വീട് വെക്കുമോ, കാറ് വാങ്ങുമോ, പാവങ്ങളെ സഹായിക്കുമോ? 25 കോടിക്കാരൻ ശരത് പറയുന്നു
ഓണം ബംപർ വിജയിയുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര. ഒന്നും രണ്ടുമല്ല 25 കോടിയാണ് ആലപ്പുഴ സ്വദേശിയായ ശരതിന് ലഭിച്ചിരിക്കുന്നത്. ഇത്രയും കോടി ലഭിച്ച ശരതിന്റെ ഭാവി പദ്ധതി എന്താണെന്ന് തന്നെയാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിതാ ആദ്യമായി ശരത് എന്ന കോടീശ്വരൻ മനസ് തുറക്കുകയാണ്. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് ശരതിന്റെ പ്രതികരണം. വായിക്കാം
'ജോലി എന്തായാലും വിടാൻ ആഗ്രഹിക്കുന്നില്ല. നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ച പല ജോലികളുമുണ്ട്.അതൊക്കെ ചെയ്യണം. ടിക്കറ്റ് അടിച്ചപ്പോൾ ആരോടും ഒളിച്ച് വെയ്ക്കണമെന്നൊന്നും കരുതിയിരുന്നില്ല. ഞാൻ ടിക്കറ്റ് നോക്കിയതിന് ശേഷം നേരെ വീട്ടിലേക്ക് പോയി, സഹോദരനും ഭാര്യയും നോക്കി ഉറപ്പുവരുത്തി. ഇവിടെ ആരോടും പറഞ്ഞില്ല. രണ്ടൂസം ആരോടും പറഞ്ഞിരുന്നില്ല. ബാങ്കിൽ കൊടുത്ത് നടപടികളൊക്ക കഴിഞ്ഞിട്ടാകാം എന്ന് കരുതി.

ഭാവി നല്ല രീതിയിൽ പ്ലാൻ ചെയ്യാമെന്ന് മാത്രമാണ് ആ രണ്ട് ദിവസം ആലോചിച്ചത്. പേര് വെളിപ്പെടുത്തേണ്ടെന്നൊന്നും ആരും പറഞ്ഞില്ല.പേര് വെളിപ്പെടുത്തേണ്ടെന്ന് ഞാനും ആലോചിച്ചില്ല. എല്ലാവരും ഉറ്റുനോക്കുന്ന കാര്യമല്ലേ
എന്ത് ചെയ്താലും എടുത്ത് ചാടിയൊന്നും ചെയ്യില്ല. വീടുണ്ട്, അതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക പ്രശ്നങ്ങളുണ്ട്, അത് ആദ്യം പരിഹരിക്കും. പിന്നെ മാത്രമേ ബാക്കി കാര്യങ്ങൾ ചെയ്യൂ. ആരെങ്കിലും സഹായം ചോദിച്ച് വന്നാലോയെന്നൊന്നും ചിന്തിച്ചിട്ടില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിൽ സഹായങ്ങളൊക്കെ നോക്കി ചെയ്യും. എല്ലാവരും സഹായം തേടി ബുദ്ധിമുട്ടിച്ചാൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. തനിച്ച് ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
ബംപർ ആദ്യമായി എടുത്ത ആളാണ് ഞാൻ. ഡേറ്റ് മാറ്റിവെച്ചത് കൊണ്ട് മാത്രമാണ് എടുത്തത്. ഭാഗ്യപരീക്ഷണം എന്ന നിലയ്ക്കാണ് ഒരു ബംപർ എടുത്തത്. കടയിലേക്ക് രാവിലെ വരുമ്പോൾ എടുക്കുകയായിരുന്നു. നമ്പർ നോക്കിയൊന്നും എടുത്തതല്ല. കണ്ട നമ്പർ എടുത്തു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് ഞാൻ ഇപ്പോൾ ആലോചിച്ചിട്ടില്ല.ഭാവിയിലെ കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ല.
എന്‌റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കുട്ടിയുണ്ടായതാണ്. എട്ട് വർഷത്തിന് ശേഷമാണ് കുട്ടി ഉണ്ടായത്. പ്രാർത്ഥനയും കാര്യങ്ങളുമൊക്കെ നടത്തിയിരുന്നു. മാതാപിതാക്കൾക്ക് ക്ഷേത്രങ്ങളിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അവിടെയൊക്കെ കൂട്ടിപ്പോകണമെന്നുണ്ട്. അവർക്ക് യാത്ര ചെയ്യാൻ വലിയ ആഗ്രഹമാണ്. എനിക്കും പുറത്ത് രാജ്യങ്ങളിലൊക്കെ പോകാൻ ഇഷ്ടമാണ്.
സഹോദരനെ സഹായിക്കണം. എല്ലാ സമയത്തും നമ്മുടെ കൂടെ നിന്നവരെ സഹായിക്കണമല്ലോ. സന്തോഷകരമായ ദിവസങ്ങളാണല്ലോ വരാനിരിക്കുന്നത്.വണ്ടിയെടുക്കണം, ഇതിനെ കുറിച്ചൊക്ക നന്നായി അറിയാവുന്ന ആളുകളുമൊക്കെയായി ആലോചിച്ചിട്ടേ കാര്യങ്ങൾ ചെയ്യൂ', ശരത് പറഞ്ഞു. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് തുറവൂർ തൈക്കാട്ടുശേരി സ്വദേശിയാണ്. പാലക്കാട് നിന്ന് വിറ്റ TH 577825 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് പാലക്കാടുനിന്ന് വാങ്ങിയത്. തുടർന്ന് ഭഗവതി ഏജൻസയിയുടെ വൈറ്റില ശാഖയിൽ നിന്ന് ലോട്ടറി ഏജന്റായ ലതീഷാണ് ഈ ടിക്കറ്റ് വിറ്റത്.
എത്രകോടി ശരതിന് ലഭിക്കും
25 കോടി രൂപയുടെ സമ്മാനത്തുകയിൽ ആദ്യം 10 ശതമാനം ഏജൻറ് കമ്മീഷൻ കുറയ്ക്കും - അതായത് 2.5 കോടി രൂപ. ഇതിന് ശേഷം ബാക്കിയാകുന്ന തുക 22.5 കോടി രൂപയാണ്, ഇതിന് നികുതി ബാധകമാകും. 22.5 കോടിയിൽ നിന്ന് 30 ശതമാനം ആദായ നികുതി ഈടാക്കും - 6.75 കോടി രൂപ. അതിനൊപ്പം 4 ശതമാനം സർചാർജ് (ആരോഗ്യ-വിദ്യാഭ്യാസ സെസ്) കൂടി ബാധകമായതിനാൽ മൊത്ത നികുതി നിരക്ക് 31.2 ശതമാനമായി ഉയരും. അങ്ങനെ 22.5 കോടി രൂപയുടെ 31.2 ശതമാനം, അതായത് ഏകദേശം 7.02 കോടി രൂപ നികുതിയായി അടയ്ക്കേണ്ടിവരും. എല്ലാ കിഴിവുകൾക്കും ശേഷം വിജയിക്ക് ലഭിക്കുന്ന അറ്റത്തുക 15.48 കോടി രൂപയാകും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications