ഓണം ബംപർ വിജയി ഏത് ജില്ലയിൽ നിന്നായിരിക്കും? ചാറ്റ് ജിപിടിയുടെ പ്രവചനം ഇങ്ങനെ
സംസ്ഥാനത്ത് ഓണം ബംപർ വിൽപ്പന പൊടിപൊടുക്കുകയാണ്. ഇത്തവണ 30 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ഉയർന്ന തുക സമ്മാനമായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ 25 കോടിയായിരുന്നു ഒന്നാം സമ്മാനമായി നൽകിയത്.
500 കോടിയാണ് ടിക്കറ്റ് വില. എന്നിരുന്നാലും ഭാഗ്യം പരീക്ഷണത്തിന് ഒരുങ്ങുന്നവരുടെ കണക്കുകൾ ഒട്ടും കുറവല്ല. ഇതിനോടകം തന്നെ 59 ലക്ഷം ബംപർ ടിക്കറ്റുകൾ വിറ്റ് തീർന്നിട്ടുണ്ട്. സർക്കാരിന് ഇതുവരെ 230.10 കോടി ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച ലാഭം.

സപ്റ്റംബർ 26 നാണ് ബംപർ നറുക്കെടുക്കുക. ആർക്കാകും ഇക്കുറി ആ 30 കോടിയുടെ ഭാഗ്യം ലഭിക്കുക? ലോട്ടറിയുടെ കാര്യത്തിൽ കൃത്യമായൊരു പ്രവചനം നടത്തുക എളുപ്പമല്ല. എന്നിരുന്നാലും കണക്കുകളുടേയും മുൻകാല ഫലങ്ങളുടേയും അടിസ്ഥാനത്തിൽ ഒന്നാം സമ്മാനം ലഭിക്കാൻ സാധ്യതയുള്ള ജില്ലയെ കുറിച്ച് ചാറ്റ് ജിപിടി ഒരു പ്രവചനം നടത്തുന്നുണ്ട്. നോക്കാം.
ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയ ജില്ലയിൽ തന്നെ ഒന്നാം സമ്മാനം ലഭിക്കണമെന്നില്ലെന്നാണ് ചാറ്റ് ജിപിടി പറയുന്നത്. ഉദാഹരണത്തിന് 2025ൽ പാലക്കാടായിരുന്നു ഏറ്റവും കൂടുതൽ ഓണം ബംപർ ടിക്കറ്റുകൾ വിറ്റുപോയത്. ഏകദേശം 14.07 ലക്ഷം ടിക്കറ്റുകൾ ജില്ലയിൽ വിറ്റിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ നിന്നും നിരവധി പേർ ടിക്കറ്റ് എടുക്കാൻ പാലക്കാട് എത്താറുണ്ട്. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്മാനം അടിക്കുന്നവരും കുറവല്ല. ബംപർ സമ്മാനവും നേരത്തേ പാലക്കാട് അടിച്ചിട്ടുണ്ട്. അതുകൊണ്ട് തമിഴ്നാട്ടിൽ നിന്നും നിരവധി പേർ ഇവിടെ ലോട്ടറി വാങ്ങാൻ എത്താറുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ പാലക്കാടിനായിരുന്നില്ല കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്. 2025-ൽ ഒന്നാം സമ്മാനം നേടിയ TH 577825 ടിക്കറ്റ് എറണാകുളം നെട്ടൂരിൽ നിന്നാണ് വിറ്റത്. 2024 ലും പാലക്കാട് തന്നെയായിരുന്നു ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ജില്ല.
അതേസമയം പാലക്കാടായിരിക്കും ഇത്തവണ ബംപർ ലോട്ടറി കൊണ്ടുപോകുകയെന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്. പാലക്കാട് കഴിഞ്ഞാൽ തൃശൂർ, തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവയാണ് സാധ്യതയുള്ള മറ്റ് ജില്ലകൾ. എന്തായാലും ഇത്തവണ ആരായിരിക്കും ആ ഭാഗ്യവാൻ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
മറ്റ് സമ്മാനങ്ങൾ
30 കോടിക്ക് പുറമെ നിരവധി രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം, സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാനം. നറുക്കെടുപ്പിന് ഇനിയും 18 ദിവസമാണ് ബാക്കിയുള്ളത്. സപ്റ്റംബർ 26 ന് തിരുവനന്തപുരം ഗാർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 നാണ് നറുക്കെടുപ്പ്.


Click it and Unblock the Notifications
