ഓണം ബംപർ 30 കോടി, പക്ഷെ ഭാഗ്യവാന് കൈയ്യിൽ കിട്ടുക ഇത്രമാത്രം? ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിൻ്റെ പണിയും
30 കോടിയാണ് ഈ വർഷത്തെ ഓണം ബംപർ സമ്മാനത്തുക. എന്നാൽ സമ്മാനം ലഭിച്ചയാൾക്ക് ഈ തുക മുഴുവനും ലഭിക്കില്ല. എല്ലാ ടാക്സും കഴിച്ച് എത്ര രൂപയായിരിക്കും കൈയ്യിൽ ലഭിക്കുക? വിശദമാക്കുകയാണ് സാമ്പത്തിക വിദഗ്ധനും പ്രമുഖ ചാർട്ടഡ് അക്കൌണ്ടൻ്റുമായ ബിജോയ് എം പൌലോസ്. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' 30 കോടി ആണ് സമ്മാനത്തുക. അതിൽ നിന്ന് 10% ഏജൻസി കമ്മീഷൻ പോകും ബാക്കി 27 കോടി രൂപ അതാണ് കിട്ടാവുന്ന പരമാവധി തുക. അതിന്റകത്ത് ഇനി സെൻട്രൽ ഗവൺമെന്റിന്റെ ടാക്സുകൾ വരും. 27 കോടി രൂപയുടെ 30 ശതമാന ആണ് ഇൻകം ടാക്സ് ആയിട്ട് വരുന്നത്. അത് 8.10 കോടിയാണ്. ആ ഇൻകം ടാക്സിന്റെ ന്യൂ റെജീമിലെ സർചാർജ് ആയിട്ട് 25% വരും. അത് 2,02,50,000 രൂപയാണ്. ഈ ബേസിക് ഇൻകം ടാക്സും സർചാർജും കൂടി ചേർത്തു കഴിയുമ്പോഴത്തേക്കും 10,12,50,000 രൂപയാണ് കിട്ടുന്ന തുക. അതിൻ്റെ നാല് ശതമാനം സെസ് ആയിട്ടും ചാർജ് ചെയ്യും . അതായത് 40,50,000 രൂപ.

ഇത് ന്യൂ റെജീമിലെ കാര്യമാണ് .ഈ ടാക്സ് കഴിഞ്ഞിട്ട് 16,47,00,000 രൂപ വിജയിയുടെ ബാങ്കിൽ കിട്ടും. ഇനി ഇയാൾ ഓൾഡ് റെജീം ആണ് സെലക്റ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ അവിടെ സർ സർചാർജ് 25% എന്നുള്ളത് 37% ആവും. അപ്പോൾ വീണ്ടും 1 കോടിയിലധികം ചെലവാകും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സർക്കാർ ഇതിൽ നിന്ന് പിടിക്കുന്നത് 8,10,00,000 മാത്രമേ ഉള്ളൂ. ബാക്കി സർചാർജും സെസും അടക്കേണ്ടത് ഈ ലോട്ടറി കിട്ടിയ ആളുടെ ബാധ്യതയാണ്. അത് അയാൾ കൃത്യമായിട്ട് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പിന്നെ റിട്ടേൺ ഫൈൽ ചെയ്യാൻ വരുമ്പോഴത്തേക്കും വലിയൊരു തുക ഇതിന്റെ പലിശ ആയിട്ട് വരും. അതായത് അഡ്വാൻസ് ടാക്സ് കൃത്യമായിട്ട് അടച്ചില്ലെങ്കിൽ ഇപ്പോൾ പറഞ്ഞ ഇൻകം ടാക്സ് അടക്കേണ്ട തുകയേക്കാൾ ഇൻകം ടാക്സ് അടക്കേണ്ടി വരും.
ഇതുകൊണ്ടാണ് ആളുകൾ പലപ്പോഴും ഇത് പറ്റിപ്പാണ് എല്ലാ ടാക്സും കഴിഞ്ഞിട്ടാണ് കിട്ടുന്നത് എന്ന് പറഞ്ഞിട്ട് പിന്നെയും എന്റെ കയന്ന് ടാക്സ് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് പറയാനുള്ള ഒരു കാരണം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നം ഈ സമ്മാനം കിട്ടുന്ന ആൾക്ക് 27 കോടി രൂപയിൽ നിന്ന് 30% ടിഡിഎസ് ആയിട്ട് കട്ട് ചെയ്തിട്ടായിരിക്കും സമ്മാനത്തുക ബാങ്കിൽ വരുന്നത്. 10,53,00,000 (പത്ത് കോടി 53 ലക്ഷം) അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് കട്ട് ചെയ്തിട്ടുണ്ടാവില്ല. ഇയാളുടെ യഥാർത്ഥത്തിലുള്ള ടാക്സ് ലയബിലിറ്റി എന്ന് പറയുന്നത് 10 കോടി 53 ലക്ഷം രൂപയാണ് .കൃത്യമായ ധാരണയുള്ള പ്രൊഫഷണലുകളെ ആരെയെങ്കിലും കണ്ട് ഇതിന്റെ അഡ്വാൻസ് ടാക്സ് കൃത്യമായിട്ട് അടച്ചു പോയില്ലെങ്കിൽ പണിയാകും.
ഈ ഓണം ബംപറിന്റെ ഒരു റിസൾട്ട് വരുന്നത് ഒക്ടോബർ സമയത്തായിരിക്കും. നമ്മൾ റിട്ടേൺ ഫൈൽ ചെയ്യുന്നത് അടുത്ത വർഷം ജൂലൈയിൽ ആയിരിക്കും. അത്രയും ടൈം ഗ്യാപ്പിന് ഇടയക്ക് അഡ്വാൻസ് ടാക്സ് അടക്കാതെ കിടന്നാൽ അതിന് പലിശ പെരുകും. അപ്പോൾ 10 കോടി 53 ലക്ഷത്തിനേക്കാൾ രൂപ അടക്കേണ്ടി വരും.
ഈ റിട്ടേൺ ഫൈൽ ചെയ്യാൻ വിട്ടു പോയി കഴിഞ്ഞാൽ അവിടെ വീണ്ടും പ്രശ്നങ്ങൾ കോംപ്ലിക്കേറ്റഡ് ആകും. പിന്നെ ഒരു ലേറ്റർ സ്റ്റേജിൽ നോട്ടീസ് എല്ലാം വന്ന് റിട്ടേൺ ഫൈൽ ചെയ്യാൻ നോക്കുമ്പോഴത്തേക്കും ഈ ഇൻററസ്റ്റ് കൂടാതെ പെനാൽറ്റിയും എല്ലാം വരാനുള്ള സാധ്യതയുണ്ട് .അതുകൊണ്ട് ഭാഗ്യവാനായി പ്രഖ്യാപിക്കപ്പെട്ട ആള് അതിന്റെ ഇമ്മീഡിയറ്റ് മോമെന്റിൽ ഏതെങ്കിലും പ്രൊഫഷണലിനെ കണ്ട് ഇതിന്റെ ടാക്സ് പ്ലാനിങ്ങുകളും കൂടി ചെയ്തില്ലെങ്കിൽ ഭാഗ്യം സങ്കടത്തിന് ഹേതുവാകും'.


Click it and Unblock the Notifications