Get Updates
Get notified of breaking news, exclusive insights, and must-see stories!

25കോടിയുടെ ഭാഗ്യവാൻ ആര്? ഓണം ബംപർ നറുക്കെടുപ്പ് 2 മണിക്ക്..ചൂടപ്പം പോലെ വിറ്റ് പോയി ടിക്കറ്റുകൾ

തിരുവോണം ബംപറിന്റെ 25 കോടി ആർക്കായിരിക്കും? ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. ഗോർക്കി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തും. വികെ പ്രശാന്ത് എംഎൽഎയാണ് രണ്ടാം സ്ഥാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് നടത്തുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്.

ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോകുന്നതെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്. ഓണത്തോട് അനുബന്ധിച്ചാണ് ടിക്കറ്റ് വിൽപ്പന പൊടിപൊടിച്ചത്. കഴിഞ്ഞ വൿഷം 75.76 ലത്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. ഇത്തവണ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ 7135938 ടിക്കറ്റുകളാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. 1302680 ടിക്കറ്റുകളാണ് ഇതുവരെ ജില്ലയിൽ നിന്നും വിറ്റത്. സബ് ഓഫീസുകളിലേതുള്‍പ്പെടെയുള്ള കണക്കാണിത്.

bumper2-1

കഴിഞ്ഞ തവണ ഓണം ബംപർ അടിച്ചത് കോയമ്പത്തൂരായിരുന്നു. വാളയാറിൽ നിന്നും എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം. അതുകൊണ്ട് തന്നെ ഇക്കുറി അതിർത്തിയിൽ ടിക്കറ്റ് വിൽപ്പന പൊടിപൊടിച്ചുവെന്നാണ് ലോട്ടറി കടക്കാർ പറഞ്ഞത്. തനിച്ചും കൂട്ടമായി എത്തിയുമൊക്കെ നിരവധി പേർ ടിക്കറ്റ് വാങ്ങാനെത്തിയിരുന്നത്രേ.

തമിഴ്നാട്ടിൽ ലോട്ടറി വിൽപന ഇല്ലാത്തതിനാലാണ് ഇവിടെ കേരളത്തിലേക്ക് വരുന്നതെന്നാണ് അവിടെയുള്ളവർ പറയുന്നത്. 25 കോടിയൊക്കെ ലഭിച്ചാൽ പിന്നെ ജീവിതം സെറ്റായില്ലേയെന്നാണ് ഇവരുടെ ചോദ്യം. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശികൾക്കായിരുന്നു അടിച്ചത്. തിരിപ്പൂർ സ്വദേശികളായ നാല് പേർക്കായിരുന്നു സമ്മാനം ലഭിച്ചത്.
അതുകൊണ്ട് തന്നെ തങ്ങൾക്ക് ലോട്ടറിയടിക്കാനുള്ള സാധ്യത ഉണ്ടെന്ന പ്രതീക്ഷയും ഇവർ പങ്കുവെയ്ക്കുന്നു.

പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപന നടന്നത് തിരുവനന്തപുരത്താണ്. 946260 ടിക്കറ്റുകളാണ് ഇവിടെ നിന്ന് വിറ്റുപോയത്. തൃശൂർ ജില്ലയിൽ നിന്നും 861000 ടിക്കറ്റും വിറ്റു. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപും തിരുവോണം ബംപറിനായി കടകളിൽ ആളുകളുടെ തിക്കും തിരക്കുമാണെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്.

അതേസമയം 25 കോടി അടിച്ചാലും വിജയി ആരെന്ന വിവരം പുറത്ത് വന്നേക്കില്ല. രണ്ട് വർഷം മുൻപ് 25 കോടി സമ്മാനമായി നേടിയ തിരുവനന്തപുരം സ്വദേശിന് അനുപിന് പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ ചില്ലറയായിരുന്നില്ല ബുദ്ധിമുട്ടുകൾ. സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി ഒടുവിൽ നാട് വിട്ട് പോകേണ്ട അവസ്ഥയിലായിപ്പോയി താനെന്നും അതിനാൽ ലോട്ടറിയടിക്കുന്നവർ പേര് വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്നും അനൂപ് പറഞ്ഞിരുന്നു. അനൂപിന്റെ ഉപദേശം സ്വീകരിച്ച് അതിന് ശേഷം നടക്കുന്ന ബംപർ ടിക്കറ്റുകളുടെ വിജയികളാരും തന്നെ തങ്ങളുടം പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ തവണത്തെ ഓണം ബംപർ വിജയികളും പേര് വെളിപ്പെടുത്താതെയാണ് സമ്മാനം കൈപ്പറ്റിയത്.

ഓണം ബംപറിന്റെ മറ്റ് സമ്മാനങ്ങൾ

ഓണം ബംപറിന് മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്കാണ് ഇത് ലഭിക്കുക. നാലാം സമ്മാനമായി ഓരോ പരമ്പരയിലും 10 പേർക്ക് വീതം അഞ്ചു ലക്ഷവും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷവുമാണ് . സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഓണം ബംപർ നറുക്കെടുപ്പിന് പിന്നാലെ പൂജാ ബംപറിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+