ആചാരങ്ങളാൽ സമ്പന്നമാണ് ഓണം; പ്രധാന ചടങ്ങുകൾ അറിയാം
അത്തം മുതലാണ് ഓണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം പരമ്പരാഗതമായ ഒട്ടനവധി ആചാരങ്ങളാൽ സമ്പന്നമാണ്. ഓണാഘോഷത്തിലെ പ്രധാന ചടങ്ങുകളും സാംസ്കാരിക പ്രാധാന്യവുമൊക്കെ വിശദമായി പരിശോധിച്ചാലോ?
വൈവിധ്യമാർന്ന ആചാരങ്ങളാണ് ഈ പത്ത് ദിവസങ്ങളിലായി നടക്കുന്നത്. അത്തം നാളിൽ ആരംഭിച്ച് തിരുവോണത്തിൽ അവസാനിക്കുന്ന ഈ ചടങ്ങുകൾക്ക് കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിലും ഐതിഹ്യങ്ങളിലും ആഴത്തിലുള്ള വേരുകളുണ്ട്.

ഒന്നാം ദിവസമായ അത്തം നാളിലാണ് ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്. അത്തം മുതൽ പൂക്കളമിട്ട് തുടങ്ങും. ഓരോ ദിവസവും പൂക്കളം വലുതാക്കുകയും കൂടുതൽ മനോഹരമാക്കുകയും ചെയ്യും. തുമ്പ, മുക്കുറ്റി അങ്ങനെ ഓരോ നാളിലും ഓരോ പ്രത്യേക പൂക്കളുകൾ വെച്ചാണ് പൂക്കളം ഒരുക്കുക. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ മാത്രമാണ് ഇത്തരം രീതികൾ. എന്നിരുന്നാൽ കൂടിയും പല നാട്ടിലും തുമ്പയും മുക്കുറ്റിയുമൊന്നും ഇപ്പോൾ കണികാണാൻ പോലും കിട്ടുന്നില്ല. ഇതോടെ നാട്ടിൻ പുറങ്ങളിലെ പൂക്കങ്ങളിലും അന്യനാട്ടിൽ നിന്നും വരുന്ന വിലകൂടിയ പൂക്കൾ ഇടംപിടിച്ച് കഴിഞ്ഞു.
ഓണം വരെ ദിവസവും രാവിലെ പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും ചേർത്ത ലളിതമായ പ്രഭാതഭക്ഷണം ഒരുക്കുന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലാട്ടം ഓണത്തിലെ മറ്റൊരു പ്രധാന വിനോദമാണ്.
ഓണാഘോഷങ്ങളുടെ ഒമ്പതാം ദിവസമായ ഉത്രാടത്തിന് പണ്ടൊക്കെ തറവാടുകളിൽ ആളുകൾ ഒത്തുചേരും. അന്നൊക്കെ കുടിയാന്മാരും ആശ്രിതരും തറവാട്ടിലെ കാരണവർക്ക് കാഴ്ച നൽകുന്ന ഒരു പതിവുണ്ടായിരുന്നു. പച്ചക്കറികൾ, വെളിച്ചെണ്ണ, വാഴപ്പഴം തുടങ്ങിയവയാണ് സാധാരണയായി സമ്മാനങ്ങളായി നൽകാറുള്ളത്. ഗ്രാമീണർ ഓണത്തിന് കാരണവർക്ക് നൽകുന്ന ഈ സമ്മാനത്തെ 'ഓണക്കാഴ്ച' എന്നാണ് പറയുന്നത്. ഈ ഓണക്കാഴ്ചയ്ക്ക് പകരമായി കാരണവർ വിഭവസമൃദ്ധമായ സദ്യ ഒരുക്കും.ഗ്രാമത്തിലെ കരകൗശല വിദഗ്ധരും നായർ തറവാടുകളിലെ കാരണവർക്ക് തങ്ങളുടെ കരകൗശല ഉത്പന്നങ്ങളുടെ മാതൃകകൾ സമർപ്പിക്കാറുണ്ട്. ഈ ആദരവിന് പ്രതിഫലമായി അവർക്ക് നല്ല പാരിതോഷികങ്ങൾ ലഭിക്കാറുണ്ട്.
പത്താംനാൾ തിരുവോണം, നാടെങ്ങും തിരുവോണ നാളിൽ വലിയ ആഘോഷങ്ങൾ നടക്കും. ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷങ്ങളുടെ ഭാഗമാകും. വലിയ പൂക്കളങ്ങൾ ഒരുക്കിയും വിഭവസമൃദമായ സദ്യ വിളമ്പിയുമാണ് മാവേലി മന്നനെ മലയാളികൾ വരവേൽക്കുക.
അതിരാവിലെ തന്നെ കുളിച്ച് ഓണക്കോടിയും ഉടുത്ത് മഹാബലിയെ വരവേൽക്കാൻ ഓരോ മലയാളിയും ഒരുങ്ങും. പക്കളമൊരുക്കാനുള്ള തത്രപ്പാടായിരിക്കും പിന്നീട്. വലിയ പൂക്കളമൊരുക്കി കഴിഞ്ഞാൽ സദ്യവട്ടങ്ങൾ ഒരുക്കാനുള്ള തിരക്കായി. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സദ്യ ഉണ്ണും.
തെക്കൻ കേരളത്തിലെ തൃക്കാക്കരയപ്പൻ
മലബാറിൽ ഓണത്തിന് പൂക്കളങ്ങൾ മാത്രമാണ് ഒരുക്കുക. എന്നാൽ തെക്കൻ കേരളത്തിൽ കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പനും പൂക്കളത്തിനൊപ്പം ഉണ്ടാകും. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. തൃക്കാക്കരയപ്പനെ അലങ്കരിച്ച് അടയും അവിലും മലരുമൊക്കെ നിവേദിക്കും. ആർപ്പുവിളിച്ചാണ് ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനെ ആനയിക്കുന്നത്.
ഓണക്കളികൾ
വയറ് നിറയെ ഭക്ഷണം കഴിച്ചാൽ പിന്നെ ഓണക്കളികളായി. കൈകൊട്ടിക്കളി, ഓണത്തല്ല്, കുമ്മാട്ടിക്കളി, വടംവലി മത്സരങ്ങൾ എന്നിവയെല്ലാം ഓണക്കളികളിൽ ഉൾപ്പെടുന്നു. ആറൻമുള്ള വള്ളംകളിയും തൃശൂരിലെ പുലിക്കളിയുമല്ലാം ഓണക്കാലത്തെ പ്രധാന ചടങ്ങുകളാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications