കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോട്ടറി അടിച്ച പണം ആർക്കും കൊടുക്കില്ല, അവർ പറഞ്ഞത് സത്യമാണ് ' ; കാരണം പറഞ്ഞ് അനൂപ്

Google Oneindia Malayalam News

തിരുവനന്തപുരം: ഓണം ബംബർ 25 കോടി കിട്ടിയതിന് പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പാറശാല സ്വദേശി അനൂപ് വ്യക്തമാക്കിയിട്ടുണ്ട്. സഹായം ചോദിച്ച് വരുന്നവരെ കൊണ്ട് പൊറുതി മുട്ടി വീട് വരെ മാറേണ്ടി വന്നുവെന്നും അനൂപ് പറഞ്ഞിരുന്നു. പണം കൊടുക്കില്ലെന്ന് കാണുമ്പോൾ പ്രാകി പോകുകയാണ് പലരും എന്നാണ് അനൂപിന്റെ വാക്കുകൾ. എന്നാൽ എത്രയൊക്കെ പ്രാകിയാലും വിമർശിച്ചാലും താൻ അങ്ങനെ എല്ലാവർക്കും പണം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അനൂപ് പറയുന്നത്. അതിന് കാരണവും ഉണ്ട്. വൺ ഇന്ത്യ മലയാളത്തോടാണ് അനൂപിന്റെ പ്രതികരണം. വായിക്കാം

 പ്രാകിയിട്ടാണ് ആളുകൾ പോകുന്നതെന്ന് അനൂപ്

'ലോട്ടറി അടിച്ച പിന്നാലെ പഴയ സ്ഥലത്ത് നിന്ന് മാറേണ്ട സാഹചപര്യം ആയിരുന്നു. അവിടെ ചെന്ന ആദ്യ ദിവസവും എന്നെ കാത്ത് അവിടെ ആളുകൾ ഉണ്ടായിരുന്നു. ആരും വരാതിരിക്കാൻ വളവും തിരിവുമൊക്കെയുള്ള വീടാണ് തെരഞ്ഞെടുത്തത്. എന്നിട്ട് കൂടി രക്ഷയുണ്ടായില്ല. വെളിയിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ആദ്യം കാണുമ്പോൾ മോനെ എന്നാണ് വിളിക്കുന്നത്. പിന്നെ ഒന്നും കിട്ടുന്നില്ലെന്ന് ആകുമ്പോൾ പ്രാകിയിട്ടാണ് പോകുന്നത്'.

'വീടും സ്ഥലും വാങ്ങി, ലോട്ടറി കട തുടങ്ങി, കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പദ്ധതിയുണ്ട്'; മനസ് തുറന്ന് അനൂപ്'വീടും സ്ഥലും വാങ്ങി, ലോട്ടറി കട തുടങ്ങി, കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പദ്ധതിയുണ്ട്'; മനസ് തുറന്ന് അനൂപ്

 ഓട്ടോ എടുത്തപ്പോൾ സംഭവിച്ചതിനെ കുറിച്ച്

ലോട്ടറി അടിച്ച് പിന്നാലെ ആഗ്രഹം തോന്നി ഒരു ദിവസം ഓട്ടോ എടുത്തു. ഒരു ആന്റി വണ്ടിയിൽ കയറി, അവർ ഇറങ്ങാൻ നേരം ഞാൻ പൈസ ചോദിച്ചു. 65 രൂപയായിരുന്നു. എന്നാൽ തന്നില്ല, അനിനയന് എന്തിനാണ് പണം എന്നാണ് ചോദിച്ചത്, എനിക്ക് തിരിച്ച് ചോദിക്കാനും പറ്റിയില്ല. ചോദിച്ചാൽ നാണം കെടുമോയെന്ന ആശങ്കയും ഉണ്ടായി. എന്നാൽ ഇതുപോലുള്ള അനുഭവം ആവർത്തിക്കാൻ തുടങ്ങിയതോടെ ഇത് വേണ്ടെന്ന് വെച്ചു.

ഭീഷണിയൊന്നും നേരിട്ടിട്ടില്ലെന്ന് അനൂപ്

എനിക്ക് ഭീഷണിയൊന്നും നേരിടേണ്ടി വന്നിട്ടില്ല. നേരിട്ട് ആവശ്യം ചോദിച്ച് വരുന്നവർ കൂടുതലാണ്. എന്റെ വീട്ടിൽ വരുന്നവർ പറഞ്ഞ് കൊണ്ട് വരുന്നത് അനിയാ നാട്ടുകാരൊക്കെ പറയുന്നുണ്ട് അനിയൻ ഒന്നും തരില്ലെന്ന്. അത് അവർ പറയുന്നത് സത്യമാണ്. ഞാൻ ചോദിച്ച് വരുന്നവർക്ക് പണമൊന്നും കൊടുക്കില്ല. കാരണം വരുന്നവര് അയ്യായിരമോ പതിനായരമോ ഒന്നുമല്ല ചോദിക്കുന്നത്. അങ്ങനെയൊക്കെ ആണേൽ കൊടുക്കാൻ പറ്റുമായിരുന്നു. പക്ഷേ പതിനഞ്ചും ഇരുപതും ലക്ഷമൊക്കെ ചോദിച്ചാണ് പലരും വരുന്നത്.

'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ

ലോട്ടറി അടിച്ച തുക നോക്കിയും കണ്ടും ചെലവാക്കിയില്ലെങ്കിൽ

പത്തും പതിനഞ്ചും ലക്ഷം കൊടുത്ത് തുടങ്ങിയ കിടുംബത്തിൽ നിന്നും വന്നതല്ല ഞാൻ. ലോട്ടറി അടിച്ച തുക നോക്കിയും കണ്ടും ചെലവാക്കിയില്ലെങ്കിൽ എല്ലാം പോകും. ലോട്ടറി അടിച്ച ആരും നന്നായതായി അറിയില്ല. എല്ലാവരും നശിച്ചേ പോയിട്ടുള്ളൂ, ചുമ്മാ കിട്ടണ പൈസയാണ് അങ്ങനെ കുറേ ആളുകൾ പറയാറുണ്ട്.

ജീവിച്ച് കാണിക്കണമെന്നതാണ്

പക്ഷേ എൻറെ ആഗ്രഹം ഇതിൽ നിന്ന് മുന്നേറി നന്നായി ജീവിച്ച് കാണിക്കണമെന്നതാണ്. നമ്മളെ മോശം പറയുന്നവരുടെ മുന്നിൽ നന്നായി ജീവിച്ച് കാണിക്കണം. അതാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ചാടി കയറി വലിയ ഫീൽഡിൽ ഒന്നും ഇറങ്ങാത്തത്. സിനിമയെടുക്കാം നടനാക്കാം എന്നൊക്കെ പറഞ്ഞ് കുറേ പേർ വന്നിരുന്നു.

 മനസിലാക്കി ചെയ്ത് മുന്നേറാനാണ് ശ്രമിക്കുന്നത്

എന്നാൽ ചാടികേറി ഒന്നിലും ഞാൻ തലവെയ്ക്കില്ല. ഞാൻ ഓരോന്നും മനസിലാക്കി ചെയ്ത് മുന്നേറാനാണ് ശ്രമിക്കുന്നത്. റിയൽ എസ്റ്റേറ്റ് എന്നൊക്കെ പറഞ്ഞ് ചിലർ വന്നിരുന്നു. ഞാൻ കുറച്ച് സ്ഥലമൊക്കെ വാങ്ങിയിട്ടുണ്ട്. കൺസ്ട്രക്ഷൻ വർക്കാണ് ഞാൻ ചെയ്തിട്ടുള്ളത്. അതിന്റെ ലൈസൻസ് ഒക്കെ എടുത്ത് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.

English summary
Onam Bumper Lottery Winner Anoop Reveals The Reason Why He Won't Give Money To Others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X