കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്‌നം; ഫൈസിയുടെ വാക്കുകള്‍ വൈറല്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ക്ഷേത്രത്തില്‍ പോയി ആഘോഷത്തില്‍ പങ്കെടുക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ പ്രശ്‌നമല്ലെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി. മറ്റു മതസ്ഥരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്ന പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ വാക്കുകള്‍ വിവാദമായിരിക്കെയാണ് രണ്ടു വര്‍ഷം മുമ്പ് ഫൈസി നടത്തിയ പ്രസംഗവും ചര്‍ച്ചയാകുന്നത്.

Faisy

2017ല്‍ എസ്‌കെഎസ്എസ്എഫ് കേരള ത്വലബ കോണ്‍ഫറന്‍സില്‍ അബ്ദുല്‍ ഹക്കീം ഫൈസി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. എല്ലാ മതസ്ഥരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലിംകള്‍. കേരള ചരിത്രം വായിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുമെന്നും ഫൈസി പറഞ്ഞു.

എറണാകുളത്തിന് അടുത്ത് നിന്ന് ഒരു പള്ളി ഇമാം സംശയ നിവാരണത്തിന് വിളിച്ച കാര്യവും ഫൈസി പ്രസംഗത്തില്‍ പറയുന്നു. പള്ളിക്കടുത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷത്തിലേക്ക് അമ്പല കമ്മിറ്റി, പള്ളിക്കമ്മിറ്റിയെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കാമോ എന്നുമായിരുന്നു സംശയം. പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അടുത്ത വെള്ളിയാഴ്ച ഇക്കാര്യം പ്രസംഗ വിഷയമാക്കണമെന്നു മറുപടി നല്‍കിയെന്നും ഫൈസി പറയുന്നു.

ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്

തുടര്‍ന്ന് സംശയം ചോദിച്ച ഇമാം തൊട്ടടുത്ത വെള്ളിയാഴ്ച ഭംഗിയായി പ്രസംഗിക്കുകയും പള്ളി കമ്മിറ്റി ഭാരവാഹി തന്നെ മുന്‍കൈയ്യെടുത്ത് അമ്പലത്തിലെ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിച്ചുവെന്നും ഫൈസി പറഞ്ഞു. എന്താണ് ക്ഷേത്രത്തിലെ ആഘോഷത്തില്‍ പങ്കെടുത്താല്‍, അവിടെ പോയി ഭക്ഷണം കഴിച്ചാല്‍ എന്നും ഫൈസി ചോദിച്ചു.

ഓണാഘോഷ വേളയില്‍ അയല്‍വാസികളായ ഹിന്ദുക്കള്‍ ഭക്ഷണം കൊണ്ടുവരാറുണ്ടെന്നും അത് സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. പണ്ടു മുതലേ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ടെന്നും അതിലൊന്നും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കാന്‍ ചിലര്‍ കുറച്ചുകാലമായി ശ്രമിക്കുകയാണ്. അതില്‍ വീണുപോകരുത്. ആളുകളെ പിന്നാലെ കൂടി ആക്രമിക്കുന്ന കൂട്ടത്തില്‍ നമ്മള്‍ പെടരുത്. കേരളത്തില്‍ എല്ലാവര്‍ക്കും മനസിലാകുന്ന ശൈലിയില്‍ തന്നെ നാം ജീവിക്കണമെന്നും ഫൈസി പറഞ്ഞു.

English summary
Onam Celebration; Abdul Hakim Faisy Supports Muslim Participation, Speech Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X