Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംബര്‍ ഗ്രൂപ്പായിട്ടാണോ വാങ്ങിയത്? എന്നാല്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വെയ്ക്കുക.. അബദ്ധം പറ്റരുത്‌

ഓണം ബംബർ എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ.. ആരാണ് ആ ഭാ​ഗ്യവാൻ എന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫലം വരുന്നതോടെ ഒരാളുടെ ജീവിതം മാത്രമാകില്ല മാറിമറിയാൻ പോകുന്നത് ഒന്നിലധികം പേരുടേതാകാം. കാരണം ഇപ്പോൾ ഒറ്റയ്ക്ക് എടുക്കുന്നതിനെക്കാളും ആളുകൾ ​ഗ്രൂപ്പ് ആയിട്ടാണ് ലോട്ടറി എടുക്കുന്നത്.

25 കോടിയാണ് ഓണം ബംബറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന്റെ വില. സാധരാണക്കാരെ സംബന്ധിച്ച് 500 വലിയൊരു സംഖ്യയല്ലേ, അതുകാെണ്ട് തന്നെ ഷെയർ ഇട്ടാണ് പലരും ടിക്കറ്റ് വാങ്ങാറുള്ളത്. പിന്നെ മൺസൂൺ ബംബർ അടിച്ചത് ഇങ്ങനെ ​ഗ്രൂപ്പായി എടുത്ത ടിക്കറ്റിനായിരുന്നു.

Lottery

11 പേരായിരുന്നു എടുത്തത്. ഇങ്ങനെ കൂട്ടായമായി ടിക്കറ്റ് എടുത്തവരാണ് നിങ്ങൾ എങ്കിൽ ചില കാര്യങ്ങൾ അറിയണം. സമ്മാനത്തുക ആരുടെ അക്കൗണ്ടിലേക്കാണ് വരിക എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അറിയേണ്ടത്...

രണ്ട് തരത്തിലാണ് ഈ സഹാചര്യത്തിൽ പണം കൈമാറുന്നത്.

1. ലോട്ടറി അടിച്ച വ്യക്തികൾ ചേർന്ന് ജോയിൻറ് അക്കൗണ്ട് തുടങ്ങുക, ടിക്കറ്റ് കൈമാറുമ്പോൾ ഈ അക്കൗണ്ടിലേക്ക് പണം ലഭിക്കും.

2. ലോട്ടറിയടിച്ചവർ തമ്മിൽ ധാരണയിലായി ഒരാളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങുക. പിന്നീട് ഇവർ തമ്മിലുള്ള മുൻ ധാരണ വെച്ച് വീതം വെയ്ക്കുക.

ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് മുന്നിൽ ഉള്ളത് ഒരു ടിക്കറ്റ് മാത്രം ആണ്. ​ ഒറ്റയ്ക്കാണോ ​ഗ്രൂപ്പായിട്ടാണോ വാങ്ങിയത് എന്നത് ഭാ​ഗ്യക്കുറി വകുപ്പിന് നോക്കേണ്ട കാര്യം ഇല്ല. എന്നാൽ ഇപ്പോൾ ഭാഗ്യക്കുറി വകുപ്പ് ഇക്കാര്യത്തിൽ ഇളവ് നൽകുന്നുണ്ട്. ‌‌ ​ഗ്രൂപ്പായി വാങ്ങിയ ലോട്ടറി ആണെങ്കിൽ സമ്മാനത്തുക ഏത് തരത്തിൽ വീതിച്ച് കൊടുക്കണം എന്ന് ഭാ​ഗ്യക്കുറി വകുപ്പിന് രേഖാ മൂലം നൽകിയാൽ അതനുസരിച്ച് എല്ലാവരുടേയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നൽകും.

2019ൽ 12 കോടിയുടെ തിരുവോണം ബംബർ അടിച്ചത് കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാർക്കായിരുന്നു. അവർ ​ഗ്രൂപ്പായിട്ടാണ് ടിക്കറ്റ് വാ​ങ്ങിയത്. അന്ന് നികുതി കഴിഞ്ഞുള്ള സമ്മാന തുകയായ 7.56 കോടി രൂപ ഇവർ ആവശ്യപ്പെട്ടത് പോലെയായിരുന്നു ഭാ​ഗ്യക്കുറി വകുപ്പ് വീതിച്ച് നൽകിയത്. സംഘം ചേർന്ന് ലോട്ടറി വാങ്ങിയവർ ഒന്നുകിൽ ജോയിന്റ് അക്കൗണ്ടിലേക്ക് പണം വാങ്ങുകയോ അല്ലെങ്കിൽ വീതം വെയ്ക്കാൻ ലോട്ടറി വകുപ്പിനെ ഏൽപ്പിക്കുകയോ ചെയ്യാവുന്നതാണ് മികച്ച തീരുമാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+