ഓണം ബമ്പറിൽ മാരക ട്വിസ്റ്റ്, 30 കോടിയുടെ യഥാർത്ഥ അവകാശി തമിഴ്നാട് സ്വദേശി? ടിക്കറ്റ് കളഞ്ഞ് പോയെന്ന്!

പാലക്കാട്: ഇത്തവണയും ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആരെന്നത് രഹസ്യമായി തന്നെ തുടരുകയാണ്. കണ്ണൂരില്‍ നിന്നെടുത്ത ലോട്ടറിക്കാണ് 30 കോടിയുടെ ഓണം ബമ്പര്‍ അടിച്ചിരുന്നത്. എന്നാല്‍ ആ ഭാഗ്യവാന്‍ പേരുവിവരങ്ങള്‍ പരസ്യമാക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വിവരം.

അതിനിടെ ഒന്നാം സമ്മാനം ലഭിച്ച ആള്‍ സമ്മാനത്തുക ലഭിക്കുന്നതിന് ആവശ്യമായ രേഖകളും ടിക്കറ്റുമെല്ലാം ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. നികുതിയൊക്കെ കഴിഞ്ഞ് 16.47 കോടി രൂപയാണ് ഇയാള്‍ക്ക് കയ്യില്‍ ലഭിക്കുന്നത്.

ആ ഭാഗ്യവാന്‍ ആരെന്നുളള ആകാംഷ ഒരു വശത്ത് നില്‍ക്കെ, ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് തനിക്ക് ആണെന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ കൂടി രംഗത്ത് വന്നത് പുതിയ ട്വിസ്റ്റ് ആയിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ സാദിഖ് എന്നയാളാണ് താനാണ് 30 കോടിക്ക് യഥാര്‍ത്ഥ അവകാശി എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

Onam Bumper

പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് പരാതിയുമായി എത്തിയത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോയെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ടിക്കറ്റിന്റെ ഫോട്ടോ ഫോണില്‍ എടുത്ത് വെച്ചത് ഉണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ടിഎല്‍ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണ ഓണം ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത്. ഓണം ബമ്പര്‍ സമ്മാനത്തുക നേരത്തെ 25 കോടിയായിരുന്നു. ഒന്നാം സമ്മാനം 30 കോടിയായി ഉയര്‍ത്തിയതിന് ശേഷമുളള ആദ്യത്തെ നറുക്കെടുപ്പ് ആയിരുന്നു ഇത്തവണത്തേത്. 2022ല്‍ തിരുവനന്തപുരം സ്വദേശിയായ അനൂപിന് ഒന്നാം സമ്മാനം ലഭിച്ചതിന് ശേഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനക്കാരാരും തന്നെ പരസ്യമായി രംഗത്ത് വന്നിട്ടില്ല.

അനൂപിന് ഒന്നാം സമ്മാനം ലഭിച്ച ശേഷം അന്യസംസ്ഥാനത്ത് നിന്നടക്കം ആളുകള്‍ പണം ആവശ്യപ്പെട്ട് തേടി വന്നതും വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതുമടക്കമുളള അനുഭവങ്ങള്‍ വാര്‍ത്തയായിരുന്നു. അതിന് ശേഷമുളള ഓണം ബംമ്പറുകളിലൊന്നും ഒന്നാം സമ്മാനക്കാര്‍ പേര് വിവരങ്ങള്‍ പരസ്യമാക്കാന്‍ തയ്യാറായിട്ടില്ല. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.

കണ്ണൂരിലെ ബാങ്ക് വഴിയാണ് ഇത്തവണത്തെ ഭാഗ്യവാന്‍ ടിക്കറ്റും രേഖകളും ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇവയെല്ലാം ലോട്ടറി വകുപ്പ് വിശദമായി പരിശോധിച്ച് വരികയാണ്. അതിന് ശേഷം മാത്രമാണ് സമ്മാനത്തുക ഭാഗ്യശാലിക്ക് കൈമാറുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma