ഓണം ബംപര്‍ ഭാഗ്യശാലിക്ക് 16.47 കോടി; പണം ചോദിച്ചു വരുമെന്ന് ഭയം, എല്ലാം രഹസ്യമാക്കി നീക്കം
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജേതാവ് പണം കൈപറ്റാന്‍ നടപടി തുടങ്ങി. തളിപ്പറമ്പില്‍ നിന്നെടുത്ത ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് കണ്ണൂരിലെ ബാങ്ക് മുഖേന ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചു. 16.47 കോടി രൂപയാണ് ഭാഗ്യവാന് ലഭിക്കുന്നത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. സ്വകാര്യത പരിഗണിച്ചാണ് ലോട്ടറി വകുപ്പ് എല്ലാം രഹസ്യമാക്കി വെക്കുന്നത്. നേരത്തെ ലോട്ടറി അടിച്ചവരുടെ വിവരങ്ങള്‍ പരസ്യമായ വേളയില്‍ നിരവധി പേര്‍ പണം ആവശ്യപ്പെട്ട് എത്തുന്ന സാഹചര്യമുണ്ടായിരുന്നു.
ഇക്കാര്യം കൂടി മനസിലാക്കിയാകും വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാഗ്യവാന്‍ അറിയച്ചത്. ഇത്രയും കൂടുതല്‍ തുക ഒറ്റയടിക്ക് കൈയ്യിലെത്തിയ ആള്‍ എന്ന നിലയില്‍ സുരക്ഷാ ഭീഷണിയുമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഓണം ബംപര്‍ വിജയിക്കുള്ള ഒന്നാം സമ്മാനം 30 കോടിയായി ഉര്‍ത്തിയ ശേഷമുള്ള ആദ്യ നറുക്കെടുപ്പായിരുന്നു ഇത്തവണ.

ഓണം ബംപര്‍ തുക 30 കോടിയാണെങ്കിലും ഭാഗ്യശാലിക്ക് കിട്ടിയതില്‍ 13.5 കോടിയില്‍ അധികം രൂപ കുറഞ്ഞു. ഇത്രയും പണം പല വഴിക്ക് വിഭജിക്കപ്പെടുകയാണ് ചെയ്യുന്നത്. 10 ശതമാനം ഏജന്‍സിയുടെ കമ്മീഷനായി നല്‍കും. അതായത്, മൂന്ന് കോടി രൂപയാണ് ഏജന്‍സിക്ക് ലഭിക്കുക. ഇതില്‍ നിന്ന് നികുതിയും മറ്റും പോകുമെന്നത് വേറെ കാര്യം.
ഭാഗ്യശാലിയുടെ തുക ഇതോടെ 27 കോടിയായി കുറയും. കേന്ദ്ര സര്‍ക്കാരിനുള്ള ആദായ നികുതി ഇതില്‍ നിന്ന് നല്‍കണം. 27 കോടിയുടെ 30 ശതമാനമാണ് ആദായ നികുതി. അതായത്, 8.10 കോടി രൂപ. ഈ ആദായ നികുതിയുടെ 10 ശതമാനം ആദായ നികുതി ന്യൂ റജീമിലെ സര്‍ചാര്‍ജ് ആയി നല്‍കണം. രണ്ട് കോടി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് സര്‍ച്ചാര്‍ജ്.
ആദായ നികുതി, സര്‍ച്ചാര്‍ജ് എന്നിവ ഒരുമിച്ചുള്ള തുകയുടെ നാല് ശതമാനം സെസ് ആയി നല്‍കണം. നികുതി, സര്‍ചാര്‍ജ്, സെസ് എന്നീ മൂന്ന് കാര്യങ്ങള്‍ കൂടി 27 കോടിയില്‍ നിന്ന് കുറയുമെന്ന് ചുരുക്കം. ഇതോടെ 10 കോടിക്ക് മുകളില്‍ വീണ്ടും കുറയും. ഇതെല്ലാം കിഴിച്ച ശേഷമുള്ള തുകയാണ് 16.47 കോടി. ഇതിനേക്കാള്‍ കൂടിയ തുക ബാങ്കില്‍ എത്തിയാലും മേല്‍പ്പറഞ്ഞ സംഖ്യയെല്ലാം ഭാഗ്യവാന്‍ കൊടുക്കേണ്ടി വരും. അത് നേരത്തെ നല്‍കിയാല്‍ അത്രയും നല്ലത്.
സെസും സര്‍ചാര്‍ജും ഭാഗ്യവാന്‍ സ്വന്തമായി അടയ്‌ക്കേണ്ടതാണ്. നികുതി സര്‍ക്കാര്‍ നേരത്തെ പിടിക്കും. നികുതി പിടിച്ചുള്ള സഖ്യയേ ഭാഗ്യവാന് കൈമാറൂ. അതില്‍ നിന്ന് സെസും സര്‍ചാര്‍ജും ഭാഗ്യവാന്‍ സ്വന്തമായി അടയ്ക്കണം. ഈ തുക അടച്ചില്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പലിശ കൂടി അടയ്‌ക്കേണ്ടി വരും. അതും കോടികള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ തുകയും ആദ്യംതന്നെ അടച്ച ശേഷമുള്ള തുക കൈപ്പറ്റുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ എല്ലാ അടവിനുമുള്ള തുക മാറ്റിവച്ച് ബാക്കി തുക മാത്രമേ ഉപയോഗിക്കാവൂ.


Click it and Unblock the Notifications
