ഓണം ബമ്പർ അടിച്ചത് നമ്പർ നോക്കിയുള്ള കളിയിലോ: ലോട്ടറിയിലെ വിജയ പാറ്റേണ്‍ എന്താണ്
രണ്ട് ദിവസത്തിലേറെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞ ദിവസം ആണ് ഓണം ബമ്പറിന്റെ യഥാർത്ഥ വിജയി ആയ ശരത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നത്. എറണാകുളം നെട്ടൂർ സ്വദേശിയായ വീട്ടുജോലിക്കാരിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന തരത്തില്‍ പ്രചരണം ശക്തമായിക്കൊണ്ടിരിക്കേയാണ് ആലപ്പുഴ സ്വദേശിയായ ശരത്തിന്റെ അപ്രതീക്ഷിത എന്‍ട്രി.
നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനായ ശരത് ഇന്നും പതിവ് പോലെ ജോലിക്ക് എത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 25 കോടിയുടെ ലോട്ടറി അടിച്ചതിന്റെ അമിത ആവേശമോ അത്യാഹ്ലാദമോയൊന്നും ശരത്തിനില്ല. കിട്ടുന്ന പണം എന്തുചെയ്യണമെന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്ത് വരുന്നുള്ളൂവെന്നും ഉചിതമായ തീരുമാനം തന്നെ എടുക്കുമെന്നും ആയിരുന്നു പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടുള്ള ഭാഗ്യവാന്റെ മറുപടി.

' പൈസ എന്ത് ചെയ്യണമെന്നത് നോക്കിയിട്ട് തീരുമാനിക്കും. ലോട്ടറി അടിച്ചെന്ന് കരുതി ഇതുവരെ ആരും വിളിച്ച് ശല്യം ഒന്നും ചെയ്തിട്ടില്ല. ലോട്ടറി വിജയിയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ അടക്കം അഭ്യൂഹങ്ങള്‍ പരന്നപ്പോഴും അടിച്ച ലോട്ടറി കൈയില്‍ ഉള്ളത് കൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ലോട്ടറി അടിച്ച കാര്യം പുറത്ത് പറഞ്ഞാലും ഇല്ലെങ്കിലും നാളെ എല്ലാവരും ഇതെല്ലാം അറിയും. പ്രത്യേകിച്ച് പറയാതിരുന്നിട്ട് എന്താണ് കാര്യമുള്ളത്.' എന്നും ശരത് ചോദിക്കുന്നു.
അതേസമയം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പതിവ് പോലെ ചില അബന്ധ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുന്‍പും സമ്മാനം അടിച്ചതിന് സമാനായ നമ്പറിനാണ് ഇത്തവണ 25 കോടി അടിച്ചിരിക്കുന്നതെന്നാണ് ചിലരുടെ വാദം. എന്നാല്‍ അതിലൊന്നും യാതൊരു കാര്യവുമില്ലെന്നും ലോട്ടറി എന്നത് വെരും സാധ്യതയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന കളികളാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പ്രത്യേക നമ്പറുകള്‍ക്കോ നേരത്തെ സമ്മാനം ലഭിച്ച പരമ്പരുകളുടെ തുടർച്ചയ്ക്കോ ലോട്ടറി നറുക്കെടുപ്പില്‍ യാതൊരു ഇടവും സാധ്യതയുമില്ലെന്നതാണ് യാഥാർത്ഥ്യം. മറ്റ് ചിലരാകട്ടെ ഏതെങ്കിലും പ്രത്യേക ജില്ലയില്‍ ലോട്ടറി അടിക്കാനുള്ള സാധ്യത ശക്തമാണെന്ന് വിശ്വസിച്ച് ആ ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനായി പരക്കം പായുന്നു. പാലക്കാട് ജില്ലയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. എന്നാല്‍ ഏതെങ്കിലും ഒരു ജില്ലക്ക് മാധ്യമായി ലോട്ടറി നറുക്കെടുപ്പില്‍ അധിക സാധ്യത ഒന്നും തന്നേയില്ല.
അമിതമായി ലോട്ടറി എടുക്കുന്നവരെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും, അതോടൊപ്പം തന്നെ ലോട്ടറിയോട് കടുത്ത എതിർപ്പുള്ളവരും ഉണ്ടാകും. യഥാർത്ഥത്തില്‍ ലോട്ടറി എടുക്കുന്നത് വലിയ തെറ്റായി കാണേണ്ടതില്ല. എന്നാല്‍ ലോട്ടറിക്ക് അടിമപ്പെട്ട് പോയാല്‍ കാര്യം ഗുരുതരമാകും. മാസത്തില്‍ ഒരു ലോട്ടറി ടിക്കറ്റോ ഓരോ സീസണുകളില്‍ വരുന്ന ബമ്പർ ടിക്കറ്റോ ഒറ്റക്കോ സംഘമോ ആയി എടുത്ത് നോക്കാവുന്നതാണ്. ഭാഗ്യമുണ്ടെങ്കില്‍ സമ്മാനം അടിക്കും. ഒന്നും ഇല്ലെങ്കില്‍ നറുക്കെടുപ്പ് നടക്കുന്നത് വരെ വെറുതെ കുറെ ദിവാസ്വപ്നങ്ങള്‍ കണ്ട് സന്തോഷിക്കാം. അല്ലാതെ കടം ഉള്ള ഒരു വ്യക്തി തന്റെ കടം ലോട്ടറി അടിക്കുന്നതിലൂടെ വീട്ടാം എന്ന് കരുതി സ്ഥിരം ലോട്ടറി എടുത്താല്‍ ഉള്ള കടം വർധിക്കുക മാത്രമായിരിക്കും ചെയ്യുക.
ഇനി ഭാഗ്യത്തിന് ലോട്ടറി അടിച്ചാല്‍ തന്നെ കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കേണ്ടതുണ്ട്. ഇനി സമ്മാനം ലഭിക്കാന്‍ , ആവശ്യമായ രേഖകളും ഫല പ്രഖ്യാപനം വന്ന് 30 ദിവസത്തിനുള്ളിൽ ഡയറക്റ്റർ ഓഫ് സ്റ്റേറ്റ് ലോട്ടറീസിന് സമർപ്പിക്കണം. (പാൻ കാർഡ് കൂടാതെ , തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസെൻസ്, പാസ്പോർട്ട്, വോട്ടർ ഐ ഡി എന്നിവയുടെ പകർപ്പ് സ്വന്തമായി അറ്റസ്റ്റ് ചെയ്ത് ക്ലെയിം അപേക്ഷയോടൊപ്പം നൽകണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications