'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ
കൊച്ചി: അങ്ങനെ ക്രിസ്തുമസ്-ന്യൂയർ ബംബർ നറുക്കെടുപ്പും പൂർത്തിയായിരിക്കുകയാണ്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. താമരശേരിയിൽ നുന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാൽ ആർക്കാണ് സമ്മാനം ലഭിച്ചെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇനി പൂജാ ബംബർ വിജയയെ പോലെ ക്രിസ്തുമസ് ബംപർ വിജയിയും കാണാമറയത്ത് തന്നെയിരിക്കുമോയെന്നത് കണ്ടറിയാം.
എന്തായാലും പുതിയ കോടിപതിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷയിലാണ് മലയാളികൾ. ഈ കാത്തിരിപ്പിനിടയിൽ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയ ഓണം ബംപർ വിജയി ശ്രീരവരാഹം സ്വദേശി അനൂപിന്റെ പുതിയ വിശേഷം അറിഞ്ഞാലോ?

ലോട്ടറി പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ഓണം ബംപർ ലോട്ടറി സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക, 25 കോടി. അതുകൊണ്ട് തന്നെ വിജയി ആരെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു കേരളം മുഴുവൻ. ഒടുവിൽ നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആ ഭാഗ്യവാനെ കണ്ടെത്തി, ശ്രീവരാഹം സ്വദേശിയായ അനൂപ്.

ഓട്ടോറിക്ഷ ഡ്രൈവറായ അനൂപ് മകന്റെ പണക്കുടുക്ക പൊട്ടിച്ച് എടുത്ത പണം കൊണ്ട് എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിൽ അനൂപ് ഏറെ സന്തോഷിച്ചു. ഭാഗ്യവാനെ കാണാനും കേൾക്കാനുമുള്ള ഇടിയായിരുന്നു പിന്നീട്.സഹായം അഭ്യർത്ഥനകളുടെ പ്രവാഹവും.സകലരും കോടിപതിയെ തേടി അനൂപിന്റെ വീട്ടിലേക്ക് ഓടി. വീട്ടിലെത്താനാകാത്തവർ ഫോണിലൂടെ സഹായം തേടി.

വീട്ടുകാരും ബന്ധുക്കളും എന്തിന് അയൽക്കാർ വരെ സഹായം അഭ്യർത്ഥിച്ചെത്തുവരുടെ ബഹളം സഹിക്കാനാവാതെ വലഞ്ഞു. ഒടുവിൽ സ്വന്തം വീട്ടിൽ നിന്നും മാറി താമസിക്കേണ്ട അവസ്ഥ വരെ അനൂപിന് വന്നു. ഇപ്പോഴും ആ അവസ്ഥയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സംഭാവനയും സഹായങ്ങളുമൊക്കെയായി ആവശ്യങ്ങളോരോന്ന് കാട്ടി അനൂപിനെ തേടിയെത്തുകയാണ് ആളുകൾ.

ലോട്ടറി അടിച്ചതോട് കൂടി സമാധാനം പോയെന്ന് പലപ്പോഴായി അനൂപ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ലോട്ടറിയെ തള്ളിപ്പറയാൻ അനൂപ് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ് അനൂപ്. . തന്റെ ആദ്യ കട മണക്കാട്ട് ആരംഭിക്കാനാണ് അനൂപ് ഒരുങ്ങുന്നത്. നാളെയാണ് കടയുടെ ഉദ്ഘാടനം.

25 കോടിയാണ് അനൂപിന് അടിച്ചതെങ്കിലും നികുതി കിഴിച്ച് 15.75 കോടി രൂപയാണ് സമ്മാനത്തുകയായി അനൂപിന് ലഭിച്ചത്. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്.ക്രിസ്തുമസ്-പുതുവത്സര ബംപറിന്റെ 16 കോടിയുടെ സമ്മാനം നേടിയ ആൾക്കും ഈ തുക മുഴുവനായും ലഭിക്കില്ല.

16 കോടിയുടെ ഒന്നാം സമ്മാനത്തിൽ നിന്നും 10 ശതമാനമായ 1.60 കോടി രൂപ എജന്റിന് കമ്മിഷനായി നൽകും.
30 ശതമാനം നികുതി ഇനത്തിലും പോകും. 10ബാക്കി 10 കോടിയായിരിക്കും വിജയിക്ക് ലഭിക്കുക. അനൂപിന്റെ അവസ്ഥ അറിയുന്നത് കൊണ്ട് തന്നെ ഈ ഭാഗ്യശാലിയും പുറത്ത് വരാതിരിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്രയും വലിയ ഭാഗ്യം ജീവിതത്തിൽ തേടി വന്നിട്ട് അത് സ്വസ്ഥത തകർക്കുന്ന അവസ്ഥയിലേക്ക് പോകാൻ ആരെങ്കിലും താത്പര്യപ്പെടുമോയെന്നാണ് ആളുകൾ ചോദിക്കുന്നത്.












Click it and Unblock the Notifications