25 കോടി അടിച്ചതിന് പിന്നാലെ തുടങ്ങിയ ലോട്ടറി കട പൂട്ടി; കാരണം വെളിപ്പെടുത്തി ബംപർ ജേതാവ് അനൂപ്

2022 ലാണ് ഓണം ബംപർ സമ്മാനം സർക്കാർ 25 കോടിയാക്കി ഉയർത്തിയത്. അന്ന് തിരുവനന്തപുരം സ്വദേശി അനൂപിനായിരുന്നു ലോട്ടറി അടിച്ചത്. ബംപർ സമ്മാനം അടിച്ചതിന് പിന്നാലെ തനിക്ക് ഭാഗ്യം കൊണ്ടുവന്ന ലോട്ടറിയെത്തന്നെ അനൂപ് ഒരു ബിസിനസ്സ് സംരംഭമാക്ക മാറ്റുകയും ചെയ്തു. എന്നാൽ ലോട്ടറി ബിസിനസ് അവസാനിപ്പിച്ച് ഇപ്പോൾ ഹോട്ടൽ ബിസിനസ് രംഗത്തേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ അനൂപ്. അതിൻ്റെ കാരണവും അനൂപ് വെളിപ്പെടുത്തി. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് അനൂപ് വിശദീകരിച്ചത്. അനൂപിൻ്റെ വാക്കുകൾ ഇങ്ങനെ

'ലോട്ടറി ബിസിനസ് ഞാൻ തുടങ്ങിയിരുന്നു. എന്നാൽ നോക്കി നടത്താനുള്ള ബുദ്ധിമുട്ട് കാരണം അത് അവസാനിപ്പിക്കേണ്ടി വന്നു. പലരും വരുന്നത് എന്റെ കൈ കൊണ്ട് ടിക്കറ്റ് വേണമെന്ന് പറഞ്ഞാണ്. അങ്ങനെയുള്ള കുറെ ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കൊണ്ടാണ് ബിസിനസ് അവസാനിപ്പിച്ചത്. 1.20 ലക്ഷമൊക്കെ എൻ്റെ കടയിൽ നിന്നും എടുത്ത ടിക്കറ്റിന് സമ്മാനം കിട്ടിയിട്ടുണ്ട്. എനിക്ക് മാത്രമല്ല മിക്ക ഷോപ്പുകളിലും അങ്ങനെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒന്നും രണ്ടും സമ്മാനമൊക്കെ കിട്ടുക എന്നത് പാടാണ്.

anoopnews-9

ലോട്ടറിയിൽ ഇപ്പോൾ തട്ടിപ്പ് നടക്കുന്നുണ്ട്. ലോട്ടറിയിൽ സെയിം നമ്പർ എന്ന് പറയുന്നൊരു സംഭവമുണ്ട്. അതായത് ടിക്കറ്റിൽ ലാസ്റ്റ് നാല് നമ്പർ വന്നു കഴിഞ്ഞാൽ 60,000 പ്രൈസ് ഒക്കെ വരുന്നത്. അങ്ങനെ എടുത്തിട്ട് പൈസ കിട്ടാതെ വരുന്ന അവസ്ഥ വരും. എൻ്റെ പേരിൽ ചിലരൊക്കെ ടിക്കറ്റ് ഇങ്ങനെ വിൽക്കാറുണ്ട്. ഇതിൽ സമ്മാനം കിട്ടാത്തപ്പോൾ പലരും പൈസ ചോദിച്ച് എൻ്റെ അടുത്തേക്ക് വന്ന സംഭവം ഉണ്ട്. ആ ലോട്ടറികളൊക്കെ വ്യാജമാണ്. എനിക്ക് അങ്ങിനെയൊരു ബിസിനസ് ഇല്ല.

ലോട്ടറി അടിച്ചപ്പോൾ പലരും സഹായം തേടി വന്നിട്ടുണ്ട്. എന്നാൽ ആ പണം അപ്പോൾ എടുത്ത് ചെലവാക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ഒരു വർഷം കഴിഞ്ഞേ ഞാൻ എടുക്കുള്ളൂ എന്ന് പലരോടും പറയേണ്ടി വന്നിട്ടുണ്ട്. ആളുകൾ പക്ഷെ അത് മനസിലാക്കിയില്ല. എന്നാൽ ഇപ്പോൾ ആ പരാതിയൊക്കെ തീർത്തിട്ടുണ്ട്. എന്നാൽ കഴിയുന്നത് പോലെ ഞാൻ സഹായിച്ചിട്ടുണ്ട്. ലോട്ടറി അടിച്ചാൽ ഒരു വർഷം വരെ പണം ചെലവാക്കാതിരിക്കുക. കാരണം എത്ര ടാക്സ് വരും എന്ന് നമ്മുക്ക് മുൻകൂട്ടി പറയാൻ സാധിക്കില്ല. ഒരു വർഷം ആകുമ്പോഴേക്കും ടാക്സിനെ കുറിച്ചൊക്കെ ഒരു ധാരണ കിട്ടും, എല്ലാ പ്രശ്നങ്ങളും തീരും. ഒരു വർഷം കൊണ്ട് തന്നെ ആ തുകയിൽ നമ്മുക്ക് നല്ലൊരു പലിശ കിട്ടും.

ലോട്ടറി അടിച്ചപ്പോൾ പലരും കടം വാങ്ങിയിരുന്നു. അത് ഇപ്പോൾ തിരിച്ചുചോദിച്ചാൽ ലോട്ടറി അടിച്ച പൈസയല്ലേ നിനക്കെന്തിനാണ് അത് എന്നൊക്കെയാണ് തിരിച്ച് ചോദിക്കുക. ഇപ്പോഴും സഹായം ചോദിച്ച് പലരും വരാറുണ്ട്. എന്നാലും മുൻപത്തെ പോലെ ഇല്ല. കടയിലേക്ക് വരുന്നവർ ഉണ്ട്. എന്നാലും ഭക്ഷണമൊക്കെ ചോദിച്ചാണ് വരിക. എന്തായാലും ലോട്ടറി അടിച്ചാൽ പുറത്ത് പറയാതിരിക്കുന്നത് തന്നെയാണ് ബുദ്ധി. ഇല്ലെങ്കിൽ അതൊക്കെ കൈകാര്യം ചെയ്യുക എന്നത് വലിയ പാടായിരിക്കും',അനൂപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma