ഓണം ബംപർ എടുക്കും മുൻപ് ഈ നമ്പറുകൾ കൂടി നോക്കിക്കോ; കഴിഞ്ഞ 5 വർഷങ്ങളിൽ ഒന്നാം സമ്മാനം നേടിയ നമ്പറുകൾ
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായിട്ടാണ് ഇത്തവണത്തെ ഓണം ബംപർ എത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. അതായത് ഭാഗ്യം കനിഞ്ഞാൽ പിന്നെ ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടെന്ന് സാരം. എന്തായാലും ബംപർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതോടെ വാങ്ങാൻ കൂട്ടയിടിയാണ്. ആദ്യ ദിവസം മുതൽ തന്നെ വൻ വിൽപ്പനയാണ് നടക്കുന്നത്.
മുൻപ് ഒന്നാം സമ്മാനം നേടിയ ലോട്ടറി കടയിലെത്തിയാണ് ചിലർ ലോട്ടറിയെടുക്കുന്നത്. മറ്റ് ചിലരാകട്ടെ പാലക്കാട് അതിർത്തി ജില്ലകളിലേക്ക് പോകുകയാണ്. 'ലോട്ടറി ഭാഗ്യം' പാലക്കാടിന് കൂടുതലാണെന്ന ചിന്തയാണ് ഇതിന് പിന്നിൽ. ചിലർ ചില നമ്പറുകൾ ഒത്തുനോക്കി ലോട്ടറി എടുക്കാറുണ്ട്. അങ്ങനെ മുൻ വർഷങ്ങളിൽ ഒന്നാം സമ്മാനം നേടിയ ഓണം ബംപർ നമ്പറുകളുമായി ഒത്തുനോക്കി ടിക്കറ്റെടുക്കാനൊക്കെ പ്ലാൻ ഉണ്ടെങ്കിൽ അത്തരക്കാരുടെ പണി എളുപ്പമാക്കുന്നതാണ് ഈ ലേഖനം.മുൻ വർഷങ്ങളിലെ വിജയ നമ്പറുകൾ വിശദമായി നോക്കാം

TH 577825 എന്ന ടിക്കറ്റിനാണ് 2025ൽ ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയായിരുന്നു സമ്മാനം, എറണാകുളത്താണ് ടിക്കറ്റ് അടിച്ചത്. 2024ൽ TG 434222 ആയിരുന്നു വിജയ നമ്പർ. ആ വർഷവും 25 കോടി തന്നെയായിരുന്നു ഒന്നാം സമ്മാനം. വയനാട്ടിലെ ലോട്ടറി കടയിൽ നിന്നാണ് ഈ ടിക്കറ്റ് എടുത്തത്. 2023 ൽ പാലക്കാട് നിന്നെടുത്ത TE 230662 എന്ന ടിക്കറ്റിനായിരുന്നു ഭാഗ്യം. 2022ൽ TJ 750605 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആ വർഷമാണ് ആദ്യമായി ഒന്നാം സമ്മാനം 25 കോടി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തുള്ള ശ്രീവരാഹം സ്വദേശി അരുണിനായിരുന്നു സമ്മാനം ലഭിച്ചത്. 2021 ൽ TE 645465, 2020ൽ TB 173964, 2019ൽ TM 160869, 2018ൽ TB 128092, 2017ൽ AJ 442876, 2016ൽ TC 788368 എന്നീ നമ്പറുകളാണ് ഒന്നാം സമ്മാനം നേടിയത്. 2020-2016 വരെ യഥാക്രമം എറണാകുളം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ വിറ്റ ടിക്കറ്റുകള്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
25 കോടി പ്രഖ്യാപിക്കുന്നതിന് മുൻപ് 12 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. 2020ലും 2021 ലുമാണ് 12 കോടി സമ്മാനം നൽകിയത്. 2010 ലും 17 ലും 10 കോടിയായിരുന്നു സമ്മാനം. 2016 ൽ ഇത് 8 കോടിയായിരുന്നു.
ടിക്കറ്റിന് 500 രൂപ
ഇത്തവണ കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് ഓണം ബമ്പർ ക്രമപ്രടുത്തിയിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. 20 പേര്‍ക്കാണ് സമ്മാനത്തുക ലഭിക്കു. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 500 മുതല്‍ 5000 രൂപ വരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്.


Click it and Unblock the Notifications