'25 കോടി കൈകാര്യം ചെയ്തത് ഇങ്ങനെ; കിട്ടിയതിനേക്കാൾ കൂടുതൽ ഉണ്ടാക്കാൻ പറ്റി': ലോട്ടറി വിജയി അനൂപ് പറയുന്നു

ലോട്ടറി അടിച്ചാൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് പ്രധാനമാണെന്ന് 2022 ലെ ഓണം ബംപർ വിജയി അനൂപ്. എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാത്തതിനാൽ ലോട്ടറി അടിച്ചിട്ടും ജീവിതം രക്ഷപ്പെടാതിരുന്ന പലരേയും തനിക്ക് അറിയാം. കൃത്യമായ പ്ലാനിംഗ് തനിക്ക് ഉണ്ടായിരുന്നു. അതിനാൽ ലോട്ടറി അടിച്ച തുകയേക്കാൾ കൂടുതലായി ഉപ്പോൾ ഉണ്ടാക്കാനാകുന്നുണ്ടെന്നും അനൂപ് പറഞ്ഞു. ജനം ടിവിയോടാണ് പ്രതികരണം. വായിക്കാം

'ലോട്ടറി അടിച്ച ശേഷം പൈസ ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തിട്ടുണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല.അപ്പോൾ എല്ലാവരും പറഞ്ഞിട്ടുണ്ടായിരുന്നു പിശുക്ക് ആണ് പൈസ എടുക്കുന്നില്ലെന്നൊക്കെ. പണം ബാങ്കിൽ നിന്ന് എടുക്കാതിരുന്നതിന് കാരണം വലിയൊരു എമൗണ്ട് ആണ് കൈയ്യിൽ വന്നത്. ഈ ലോട്ടറിയെ പറ്റി പലർക്കും അറിയില്ല .എല്ലാവരുടേയും വിചാരം തുക പൂർണമായിട്ടും നമുക്ക് എടുക്കാം, യൂസ് ചെയ്യാം എന്നാണ്. അങ്ങനെയല്ല നമുക്ക് എത്രയാണ് അടിക്കുന്ന അതിന്റെ പകുതിയേ നമ്മുടെ കയ്യിൽ കിട്ടുുള്ളൂ. മാക്സിമം ഒരു വർഷം നമ്മൾ ഹോൾഡ് ചെയ്തിട്ട് ടാക്സും കാര്യങ്ങളും എല്ലാം കഴിഞ്ഞതിനു ശേഷം മാത്രം പണം എടുക്കാം. ഞാൻ അങ്ങനെ ബുദ്ധിപൂർവം ചെയ്തുകൊണ്ടാണ് എനിക്ക് കിട്ടിയ പൈസയെക്കാൾ കൂടുതൽ ഉണ്ടാക്കാൻ പറ്റിയത്.

anoopwh

കല്യാണം കഴിഞ്ഞ സമയത്ത് ഞാനും വൈഫും ഒക്കെ പറയുായിരുന്നു കയ്യിൽ ക്യാഷ് വന്നെങ്കിൽ ബിഎംഡബ്ല്യൂ എടുക്കണം, വലിയ വീട് വെക്കണം എന്നൊക്കെ. പക്ഷേ സത്യത്തിൽ ക്യാഷ് വന്നതിനുശേഷം നമ്മൾ ഇതൊന്നും ചെയ്തിട്ടില്ല. സ്വന്തമായിട്ട് ഒരു കാർ കൂടെ വാങ്ങിച്ചിട്ടില്ല. ഇപ്പോൾ വീടിന്റെ പണി തുടങ്ങിയിട്ടേ ഉള്ളൂ . ക്യാഷ് കയ്യിൽ ഉണ്ടെങ്കിലും പക്ഷെ ആഗ്രഹങ്ങൾ കുറവാണ് ഇപ്പോൾ. ബിസിനസിലാണ് ഇപ്പോൾ ശ്രദ്ധ. ഹോട്ടൽ തുടങ്ങി ,അത് നന്നായി കൊണ്ടുപോകുന്നുണ്ട്.

ലോട്ടറി അടിച്ച ദിവസം ആദ്യം ഞാൻ വന്ന് നോക്കിയപ്പോൾ ഒരു നമ്പർ പോയതായാണ് കണ്ടത്. ഞാൻ ഭാര്യക്ക് കൊടുത്തപ്പോഴാണ് പുള്ളിക്കാരി പറഞ്ഞത് ഇല്ല ചേട്ടാ നമുക്ക് അടിച്ചു എന്ന്. പിന്നെ ഫോണെടുത്ത് എല്ലാരെയും വിളിച്ചു പറയാൻ തുടങ്ങി .എക്സൈറ്റ്മെൻ്റിൽ പറഞ്ഞ് പോയതാണ്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ ആൾക്കാർ വരാൻ തുടങ്ങി. കുറെ ബുദ്ധിമുട്ട് ആ സമയത്ത് ഉണ്ടായി .അതുകൊണ്ടാണ് പറയുന്നത് ടിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ആരെയും അറിയിക്കാതിരിക്കാൻ ശ്രമിക്കണം.

ലോട്ടറി അടിക്കുന്നതിന് മുൻപ് ഒരു ഓട്ടോറിക്ഷ ഒക്കെയാണ് ഓട്ടിച്ചുകൊണ്ടിരുന്നത് പല സ്ഥാപനങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട് .സ്വന്തമായിട്ട് ഒരു സ്ഥാപനം തുടങ്ങി കുറച്ച് ആൾക്കാർക്ക് ജോലി കൊടുക്കണം എന്നൊക്കെയുള്ള ചിന്ത ഉണ്ടായിരുന്നു. ഇപ്പോൾ ഹോട്ടലുകൾ തുടങ്ങി, കുറേ പേർക്ക് ജോലി കൊടുക്കാൻ സാധിച്ചു.

എൻ്റേത് പ്രണയവിവാഹം ആയിരുന്നു. ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തുള്ള ആളാണ്. അവളെ കെട്ടിക്കൊണ്ടുവരുന്ന സമയത്ത് വാടക വീടായിരുന്നു. എന്തായാലും ലോട്ടറി അടിച്ചതോടെ സന്തോഷം. അവളുടെ വീട്ടുകാർക്കും. ഫാമിലിയിൽ എന്റെ വൈഫ് ഇപ്പോൾ ഒരു പടി മേലെ നിൽക്കുന്ന ഒരു തോന്നലുണ്ട്. രണ്ട് മക്കളുണ്ട്. ഒരാൾ ഒന്നിൽ പഠിക്കുന്നു, രണ്ടാമത്തെ കുഞ്ഞിന് മൂന്ന് വയസായി.
ജീവിതം സന്തോഷമായി പോകുന്നു.

എല്ലാവരോടും പറയാനുള്ളത് മാക്സിമം എല്ലാവരും ലോട്ടറി എടുക്കുക. നമു ക്ക് ഭാഗ്യം എപ്പോൾ വരും എന്ന് പറയാൻ പറ്റൂല്ല. അടിച്ചാൽ അത് ആരേയും അറിയിക്കാതെ ഇരിക്കാൻ ശ്രമിക്കുക.30 കോടിയാണ് ഇത്തവണത്തെ ബംപർ തുക. പക്ഷെ അത് മുഴുവൻ നമ്മുക്ക് കൈയ്യിൽ കിട്ടില്ല. ടാക്സും പോയിട്ട് ഒരു 15 ആണ് ലാസ്റ്റ് നമ്മുടെ കൈ കിട്ടുന്നത്. അതാണ് ഞാൻ പറഞ്ഞത് ഒരു വർഷം നമ്മൾ മാക്സിമം ഹോൾഡ് ചെയ്യുമ്പോൾ നമുക്ക് എല്ലാ കാര്യങ്ങളും മനസ്സിലാകും. ഒന്ന് പ്ലാൻ ചെയ്യാനുള്ള സമയം കിട്ടും. ക്യാഷിന്റെ പലിശ മാത്രം മതി നമുക്ക് നല്ല രീതിക്ക് മുന്നോട്ട് പോകാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma