ഓണം ബമ്പറടിച്ചപ്പോൾ കാണിച്ച മണ്ടത്തരം, ലക്ഷങ്ങൾ പോയി, പുതിയ ഭാഗ്യവാൻ ഇത് ശ്രദ്ധിക്കണമെന്ന് അനൂപ്

2022ന് ശേഷം ഓണം ബമ്പര്‍ അടക്കം പല ബംപറുകളും വന്നെങ്കിലും പല കോടീശ്വരന്മാരും ഉണ്ടായെങ്കിലും അക്കൊല്ലം ഒന്നാം സമ്മാനം നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് ഇന്നും താരമാണ്. എല്ലാ ഓണം ബമ്പര്‍ സമയത്തും അനൂപ് വാര്‍ത്തകളില്‍ നിറയുക പതിവാണ്.

കോടീശ്വരനായതിന് ശേഷം ഹോട്ടലൊക്കെ തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് അനൂപ്. ഇത്തവണ ഒന്നാം സമ്മാനം അടിക്കുന്ന ഭാഗ്യശാലി ആരായാലും ആദ്യം തന്നെ എല്ലാവരോടും പറയരുത് എന്നാണ് അനൂപ് നല്‍കുന്ന ഉപദേശം. മാത്രമല്ല പണം കിട്ടിയ ശേഷം കടം നല്‍കി പണി വാങ്ങിയ അനുഭവവും മനോരമ ന്യൂസിനോട് അനൂപ് പങ്കുവെച്ചു.

ജീവിതം അടിപൊളിയായിട്ട് തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അനൂപ് പറയുന്നു. വിചാരിച്ചത് പോലെ ഒരു ഹോട്ടല്‍ തുടങ്ങാന്‍ സാധിച്ചു. ജീവിതം സൂപ്പറായി തന്നെ പോകുന്നു. ലോട്ടറി അടിച്ച സമയത്ത് പെട്ടെന്ന് തന്നെ താന്‍ എല്ലാവരേയും വിളിച്ച് അറിയിച്ചിരുന്നു. അതോടെ കുട്ടിയെയും കൊണ്ട് ആശുപത്രിയില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയായി. അത്രമാത്രം ആളുകളാണ് വന്നത്. ഇപ്പോഴും തീര്‍ന്നിട്ടില്ല.

onam bumper

ഇപ്പോള്‍ കടയിലേക്കാണ് ആളുകള്‍ വരുന്നത്. അതുകൊണ്ട് ലോട്ടറി അടിക്കുന്നവര്‍ മാക്‌സിമം അക്കാര്യം ആരോടും പറയാതിരിക്കുക. കാരണം അത് പിന്നീട് ഭയങ്കര ബുദ്ധിമുട്ടാകും. ലോട്ടറി എത്ര അടിച്ചാലും അതിന്റെ പകുതിയാണ് നമ്മുടെ കയ്യില്‍ കിട്ടുക. തനിക്ക് 15 കോടിയാണ് തനിക്ക് കയ്യില്‍ കിട്ടിയത്. അതില്‍ നിന്ന് നികുതി കഴിഞ്ഞ് 12 കോടിയാണ് കയ്യില്‍ കിട്ടിയതെന്നും അനൂപ് പറയുന്നു.

അതിന് ശേഷം ആദ്യം കൈതമുക്കില്‍ ഒരു ചെറിയ കടയാണ് തുടങ്ങിയത്. അത് വിജയിച്ചതിന് ശേഷം അട്ടക്കുളങ്ങര തുടങ്ങി. ഇപ്പോള്‍ സ്വന്തമായി ഒരു കെട്ടിടവും നിര്‍മ്മിക്കുന്നുണ്ട്. അടിപൊളി ആയിട്ടാണ് പോകുന്നത്. നമുക്ക് കിട്ടുന്ന തുക പരമാവധി സേവ് ചെയ്യുക എന്നതാണ് പുതിയ ഭാഗ്യവാനോട് പറയാനുളളത്. ആദ്യം തന്നെ എല്ലാവരേയും അറിയിച്ച് കഴിഞ്ഞാല്‍ പല ആവശ്യക്കാരും വരും.

30 കോടി ഒന്നാം സമ്മാനം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും വിചാരം 30 കോടിയും കിട്ടും എന്നാണ്. പക്ഷേ 30 കോടി കിട്ടില്ല. 18 കോടിയാണ് കിട്ടുക. അതില്‍ നിന്ന് നികുതി കൂടി പോകുമ്പോള്‍ 15 കോടിയാണ് കിട്ടുക. കേന്ദ്രത്തിലും ഒരു നികുതി അടയ്ക്കാനുണ്ട്. അത് പലര്‍ക്കും അറിയില്ല. പണം ആദ്യം തന്നെ എടുത്ത് ചിലവാക്കാതെ ടാക്‌സും കാര്യങ്ങളുമെല്ലാം കൊടുത്ത ശേഷം ചിലവാക്കാന്‍ തുടങ്ങുക.

ആവശ്യക്കാര്‍ പലരും വരും, പിണക്കങ്ങളും കാര്യങ്ങളും എല്ലാം ഉണ്ടാകും. പക്ഷേ അതൊന്നും നോക്കാതെ മുന്നോട്ട് പോവുക. കടം ചോദിക്കാന്‍ ധാരാളം പേര്‍ വരും, വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കും. 15 ലക്ഷത്തിനോട് അടുപ്പിച്ച് പണം കടമായി പുറത്ത് കൊടുത്തിട്ടുണ്ട്. തിരിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ചുമ്മാ കിട്ടിയ പൈസയല്ലേ, ലോട്ടറി അടിച്ചതല്ലേ എന്നാണ്. അത്തരമൊരു അനുഭവം ഉണ്ട്. ഇനി ലോട്ടറി കിട്ടുന്നവര്‍ അത് ശ്രദ്ധിക്കണം, പണം കൊടുത്ത് കഴിഞ്ഞാല്‍ തിരിച്ച് കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്.

ഇത്തവണയും ടിക്കറ്റ് എടുത്തിട്ടുണ്ട്. തന്റെ കയ്യില്‍ നിന്ന് തന്നെ ടിക്കറ്റ് വേണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അതുകൊണ്ട് ടിക്കറ്റ് എടുത്ത് വില്‍പനയും നടത്തിയിട്ടുണ്ട്. അതില്‍ ഒന്ന് അടിക്കണം എന്നാണ് ആഗ്രഹമെന്നും അനൂപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma