Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ത്താഫിനും അനൂപിന്റെ ഗതിയോ: ഓണം ബംപർ അടിച്ചു, പിന്നാലെ സഹായം തേടി ആളുകള്‍, ആശങ്കയും

എഴുപത്തിയഞ്ച് ലക്ഷത്തോളം പേർ പ്രതീക്ഷർപ്പിച്ച ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ കർണാടക സ്വദേശിയായ അല്‍ത്താഫ് കൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി സ്ഥിരമായി കേരള ലോട്ടറി എടുക്കുന്ന വ്യക്തിയാണ് അല്‍ത്താഫ് എങ്കിലും ഇതുവരെ ഒരു നൂറ് രൂപ പോലും അടിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ലോട്ടറി അടിച്ച ഉടനെ തന്നെ മലയാളികളായ ബന്ധുക്കളെ അല്‍ത്താഫ് വിവരം അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി ആളുകളാണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിലേറെ ആളുകള്‍ ഫോണില്‍ വിളിക്കുന്നു. നിരന്തരം കോളുകള്‍ വന്നതോടെ ഒരു ഘട്ടത്തില്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യേണ്ടി വന്നു.

bumper-anoop-althaf

മെക്കാനിക്കായി ജോലി ചെയ്യുന്ന അല്‍ത്താഫ് വയനാട്ടിലേക്ക് ഇടക്കിടക്ക് വരാറുണ്ട്. കേരളത്തിലേക്ക് വരുമ്പോഴൊക്കെ ടിക്കറ്റ് എടുക്കാറുമുണ്ട്. ഇത്തരമൊരു ഭാഗ്യം തന്നെ തേടിയെത്തിയതില്‍ വളരെ അധികം സന്തോഷമുണ്ടെന്നാണ് കുടുംബ വീട്ടില്‍ നിന്നും അല്‍ത്താഫ് വ്യക്തമാക്കിയത്.

ലോട്ടറി അടിച്ച വിവരം അറിഞ്ഞത് മുതല്‍ തന്നെ ടെന്‍ഷനായിരുന്നു. മറ്റൊരു സംസ്ഥാനത്തുള്ള വ്യക്തിയായതിനാല്‍ സമ്മാനം ലഭിക്കുന്നതില്‍ എന്തെങ്കിലും എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അറിഞ്ഞതോടെയാണ് അല്‍പം ആശ്വാസമായത്.

ഇത്തരത്തില്‍ സ്ഥിരമായ ലോട്ടറി എടുക്കുന്നതിനിരെ കുടുംബക്കാരൊക്കെ സംസാരിക്കുമായിരുന്നെങ്കിലും ഒരിക്കലെങ്കിലും ഭാഗ്യം തന്നെ തേടിയെത്തുമെന്ന വിശ്വാസത്തില്‍ അല്‍ത്താഫ് ലോട്ടറി എടുപ്പ് തുടരുകയായിരുന്നുവെന്നാണ് അല്‍ത്താഫിന്റെ ബന്ധു മുഹമ്മദ് പറയുന്നത്.

ഇന്നലെ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നെറ്റില്‍ നോക്കി അല്‍ത്താഫ് ഫലം അറിഞ്ഞിരുന്നു. ആദ്യം വിശ്വാസമായില്ല. ഉടനെ തന്നെ എന്നെ വിളിക്കുകയായിരുന്നു. ഞാന്‍ ഉടന്നെ തന്നെ മറ്റൊരാളെ വിളിച്ച് ഇതേ നമ്പറിന് തന്നെയാണ് ടിക്കറ്റ് അടിച്ചതെന്ന് ഉറപ്പിച്ചുവെന്നും മുഹമ്മദ് വ്യക്തമാക്കുന്നു

അറുന്നൂറിലേറെ ഫോണ്‍ കോളുകളാണ് വിവരം അറിഞ്ഞത് മുതല്‍ തന്നെ വന്നത്. പരിചയമുള്ളവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ വീട്ടിലേക്ക് വരുന്നു. ഗ്രാമം മുഴുവന്‍ വിവരം അറിഞ്ഞു. സത്യമാണോ എന്ന് അറിയാന്‍ വേണ്ടിയാണ് പലരും വിളിക്കുന്നത്. ചിലർക്ക് അറിയേണ്ടത് പൈസ എന്താക്കും എന്നാണ്. മറ്റുചിലരാകട്ടെ സഹായം ചോദിച്ചുകൊണ്ടാണ് വിളിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

നിരന്തരം ഫോണുകള്‍ വന്നപ്പോള്‍ അല്‍ത്താഫിന് ചില ടെന്‍ഷനുണ്ടായിരുന്നു. ഇതോടെയാണ് ഫോണ്‍ സ്വിച്ചിഡ് ഓഫ് ചെയ്ത് താമസിക്കുന്ന വാടക വീട്ടില്‍ നിന്നും കുടുംബ വീട്ടിലേക്ക് മാറിയത്. അടുത്ത ദിവസം തന്നെ കേരളത്തിലെത്തി ടിക്കറ്റ് ലോട്ടറി വകുപ്പിന് കൈമാറും.

സുല്‍ത്താന്‍ ബത്തേരിയിലെ ആർ ജി എന്‍ എന്ന ലോട്ടറി ഏജന്‍സി ഉടമ നാഗരാജുവിന്റെ കയ്യില്‍ നിന്നുമാണ് അല്‍ത്താഫ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് എടുത്തത്. ഏകദേശം ഒരു മാസം മുമ്പ് അല്‍ത്താഫ് വയനാട് വന്നിരുന്നു. അപ്പോഴാണ് ടിക്കറ്റ് എടുക്കുന്നത്.

25 കോടി രൂപ അടിച്ചെങ്കിലും നികുതിയും ഏജന്‍സി കമ്മീഷനും അടക്കമുള്ളവ കിഴിച്ച് 12 കോടയോളം രൂപയാണ് അല്‍ത്താഫിന് ലഭിക്കുക. ലോട്ടറി വകുപ്പില്‍ ടിക്കറ്റ് സമർപ്പിച്ച് ഒരുമാസം കഴിയുന്നതിന് മുമ്പ് തന്നെ പണം അക്കൌണ്ടിലേക്ക് എത്തും. അതേസമയം തന്നെ ലോട്ടറി വിറ്റ ഏജന്റിന് 2.5 കോടി രൂപയും കമ്മീഷനായി ലഭിക്കും.

അതേസമയം, ലോട്ടറി അടിച്ച വിവരം പുറത്ത് അറിഞ്ഞതോടെ 2022 ലെ ഓണം ബംപർ അടിച്ച അനൂപിന്റെ അവസ്ഥായകുമോ അല്‍ത്താഫിനും എന്ന് ആശങ്കപ്പെടുന്നവരുണ്ട്. സഹായം അഭ്യർത്ഥിച്ചും മറ്റും ആളുകള്‍ എത്തിയതോടെ അനൂപിന് അന്ന് സ്വന്തം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി, അതായത് ഒളിവില്‍ താമസിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+