ലോട്ടറി അടിക്കാൻ ഈ നമ്പറുകൾ നോക്കി എടുക്കാം! ട്രിക്ക് വെളിപ്പെടുത്തി ഓണം ബംപർ വിജയി അനൂപ്

വർഷങ്ങളായി ലോട്ടറിയെടുക്കുന്ന ആളാണ് താനെന്ന് 2022 ലെ ഓണം ബംപർ വിജയി അനൂപ്. ചെറിയ തുകകളൊക്കെ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലഭിച്ച ഒന്നാം സമ്മാനം ഓണം ബംപർ തന്നെ ആയിരുന്നു. ഇപ്പോഴും ചെറിയ തുകകൾ തനിക്ക് സമ്മാനമായി ലഭിക്കാറുണ്ടെന്ന് വ്യക്തമാക്കിയ അനൂപ് ലോട്ടറി അടിക്കാൻ സാധ്യതയുള്ള ലക്കി നമ്പറുകളെക്കുറിച്ചും പങ്കുവെച്ചു. ലോട്ടറി അടിക്കാൻ സാധ്യതയുള്ള നമ്പറുകളും പങ്കുവെച്ചു. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് അനൂപിന്റെ പ്രതികരണം. വായിക്കാം

'സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് ഞാൻ. ഫസ്റ്റ് പ്രൈസ് അടിക്കുന്ന നമ്പറൊന്നും നമ്മുക്ക് മുൻകൂട്ടി പറയാൻ ആകില്ല. എന്നാൽ 5000ത്തിന്റെ പ്രൈസ് വരുന്നത് നമുക്ക് അറിയാൻ പറ്റും. അത് ഡെയിലി ലോട്ടറി എടുക്കുന്ന ആൾക്ക് അതിന്റെ ഒരു ചെറിയ ഒരു ട്രിക്ക് മനസ്സിലാകും. അവസാനത്തെ നാല് നമ്പറിൽ മിക്കവാറും ഒൻപതിൽ തുടങ്ങുന്നതായിരിക്കും അടിക്കുക. 9906, 4434 അങ്ങനെ ഒരു ഫാൻസി നമ്പർ ഉണ്ട് .ഈ 99 ന്റെ തന്നെ റൗണ്ട് ചെയ്ത് പല രീതിയിൽ വരുന്നുണ്ട്. അത് അത് നോക്കുമ്പോൾ തന്നെ മനസ്സിലാകും.

lotteryanoop-2

ഒന്ന് നമ്മുടെ ഒരു ഭാഗ്യം പോലെ, രണ്ട് നമ്മൾ എടുക്കുന്ന നമ്പർ കറക്റ് സെലക്റ് ചെയ്ത് എടുത്തു കഴിഞ്ഞാൽ കിട്ടാനുള്ള സാധ്യത ഉണ്ട്. ഇപ്പോൾ കൂടുതൽ വ്യാജ ലോട്ടറി വരുന്നുണ്ട്. ഈ ഇടക്ക് തന്നെ ഒരു ആന്റി പോയി ടിക്കറ്റ് എടുത്തു, പ്രൈസ് 5000 അടിച്ചു. കൊണ്ടുപോയി കൊടുത്തപ്പോൾ അത് വ്യാജ ടിക്കറ്റാണ്. ഇത്തവണ ഓണം ബമ്പർ അടിച്ചാൽ ഞാൻ പുറത്തു പറയില്ല. ആളുകൾ എങ്ങനെയെങ്കിലും അറിയും എന്നാലും ആദ്യമേ തന്നെ പറയാതിരിക്കും. എന്നിട്ട് ഓരോ കാര്യങ്ങൾ ചെയ്യും. ഞാൻ വേറെ ആളുകൾക്ക് ടിക്കറ്റ് എടുത്ത് കൊടുത്തിട്ട് 60,000 ഒക്കെ സമ്മാനം കിട്ടിയിട്ടുണ്ട്.

ഇത്തവണ ലോട്ടറി എടുക്കാൻ പോകുന്ന ആളോട് പറയാൻ ഉള്ളത് ലോട്ടറി കിട്ടിയാൽ അത് വിളിച്ച് പറഞ്ഞ് നടക്കാതിരിക്കുക. ബാങ്കുമായി നേരിട്ട് സംസാരിക്കുക. വീട്ടുകാരോട് മാത്രം പറയുക. ബാങ്കിൽ കൊടുത്തു കഴിഞ്ഞാൽ പൈസ കിട്ടാൻ ഒരു മാസം പിടിക്കും. ഡയറക്ട് ഓഫീസിലാണ് കൊടുക്കുന്നതെങ്കിൽ നമുക്ക് നേരത്തെ കൂട്ടി പൈസ കിട്ടും. പക്ഷെ നമ്മൾ മാക്സിമം ഒരു ബാങ്കും ആയിട്ട് ഇടപെട്ട് അവര് പറയുന്ന രീതിയിൽ ചെയ്യുക. ഒരു ചാർട്ടഡ് അക്കൗണ്ടൻ്റിനെ കാണുമ്പോൾ തന്നെ അവര് പറഞ്ഞ് തരും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്. നമ്മൾ അതനുസരിച്ച് ചെയ്തു കഴിഞ്ഞാൽ നമുക്ക് അതിന് നല്ലൊരു പലിശ കിട്ടും, അടിപൊളിയായി പോകാൻ അത് തന്നെ ധാരാളം.

എല്ലാവരേയും അറിയിച്ച് കഴിഞ്ഞാൽ പെട്ടെന്ന് ഒരാൾ വന്ന് ചോദിക്കുമ്പോൾ അത് സ്വന്തം സഹോദരൻ പോലും ആവാം, നമ്മുക്ക് എടുത്ത് കൊടുക്കാൻ ആയെന്ന് വരില്ല. എടുത്ത് കൊടുത്താൽ പിന്നെ ഒരു ടാക്സ് വരുന്ന സമയത്ത് ഭയങ്കരായിട്ട് ബുദ്ധിമുട്ടിപ്പോകും. ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശ കൊണ്ട് സുഖമായി നമ്മുക്ക് ജീവിക്കാം. ഒരു കോടി ഇട്ടാൽ മാസം 50,000 പലിശ കിട്ടും. അപ്പോൾ 15 കോടിക്ക് എത്ര കിട്ടുമെന്ന് ആലോചിക്കാവുന്നതേ ഉള്ളൂ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma