• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സിംസാറുല്‍ ഹമുക്കിന് ഓണാശംസകള്‍': വിദ്വേഷ പ്രാസംഗികന്റെ വായടപ്പിച്ച് ഓണം മുബാറക്ക്

  • By Desk

കൊച്ചി: ഓണം, ക്രിസ്മസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കരുതെന്ന മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചാണ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രതികരിച്ചത്.

എംജി സര്‍കാലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ മാവേലിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭര്‍ത്താവ് ഷുക്കൂര്‍ വക്കീല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ വിവാദമാക്കിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ചില പ്രതികരണങ്ങളും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് സദ്യ

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് സദ്യ

പാലക്കാട് കൊപ്പം വണ്ടുംതറ ജുമാ മസ്ജിദിലെ ദര്‍സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുളയങ്കാവ് താഴത്തെ പുരക്കല്‍ ബാബു ഒരുക്കിയ ഓണസദ്യയുടെ ചിത്രങ്ങളും ചിലര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ചിലര്‍ സിംസാറുല്‍ ഹഖ് ഹുദവിയെ വ്യക്തിപരമായും വിമര്‍ശിക്കുന്നുണ്ട്. സിംസാറുല്‍ ഹമുക്കിന് ഓണാശംസകള്‍ എന്നാണ് പരിഹാസം.

ചോദ്യങ്ങള്‍ ഇങ്ങനെയും

ചോദ്യങ്ങള്‍ ഇങ്ങനെയും

അന്യമതക്കാരുടെ കൈകള്‍ കൊണ്ടു തൊടാത്ത എന്തെങ്കിലും താങ്കളുടെ ജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ടോ എന്നും ചിലര്‍ പ്രതികരിച്ചു. മുസ്ലിംകളുടെ റസ്റ്ററന്റില്‍ സദ്യ വില്‍ക്കാമോ, പൂരപ്പറമ്പില്‍ കച്ചവടം ചെയ്യാമോ, ഓണാഘോഷങ്ങള്‍ക്കും ഉല്‍സവങ്ങള്‍ക്കും ശബ്ദവെളിച്ച ക്രമീകരണ-അലങ്കാരപ്പണികളില്‍ ഏര്‍പ്പെടാമോ, ക്രിസ്മസ്-ഓണം ഓഫറില്‍ സാധന സാമഗ്രികള്‍ വാങ്ങാമോ തുടങ്ങിയ ചോദ്യങ്ങളും ചിലര്‍ ഉന്നയിക്കുന്നു.

പണ്ഡിതന്‍ എന്ന് വിളിക്കാമോ

പണ്ഡിതന്‍ എന്ന് വിളിക്കാമോ

മുമ്പ് സിംസാറുല്‍ ഹഖ് ഹുദവി നടത്തിയ പ്രസംഗങ്ങളിലെ ഭാഗങ്ങള്‍ പരാമര്‍ശിച്ചും പലരും പ്രതികരണം ആരാഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയം കലര്‍ത്തിയുള്ള ഹുദവിയുടെ പ്രസംഗങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ പ്രസംഗിക്കുന്ന വ്യക്തിയെ പണ്ഡിതന്‍ എന്ന് പറയുന്നത് അല്‍പ്പം കടന്ന കൈയ്യല്ലേ സാറേ എന്നാണ് ഷുക്കൂര്‍ വക്കീലിന്റെ പരിഹാസം. നന്‍മകള്‍ കെടുത്താന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ അതിശക്തമായി നമുക്ക് മതിലുകള്‍ പണിയണമെന്നും ഇവര്‍ക്ക് പൂക്കളവും പായസവും ചേര്‍ന്ന ഒന്നാന്തരം ഓണം മുബാറക് എന്നും ഷുക്കൂര്‍ വക്കീല്‍ കുറിക്കുന്നു.

അപരവെറുപ്പില്‍ നിന്ന്

അപരവെറുപ്പില്‍ നിന്ന്

ബൈബിള്‍ ഉദ്ധരിച്ച് ഓണം വിലക്കുന്ന ഫാദര്‍ ജെയിംസ് മഞ്ചക്കലിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാറിന് കോടാലി നല്‍കുന്ന പ്രസംഗങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നും വിമര്‍ശിക്കുന്നു. കുട്ടിക്കാലത്തെ അയല്‍പ്പക്ക ബന്ധം സൂചിപ്പിച്ചാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഫേസ്ബുക്ക് കുറിപ്പിട്ടത്. പിശാചിന് മതമില്ല. മതരാഷ്ട്രീയ വേഷങ്ങള്‍ ഉണ്ടായേക്കാം. ഏത് മതത്തിലായാലും അപരവെറുപ്പില്‍ നിന്നാണ് ഇത്തരക്കാര്‍ ആഹാരം സമ്പാദിക്കുന്നതെന്ന കൂട്ടിച്ചേര്‍ക്കലോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

വിദ്യാര്‍ഥികളുടെ ചോദ്യത്തിന് സിംസാറുല്‍ ഹഖ് ഹുദവി വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ മറുപടി ഇപ്പോള്‍ വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ട് എന്ന് ചൂണ്ടിക്കാട്ടി സിംസാറുല്‍ ഹഖ് ഹുദവി മീഡിയ വിങിന്റെ പേരില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ മറുപടിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊതുവേദിയിലെ പൊതു ചോദ്യമായിരുന്നില്ലെന്നും ഇസ്ലാമിക നിലപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നുവെന്നും അവര്‍ വിശദീകിരക്കുന്നു.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

English summary
Onam Celebration; Social media Protest against Simsarul Haq Hudavi's Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X