കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ബംപറില്‍ ട്വിസ്റ്റ്: 12 കോടിയുടെ ഭാഗ്യശാലി സൈതലവിയല്ല, തൃപ്പൂണിത്തുറക്കാരന്‍ ജയപാലന്‍

Google Oneindia Malayalam News

കൊച്ചി: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓണം ബംപര്‍ അടിച്ച യഥാര്‍ത്ഥ ഭാഗ്യശാലിയെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത്. നേരത്തെ സുഹൃത്ത് വഴി ടിക്കറ്റ് എടുത്ത പ്രവാസി മലയാളിക്കായ സൈതലവിക്കാണ് 12 കോടി അടിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Recommended Video

cmsvideo
original winner of Thiruonam bumper lottery

എന്നാല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ യഥാര്‍ത്ഥ ഭാഗ്യശാലി എറണാകുളത്ത് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ മാസം പത്തിനാണ് ജയപാലന്‍ സമ്മാനത്തിന് അര്‍ഹനായ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.

തനിക്കെതിരെ പറയാന്‍ പണം കൊടുത്തു ആളെ ഇറക്കുന്നു: പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാം: ബാലതനിക്കെതിരെ പറയാന്‍ പണം കൊടുത്തു ആളെ ഇറക്കുന്നു: പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാം: ബാല

ഓണം ബംപറും നറുക്കെടുപ്പ്

കഴിഞ്ഞ ദിവസം നറുക്കെടുപ്പ് പൂര്‍ത്തിയായ നിമിഷം മുതല്‍ തന്നെ 12 കോടിയുടെ ഭാഗ്യശാലിയെ ചൊല്ലി വലിയ അഭ്യൂഹങ്ങളായിരുന്നു പടര്‍ന്നത്. പലരും അവകാശവാദങ്ങളുമായി രംഗത്ത് എത്തി. കൊല്ലം കോട്ടമുക്കു തേവർ ഇല്ലത്തു മുരുകേഷ്‍ തേവർ എന്ന ഏജന്‍റ് TE 645465 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വിവരം ഇന്നലെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും ഭാഗ്യശാലിയെ മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സൈതലവി പറഞ്ഞത്

തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രവാസി മലയാളിയായ സൈതലവിയും തനിക്കാണ് ബംപര്‍ അടിച്ചതെന്ന അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത്.. പാലക്കാടുള്ള സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചെന്നായിരുന്നു സൈതലവി പറഞ്ഞത്. ദുബായി അബുഹായിലില്‍ റസ്റ്ററന്‍റില്‍ സഹായിയായി ജോലി ചെയ്യുന്ന സൈതലവി വയനാട് പനമരം സ്വദേശിയാണ്.

യഥാര്‍ത്ഥ ഭാഗ്യശാലി സൈതലവിയല്ല

എന്നാല്‍ യഥാര്‍ത്ഥ ഭാഗ്യശാലി സൈതലവിയും അല്ലെന്ന് വൈകുന്നരേത്തോടെ വ്യക്തമാവുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു-കിഴക്കേക്കോട്ട റോഡിൽ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറീ‍‍സ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റിനാണ്.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

ഫാന്‍സി നമ്പര്‍ പോലെ

ഈ മാസം 9 ന് 5000 രൂപ ലോട്ടറി അടിച്ചിരുന്നു. ആ പൈസ മാറാന്‍ ചെന്നപ്പോഴാണ് ബംപര്‍ ടിക്കറ്റും 5 സാധാരണ ടിക്കറ്റും എടുത്തത്. ഫാന്‍സി നമ്പര്‍ പോലെ കണ്ടതുകൊണ്ടാണ് ആ ടിക്കറ്റ് എടുക്കാന്‍ തോന്നിയതെന്നാണ് ജയപാലന്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകീട്ടോടെ തന്നെ സമ്മാനം അടിച്ച വിവരം അറിഞ്ഞിരുന്നു. ബാങ്കില്‍ പോയി അവരേയും ബോധ്യപ്പെടുത്തി ടിക്കറ്റ് എല്‍പ്പിച്ചു.

പലരും അവകാശ വാദം

പലരും അവകാശ വാദവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് കാണിച്ചാല്‍ മാത്രമല്ലേ ബാങ്കുകാര്‍ക്ക് ബോധ്യമാവുകയുള്ളുവെന്നും ജയപാലന്‍ ചോദിക്കുന്നു. എനിക്ക് കുറച്ച് കടങ്ങളുണ്ട് അത് വീട്ടണം. രണ്ട് സിവില്‍ കേസുകള്‍ തീര്‍ക്കണം. മക്കളേയും പെങ്ങള്‍മാരേയുമൊക്കെ നല്ല രീതിയില്‍ നോക്കണം. ലോട്ടറി സ്ഥിരമായി എടുക്കണമെന്ന ശീലമുണ്ടെന്നും ജയപാലന്‍ പറയുന്നു.

ടിക്കറ്റ് ബാങ്കില്‍ കൈമാറി

മറ്റുള്ളവര്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോഴും സമ്മാന അര്‍ഹമായ ടിക്കറ്റ് ഞങ്ങളുടെ കൈവശമായിരുന്നു. അവര്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നതുകൊണ്ട് ഞങ്ങളുടെ പുറകെ ആരും വന്നില്ല. ടിക്കറ്റ് ബാങ്കില്‍ കൈമാറിയതിന് ശേഷമാണ് വിവരം മറ്റുള്ളവരോടെ പറഞ്ഞതെന്നും ജയപാലന്റെ മകന്‍ പറയുന്നു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലായാരുന്നു കഴിഞ്ഞ ദിവസം ഓണം ബംപറിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനം 12 കോടി രൂപയും രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതവും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാവുന്ന പരമാവധി ടിക്കറ്റുകളാണ് ഇത്തവണത്തെ ഓണം ബംപറിന് അച്ചടിച്ചത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനും വകുപ്പിന് സാധിച്ചു. ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാറിന് 120 കോടിയിലേറെയാണ് വരുമാന ഇനത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റായിരുന്നു വിറ്റിരുന്നത്.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക; പൊളിച്ചടുക്കുമോ കോണ്‍ഗ്രസ്, അനുകൂല ഘടകങ്ങള്‍ നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക; പൊളിച്ചടുക്കുമോ കോണ്‍ഗ്രസ്, അനുകൂല ഘടകങ്ങള്‍ നിരവധി

English summary
Onam Bumper; Thripoonithura native jaypalan wins the first prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X