ഓണം ബംപർ സമ്മാനം അടിച്ചതിന് പിന്നാലെ ഫോണിൽ വിളിച്ച് ഭീഷണി: നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞ് അനൂപ്

ഓണം ബംപർ അടിച്ചാൽ അക്കാര്യം ആരോടും വെളിപ്പെടുത്തരുതെന്ന് ആവർത്തിച്ച് 2022 ലെ ഓണം ബംപർ വിജയി അനൂപ്. പണം ചോദിച്ച് ചിലർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യക്ക് അടക്കം കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ സമ്മാനം കിട്ടിയ കാര്യം പുറത്ത് പറയാതെ സൂക്ഷിക്കണമെന്ന് അനൂപ് പറഞ്ഞു. അനൂപിൻ്റെ വാക്കുകൾ ഇങ്ങനെ

" ലോട്ടറി അടിച്ചതിന് പിന്നാലെ പല ദുരനുഭവവും ഉണ്ടായിട്ടുണ്ട്. വേറൊന്നുമല്ല പണം വിളിച്ചു ചോദിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയിൽ ചിലർ സംസാരിച്ചിട്ടുണ്ട്. കേസ് കൊടുക്കാം എന്ന അവസ്ഥയിലെത്തിയിരുന്നു. പിന്നെ അത് വേണ്ടെന്ന് വെച്ചു. കാരണം അതിന്റെ പുറകിൽ പോയാൽ അത് വലിയ ബുദ്ധിമുട്ട് ആയിപ്പോകും. അതിനെക്കാൾ വലിയ പ്രശ്നം വീട്ടിൽ കുറേപ്പേർ വരുമായിരുന്നു. നേരത്തേ സ്ത്രീകളാണ് വന്നത്. അങ്ങനെ രണ്ട് കുടുംബങ്ങൾ വന്നു. ഒന്നും രണ്ടുമല്ല 30 ലക്ഷം ചോദിച്ചു. കൊടുക്കാൻ പറ്റില്ലെന്ന് അറിയിച്ചതോടെ തെറിയൊക്കെ പറഞ്ഞ് തൊട്ടടുത്ത വീടുകളിൽ പോയി നമ്മളെ മോശം പറഞ്ഞു.

anoopnew2-34161790417372 jpg -Properties

ലോട്ടറി അടിച്ച സമയത്ത് നല്ല സൈബർ ആക്രമണം ഉണ്ടായിരുന്നു. ഭാര്യക്കാണ് കൂടുതൽ കിട്ടിയത്. രാവിലെ വന്ന് ചാനലുകളൊക്കെ അഭിമുഖം നടത്തുമായിരുന്നു. ആറു മണിക്കൊക്കെ വന്ന് ഇന്റർവ്യൂവിന് വിളിച്ചുകൊണ്ടു പോകും .അങ്ങനെ ഒരു അഭിമുഖത്തിന് ഭാക്യ പെട്ടെന്ന് തയ്യാറായി വന്ന സമയത്ത് ഒരു സ്ലൈഡ് എന്തോ വെക്കാൻ വിട്ടുപോയി. അതിന്റെ പേരിൽ അവർ കുറെ ട്രോളും കാര്യങ്ങളും നേരിടേണ്ടി വന്നു. ആ സമയത്ത് പുള്ളിക്കാരി ഗർഭിണി ആയിരുന്നു. ലോട്ടറി അടിച്ചിന്റെ ജാട, ഇങ്ങനെ ആഢംബരം കാണിക്കണോയെന്നൊക്കെയായിരുന്നു വിമർശനം.

എനിക്ക് അഞ്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എല്ലാവരും ഒരുപോലെ ആയിരുന്നു. ഇതിൽ രണ്ട് പേർക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് വന്നപ്പോൾ എനിക്ക് കൊടുക്കാൻ സാധിച്ചില്ല. ആദ്യ വർഷം പൈസ എടുക്കാതെ ഹോൾഡ് ചെയ്ത് വെച്ച സമയത്തെ കാര്യമാണ്. അങ്ങനെ ഒരു പിണക്കം വന്നിട്ടുണ്ട്. ബാക്കിയുള്ളവർ അന്നും ഇന്നും കട്ടക്ക് കൂടെ നിന്നിട്ടുണ്ട്.

ഭാര്യയെ വീട്ടിൽ നിന്നും വിളിച്ച് കൊണ്ടുവന്നതാണ്. ആ സമയത്ത് ഞാൻ വാടക വീട്ടിലായിരുന്നു. അതൊക്കെ സങ്കടമായിരുന്നു. കാരണം പുള്ളിക്കാരി വലിയ വീട്ടിലൊക്കെ വളർന്ന ആളാണ്. പുള്ളിക്ക് സ്വന്തം വീടുണ്ട്. വീട്ടുകാരെ വേണ്ട എന്ന് പറഞ്ഞിട്ടാണ് അവൾ എൻ്റെ കൂടെ വന്നത്. ഒരു വീട് വെക്കണം, നല്ല രീതിയിൽ കൊണ്ടുപോകണം എന്നൊക്കെയുള്ള ചിന്ത ഉണ്ടായിരുന്നു. ഞാൻ പുറത്തോട്ട് ജോലിക്ക് പോകാൻ വേണ്ടി നിൽക്കുന്ന സമയത്താണ് ദൈവം എൻ്റെ വിളികേട്ടത്.

ലോട്ടറി അടിച്ചപ്പോൾ ഏറ്റവും കൂടുതൽ എന്നെ സമീപിച്ചത് സ്ഥലക്കച്ചവടക്കാരും സിനിമക്കാരുമാണ്. ഒരു ടീം കഥയും കൊണ്ട് കൈരളി തിയേറ്ററിന്റെ ഓപ്പോസിറ്റ് ഉള്ള ലോഡ്ജിൽ റൂം എടുത്ത് എന്നെ കാത്ത് നിന്നിട്ടുണ്ടായിരുന്നു. അങ്ങനെ ഞാൻ പോയി കണ്ടു, ഞാൻ പറഞ്ഞു, ഞാൻ അഭിനയിക്കാൻ തയ്യാറാണ് പക്ഷെ ക്യാഷ് ഇങ്ങോട്ട് തന്നാൽ മാത്രമെന്ന്. അല്ലാതെ സ്വന്തമായിട്ട് ഞാൻ സിനിമ നിർമ്മിക്കാനൊന്നും തയ്യാറാകില്ലെന്ന്. കാരണം എനിക്ക് അറിയുന്ന മേഖല അല്ല അത്. അങ്ങനെ ഇറങ്ങിയാൽ പൈസ പോകുമെന്ന് നന്നായി അറിയാം. സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണ്. പക്ഷെ അതിന് വേണ്ടി പൈസ കളയാൻ എനിക്ക് താത്പര്യമില്ല', അനൂപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma