കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണമെത്തി; പടപ്പക പുല്ലും ചായവും വരക്കാതെ കുമ്മാട്ടികള്‍ അകത്ത് തന്നെ; ചടങ്ങ് മാത്രം

Google Oneindia Malayalam News

തൃശൂര്‍: ഓണക്കാലമെത്തി. പക്ഷെ കൊട്ടും പാട്ടും ആരവങ്ങളൊന്നുമില്ല. ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഓണത്തിന് നിറം കുറവാണ്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ പ്രളയമായിരുന്നു വില്ലനെങ്കില്‍ ഇത്തവണ കൊറോണ വൈറസ് രോഗമാണ്.

ഓണക്കാലത്ത് തൃശൂരില്‍ നിന്നും കാണാവുന്ന ഒരു കാഴ്ച്ചയായിരുന്നു കുമ്മാട്ടികള്‍. എന്നാല്‍ ഇത്തവണ കുമ്മാട്ടികള്‍ അകത്ത് തന്നെയാണ്. കൊവിഡ് വ്യാപിക്കുന്നതിനാല്‍ ചടങ്ങ് മാത്രം നടത്തി ചുരുക്കാനാണ് വിവിധ ദേശക്കാരുടെ തീരുമാനം.

തൃശൂര്‍, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. പാലക്കാട്, വയനാട് ജില്ലയയുടെ ചില ഭാഗങ്ങളിലുള്ളര്‍ ഇത് കുമ്മാട്ടി വരക്കുന്നത് ദേവ പ്രീതിക്കും വിളവെടുപ്പിനാട് അനുബന്ധിച്ചുമാണ്. തൃശൂര്‍ നഗരത്തിന് ചുറ്റുമുള്ള ദേശക്കാരാണ് ഇത് ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നത്.

kummatti

എന്നാല്‍ ഇത്തവണ തൃശൂരില്‍ ഓണത്തിന് കുമ്മാട്ടികളില്ല. ഗണപതി, സുഗ്‌രീവന്‍ തുടങ്ങിയ കുമ്മാട്ടി മുഖങ്ങള്‍ പൊടിപിടിച്ചു കിടക്കുകയാണ്. കുമ്മാട്ടിയില്ലാത്ത ഓണത്തിന് ഉണര്‍വില്ലെന്നാണ് ദേശക്കാര്‍ പറയുന്നത്. തൃശൂരില്‍ ചതയം നാളിലാണ് കുമ്മാട്ടി ഇറങ്ങുന്നത്.

Recommended Video

cmsvideo
EP jayarajan's grand son's maveli video viral | Oneindia Malayalam

ഓണത്തപ്പന് അകമ്പടി പോകാന്‍ ശിവന്‍ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികള്‍ എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ പര്‍പ്പടകപുല്ലണിഞ്ഞ് മുഖങ്ങളില്‍ ചായം വരച്ചാണ് കുമ്മാട്ടികള്‍ ഇറങ്ങുന്നത്. തൃശൂരിലെ കിഴക്കുമ്പാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനം. ഇവിടെ ഏകദേശം അമ്പതോളം പേര്‍ ഇതില്‍ പങ്കെടുക്കും.
കിഴക്കുമ്പാട്ടുകരയെ കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്നു

പ്രധാനമായും വീടുകള്‍ കയറി ജനങ്ങളെ പ്രീതിപ്പെടുത്തി കുമ്മാട്ടികള്‍ ഉപകാരങ്ങള്‍ സ്വീകരിക്കും. ചെണ്ടയാണ് പ്രധാനമായും പിന്നണി വാദ്യം. ഒപ്പം തകില്‍, ചേങ്ങില, നാദസ്വരം എന്നിവയും ഉണ്ടാവും. മുമ്പ് കാലങ്ങളില്‍ കമുകിന്‍ പാളകളായിരുന്നു കുമ്മാട്ടികളുടെ മുഖാവരണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് മുരിക്ക് പോലുള്ള ഭാരം കുറഞ്ഞ തടികള്‍ ഉപയോഗിച്ചും കുമ്മാട്ടി വരക്കാന്‍ തുടങ്ങി.

വലിയ സാമ്പത്തിക ചെലവ് വേണമെന്നതിനാല്‍ തന്നെ നിലനില്‍പ്പ് ഭീഷണി നേരിടുന്ന കലാരൂപമാണ് കുമ്മാട്ടി. അതിനിടെയാണ് കൊവിഡ്, പ്രളയം പോലുള്ള പ്രതിസന്ധികളും വന്നുപെടുന്നത്. ഇത്തവണയും കുമ്മാട്ടി പ്രതീകാത്മകമായി മാത്രം നടത്താനാണ് ദേശക്കാരുടെ തീരുമാനം.

32 ലക്ഷത്തിലേക്ക് രാജ്യത്ത് കൊവിഡ് കേസുകൾ! ഒരാഴ്ചയിൽ ലോകത്തെ 26 ശതമാനം രോഗികളും ഇന്ത്യയിൽ!32 ലക്ഷത്തിലേക്ക് രാജ്യത്ത് കൊവിഡ് കേസുകൾ! ഒരാഴ്ചയിൽ ലോകത്തെ 26 ശതമാനം രോഗികളും ഇന്ത്യയിൽ!

മൃതദേഹത്തിനരികെ ചായ വിതരണം; തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഗുരുതര വീഴ്ച്ചമൃതദേഹത്തിനരികെ ചായ വിതരണം; തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഗുരുതര വീഴ്ച്ച

English summary
onam celebration 2020: Due to coronavirus there will be no Onam folk art Kummattis in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X