Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപർ: 25 കോടി രൂപ പോയത് ഈ കൈകളിലൂടെ, ഭാഗ്യം കോഴിക്കോട് നിന്നും പാലക്കാടേക്ക്

കോഴിക്കോട്: ആകാംക്ഷയോടെ കാത്തിരുന്ന ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. TE 230662 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യവാന്‍ ആരാണെന്നുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയിലാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

കോഴിക്കോട് പാളയത്ത് പ്രവർത്തിക്കുന്ന ബാവ ഏജന്‍സിയാണ് സമ്മാനർഹമ്മായ ടിക്കറ്റ് വിറ്റിരിക്കുന്നത്. എന്നാല്‍ അതുകൊണ്ടു മാത്രം വിജയി കോഴിക്കോടുകാരനാണെന്ന് പറയാന്‍ സാധിക്കില്ല. ഇവരുടെ തന്നെ ഏജന്‍സി പാലക്കാട് ജില്ലയില്‍ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് നിന്നും പാലക്കാടേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്നാണ് ഏജന്‍സി ഉടമ ഷീബ വ്യക്തമാക്കുന്നത്.

onam-bumper-result-

വളരെക്കാലത്തിന് ശേഷമാണ് കേരള ലോട്ടറിയുടെ ബംബർ പ്രൈസ് കോഴിക്കോട് ജില്ലയിലെ ഒരു ഏജന്‍സിക്ക് ലഭിക്കുന്നത്. എന്നാല്‍ സമ്മാനം പാലക്കാടേക്ക് പോയതിന്റെ നിരാശയും കോഴിക്കോട്ടെ ലോട്ടറി പ്രേമികള്‍ പങ്കുവെക്കുന്നു. ലോട്ടറി പുറത്തിറക്കിയ ആദ്യ സമയത്ത് തന്നെ ഏടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്നും ഷീബ പറയുന്നു.

മറ്റ് നിരവധി ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ബംപർ ലഭിക്കുന്നത് ആദ്യമായിട്ടാണെന്നും ഷീബ പറയുന്നു. കോഴിക്കോട് നഗരത്തിലെ ലോട്ടറി ഓഫീസില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് ഷീബയുടെ ഭർത്താവും വ്യക്തമാക്കുന്നു. എടുത്ത അന്ന് തന്നെ പാലക്കാട് ഡാം റോഡിലുള്ള തങ്ങളുടെ തന്നെ കടയിലേക്ക് വില്‍ക്കാന്‍ ഈ ലോട്ടറി ടിക്കറ്റ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് ജില്ലാ ഓഫീസിലെ ടിക്കറ്റാണെങ്കിലും വിറ്റിരിക്കുന്നത് കോഴികോട്. വലിയ സന്തോഷം തോന്നുന്നു. ആദ്യമായിട്ടാണ് ബംബർ സമ്മാനം ലഭിക്കുന്നത്. 40 വർഷമായി ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇത്തവണ നല്ല രീതിയിലുള്ള കച്ചവടം നടന്നു. ഞങ്ങള്‍ വഴി സമ്മാനം ലഭിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, 85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്. കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടന്നിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+