കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തം പിറന്നു, പൂവിപണി കൈയ്യടക്കി തമിഴ്‌നാട്; എല്ലാവര്‍ക്കും വേണ്ടത് വെള്ളജമന്തി, കിറ്റും റെഡി

Google Oneindia Malayalam News

കോഴിക്കോട്: അത്തം പിറന്നതോടെ മലയാളി ഇനി ഓണത്തിരക്കിലേക്ക്. പൂവിപണി വീണ്ടും സജീവമായി. പതിവ് പോലെ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പൂക്കള്‍ തന്നെയാണ് ഇത്തവണയും മലയാളി കൂടുതല്‍ ആശ്രയിക്കുന്നത്. വെള്ളജമന്തിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ പൂക്കളുടെ കിറ്റും വിപണിയില്‍ ലഭ്യമാണ്. മഴയും പ്രളയവും ബാക്കി തന്ന കേരളത്തില്‍ പ്രതിസന്ധികള്‍ക്കിടയിലും ആഘോഷം കെങ്കേമമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.

Flowers

വിപണികള്‍ സജീവമായിട്ടുണ്ട്. വെള്ളജമന്തിക്ക് കിലോയ്ക്ക് 300 രൂപയാണ് വില. വാടാമല്ലിയും ചെണ്ടുമല്ലിയുമാണ് തമിഴ്‌നാട്ടില്‍ നിന്ന് കൂടുതലെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ക്ക് വില താരതമ്യേന കുറവായതിനാല്‍ ആവശ്യക്കാരും ഏറെയാണ്. എല്ലാ പൂക്കളും ചേര്‍ത്ത് 50 രൂപയ്ക്കുള്ള കിറ്റും വില്‍പ്പനയ്ക്കുണ്ട്.

മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍

മഴയും പ്രളയവും പൂവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പൂക്കള്‍ ആശ്വാസവുമാണ്. എന്നാല്‍ വില കുറഞ്ഞ പൂക്കള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നത് കേരളത്തിലെ പൂ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.

അത്ത് പിറന്ന് പത്താം നാള്‍ തിരുവോണമാണ്. പത്തുദിവസം മുറ്റത്തൊരുക്കുന്ന പൂക്കളം... ആദ്യ മൂന്നുനാള്‍ തുമ്പപ്പൂ മാത്രം. ദിവസം ചെല്ലുംതോറും പൂക്കളം വികസിക്കും. ഉത്രാടത്തിന് പരമാവധി വലുപ്പമാകും. പ്രളയം ബാക്കിവച്ച വേദനകളെ അതിജീവിക്കാനുള്ള കരുത്ത് നേടുകയാണ് മലയാളി. പൂക്കളങ്ങളും പൂവിളിയും ഓണക്കളിയും പുലിക്കളിയും സദ്യയുമെല്ലാം ഓണക്കാലത്തിന്റെ നിറംമങ്ങാത്ത ഓര്‍മകളാണ്.

English summary
Onam Celebration Starts; Today is Atham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X