‍ ഇതുവരെ ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടില്ല. മണിയന്‍ ഏജന്‍സിയില്‍ നിന്നും കഴിഞ്ഞ ജൂലൈ 26നാണ് രവി പത്ത് ടിക്കറ്റുകള്‍ വാങ്ങിയത്.

തൃശൂരിലെ ഭാഗ്യശാലി

തൃശൂരിലെ ഭാഗ്യശാലി

ഇതിലൊന്നിനാണിപ്പോള്‍ ഭാഗ്യം തേടി വന്നിരിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന ആ ഭാഗ്യശാലി ഉടനെ തന്നെ വെളിച്ചത്തിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് എസ്എസ് മണിയന്‍ ഏജന്‍സിയുള്ളത്. ഒന്നാം സമ്മാനമായ പത്ത് കോടിക്ക് പുറമേ പത്ത് പേര്‍ക്ക് അമ്പത് ലക്ഷമാണ് രണ്ടാം സമ്മാനം.

കൈ നിറയെ സമ്മാനം

കൈ നിറയെ സമ്മാനം

ഇരുപത് പേര്‍ക്ക് പത്ത് ലക്ഷം വീതം മൂന്നാം സമ്മാനവും ഇരുപത് പേര്‍ക്ക് അഞ്ച് ലക്ഷം വീതം നാലാം സമ്മാനവും ലഭിച്ചിട്ടുണ്ട്. അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. ഇത് കൂടാതെ 5000, 3000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 250 രൂപ ആയിരുന്നു ടിക്കറ്റ് വില.

രണ്ടും മൂന്നും സ്ഥാനക്കാർ

രണ്ടും മൂന്നും സ്ഥാനക്കാർ

രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ ഇവയാണ്- TA 333827, TB 146531, TC 218233, TD 352024, TE 464959, TG 435075, TH 216590, TJ 288047, TK 159622, TM 121728.

മൂന്നാം സമ്മാനം- TA 348567, TB 210582, TC 146933, TD 192280, TE 255975, TG 436202, TH 150463 TJ 343045, TK 154100, TM 413457, TA 435493, TB 219564, TC 193476, TD 534815, TE 395683 ,TG378956, TH 432152, TJ 464446, TK 236094, TM 149160

ഏജന്റിനും ചാകര

ഏജന്റിനും ചാകര

പത്ത് കോടി രൂപ ലോട്ടറി അടിച്ചു എന്നതുകൊണ്ട് ഒന്നാം സമ്മാനക്കാരന് ആ തുക മുഴുവനും ലഭിക്കില്ല. ഏജന്റിന്റെ കമ്മീഷനും നികുതിയും കഴിച്ചുള്ള തുകയാണ് സമ്മാനാര്‍ഹന് ലഭിക്കുക. ഒന്നാം സമ്മാനം വിറ്റ ഏജന്റിന് കമ്മീഷന്‍ ഇനത്തില്‍ മാത്രം ഒരു കോടി രൂപ ലഭിക്കും. ആദ്യ അഞ്ച് സമ്മാനങ്ങള്‍ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ വിറ്റ ഏജന്റുമാര്‍ക്ക് സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് കമ്മീഷന്‍ ലഭിക്കുക. ബാക്കി സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ക്കും പത്ത് ശതമാനം ക്മ്മീഷന്‍ ഏജന്റിന് ലഭിക്കും

സർക്കാരിന് വൻ ലാഭം

സർക്കാരിന് വൻ ലാഭം

2017 മുതലാണ് ഓണം ബമ്പര്‍ സമ്മാനത്തുക പത്ത് കോടിയായി ഉയര്‍ത്തിയത്. വന്‍ ലാഭമാണ് സര്‍ക്കാരിന് ഓണം ബമ്പറിലൂടെ ലഭിക്കുന്നത്. ആകെ സമ്മാനത്തുകയുടെ മൂന്നിരട്ടിയോളം സര്‍ക്കാരിന് ലാഭമായി ലഭിക്കും. ടിക്കറ്റ് വില്‍്പപനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതി സമ്മാനമായി നല്‍കണം എന്ന നയം ബമ്പറുകള്‍ക്ക് ബാധകമല്ല എന്നതാണ് സര്‍ക്കാരിന് നേട്ടം.

കഴിഞ്ഞ വർഷത്തെ ഭാഗ്യവാൻ

കഴിഞ്ഞ വർഷത്തെ ഭാഗ്യവാൻ

കഴിഞ്ഞ വര്‍ഷവും ഒന്നാം സമ്മാനം അടിച്ച ടിക്കറ്റുകാരനെ കണ്ടെത്താന്‍ കുറച്ച് കാത്തിരിക്കേണ്ടി വന്നിരുന്നു. രണ്ടാം ദിവസമാണ് മലപ്പുറം ചിങ്ങവനം സ്വദേശിയായ മുസ്തഫ എന്നയാളെ കണ്ടെത്തിയത്. പ്രവാസിയായിരുന്ന മുസ്തഫ നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിന് ഇടയിലാണ് ഭാഗ്യം ഓണം ബമ്പറിന്റെ രൂപത്തില്‍ തേടി വന്നത്.

ദിലീപിനെ ഭയന്ന് അമ്മ? നടിമാരുടെ കത്തിൽ ഒരു മാസമായി അടയിരിപ്പ്.. അമ്മ ത്രിശങ്കുവിൽദിലീപിനെ ഭയന്ന് അമ്മ? നടിമാരുടെ കത്തിൽ ഒരു മാസമായി അടയിരിപ്പ്.. അമ്മ ത്രിശങ്കുവിൽ

മൂന്ന് വർഷം സീരിയൽ നടിയുമായി പ്രണയം.. കല്യാണക്കാര്യം വന്നപ്പോൾ കാല് മാറി, ദുരന്തംമൂന്ന് വർഷം സീരിയൽ നടിയുമായി പ്രണയം.. കല്യാണക്കാര്യം വന്നപ്പോൾ കാല് മാറി, ദുരന്തം

English summary
Onam Bumper Lottary winner is yet to found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X