ബംപർ അടിച്ചാല്‍ പകുതിയും സർക്കാറിന്: ഭാഗ്യജേതാവിന് വില്ലനായി മാറുന്ന ആ നിയമം എന്ത്: ഡോ. മേരി ജോർജ് പറയുന്നു
മാറ്റിവെച്ച ഓണം ബംപറിന്റെ നറുക്കെടുപ്പ് നാളെ നടക്കാന്‍ പോകാന്‍ പോകുകയാണ്. ലോട്ടറി വകുപ്പ് അച്ചടിച്ച് പുറത്തിറക്കിയ 75 ലക്ഷം ടിക്കറ്റില്‍ 70 ലക്ഷത്തിലേറെയും വിറ്റുപോയെങ്കിലും ശേഷിക്കുന്നവ ജിഎസ്ടി പ്രശ്നവും മഴയും കാരണം വിറ്റു തീർന്നില്ല. ഇതോടെ ഏജന്‍സികള്‍ ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് നറുക്കെടുപ്പ് മാറ്റിവെക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം അംഗീകരിച്ച വകുപ്പ് നറുക്കെടുപ്പ് നാളേക്ക് മാറ്റുകയും ചെയ്തു.
ലോട്ടറി അടിച്ചാല്‍ മുഴുവന്‍ തുകയും ഭാഗ്യജേതാവിന് കിട്ടില്ലെന്ന കാര്യം ഏവർക്കും അറിയാം. എന്നാല്‍ അത് ഏതൊക്കെ വകുപ്പിലാണ് സർക്കാർ ഇടാക്കുന്നതെന്ന് വ്യക്തമാക്കുകയാണ് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ്. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ദിവസവും എത്രയോ ലോട്ടറി ടിക്കറ്റുകൾ എടുക്കുന്ന ആൾക്കാരെ പറ്റി നമ്മൾ കേൾക്കാറുണ്ട്. അവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ലോട്ടറി അടിക്കാം അടിക്കാതിരിക്കാം. ലോട്ടറി എടുത്ത് ശീലമാകുന്ന ആള്‍ അതിലൂടെ പണക്കാരാകം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം പേർക്കും ലോട്ടറി അടിക്കുന്നല്ലെന്നതാണ് യാഥാർത്ഥ്യം. ഇനി ലോട്ടറി അടിച്ചാൽ എന്ത് സംഭവിക്കും? അതാണ് നമുക്ക് അറിയേണ്ടത്. ലോട്ടറി അടിച്ചാൽ തന്നെ മുഴുവന്‍ പണവും കിട്ടില്ല. ഒരുപാട് നിയന്ത്രണങ്ങൾ ആ പണത്തിലുണ്ട്.
പകുതിയോളം പണം സർക്കാർ തന്നെ പിടിച്ചെടുക്കും.അത് എന്തൊക്കെ തരത്തിലാണ് പിടിച്ചെടുക്കുക നമുക്ക് നോക്കാം. സർക്കാ നിയമപ്രകാരം തന്നെയാണ് പണം പിടിച്ചെടുക്കുന്നത്. അല്ലാതെ അതല്ലാതെ അനീതിയായിട്ടൊന്നും അല്ല. 1961ലെ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 194 ബി ഇതനുസരിച്ചാണ് ലോട്ടറിയിൽ നിന്നുള്ള സമ്മാനത്തിൽ നിന്ന് നികുതി പിരിക്കുന്നത്.
ഉദാഹരണത്തിന് നമുക്ക് ഒരു കോടിയുടെ ലോട്ടറി എടുക്കാം. ഒരു കോടിയുടെ ലോട്ടറി സമ്മാനം അടിച്ചാൽ പത്ത് ശതമാനം ഏജന്റിന്റെ കമ്മീഷൻ ആയിട്ട് പോകും. ഒരു കോടിയുടെ 10 ശതമാനം എന്ന് പറഞ്ഞാൽ പത്ത ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപയാണ് ഉള്ളത്. ഈ 90 ലക്ഷം രൂപയിൽ നിന്ന് ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സായി 30 ശതമാനം ഈടാക്കും. കിട്ടാന്‍ പോകുന്ന തുകയില്‍ നിന്ന് തന്നെ നികുതി പിരിച്ചെടുക്കുന്ന രീതിയാണ് ഇതെന്നും മേരി ജോർജ് വിശദീകരിക്കുന്നു.
ഒരു കോടി ലോട്ടറി അടിച്ചു. പത്ത് ലക്ഷം ഏജന്റ് കമ്മീഷൻ ആയിപ്പോയി. ബാക്കിയുള്ളത് 90 ലക്ഷം രൂപയാണ്. ആ 90 ലക്ഷത്തിന്റെ 30 ശതമാന ആണ് ഇപ്പോള്‍ ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് ആയിട്ട് പോകുന്നത്. 90 ശതമാനത്തിന്റെ 30 ശതമാനം എന്ന് പറഞ്ഞാല്‍ 27 ലക്ഷം രൂപ ഈ തരത്തില്‍ പിരിച്ചെടുക്കപ്പെടും. തീർന്നോ തീർന്നിട്ടില്ല. 90 ലക്ഷത്തിൽ നിന്ന് 27 ലക്ഷം പോയാൽ 63 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്.
അതിൽ നിന്ന് വിദ്യാഭ്യാസ സെസും അതുപോലെതന്നെ ഹെൽത്ത് സെസും എടുക്കും. ഇതൊക്കെ സർക്കാർ നോക്കേണ്ട കാര്യമല്ലേ എന്ന് നമ്മൾ ഓർത്തു പോകും. പക്ഷേ 25 കോടി രൂപ വരികയല്ലേ, അപ്പോള്‍ തീർച്ചയായിട്ടും അവർക്കുമുണ്ട് ഒരു ജനറൽ കമ്മിറ്റ്മെന്റ്. അതായത് അതായത് പൊതു സമൂഹത്തോട് ഈ ലോട്ടറി അടിച്ചവനും ഒരു കമ്മിറ്റ്മെന്റ്. അതുകൊണ്ട് തന്നെ ബാക്കി വരുന്ന തുകയുടെ നാല് ശതമാനം സെസ് ആയി കൊടുക്കേണ്ടി വരും.
63 ലക്ഷത്തിന്റെ നാല് ശതമാനം എന്നത് 1.18 ലക്ഷം രൂപയാണ്. ഇതുംകൂടി കൊടുത്തു കഴിയുമ്പോൾ പിന്നെ ബാക്കി എന്തുമാത്രം അവശേഷിക്കുന്നോ അതാണ് ലോട്ടറി അടിച്ചവന് കിട്ടുന്നത്. എല്ലാം കൊടുത്തു കഴിയുമ്പോൾ ബാക്കി അവശേഷിക്കുന്ന തുക 59 ലക്ഷം രൂപയോളമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications