കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ അവസ്ഥ; സർക്കാരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഓണക്കിറ്റിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ട് വാരിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ഓണക്കിറ്റിന്റെ മറവില്‍ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. 88 ലക്ഷം കാര്‍ഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കള്‍. ഒരു കിറ്റില്‍ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. സാധാരണക്കാർക്ക് ആശ്വാസമേകേണ്ട സര്‍ക്കാരാണ് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുതല്‍ മോഷ്ടിച്ചത്. വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണരൂപം വായിക്കാം.

mullappally--1588

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലിനഷ്ടമായ സാധാരണ ജനങ്ങള്‍ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാരാണ് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുതല്‍ മോഷ്ടിച്ചത്. വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

Recommended Video

cmsvideo
മോദിക്ക് എതിരെ കട്ടക്കലിപ്പില്‍ പിണറായി | Oneindia Malayalam

നിലവിലത്തെ സാഹചര്യം കണക്കിലെടുത്ത് ആയിരം രൂപയുടെ സൗജന്യ ഓണക്കിറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുവദിച്ചത് വെറും 500 രൂപയുടെ കിറ്റാണ്. വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും ഉള്‍പ്പെടെ 11 ഇനം ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാലതില്‍ 350 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ട്. പോരാത്തതിന് തൂക്കത്തിലും വലിയ വെട്ടിപ്പാണ്. ഗുണനിലവാരം ഉറപ്പാക്കിയില്ല. കിറ്റുകളില്‍ മാനുഫാക്ചറിംഗ്, പാക്കിംഗ് തീയതികള്‍ രേഖപ്പെടുത്തിയില്ല. പേരിന് ഓണക്കിറ്റ് നല്‍കിയെന്ന ക്രെഡിറ്റ് നേടാനുള്ള തന്ത്രപ്പാടാണ് മുഖ്യമന്ത്രി നടത്തിയത്. ഓണക്കിറ്റിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത സര്‍ക്കാര്‍ കേരളീയ സമൂഹത്തോട് മാപ്പ് പറയണം.

ഓണക്കിറ്റിന്റെ മറവില്‍ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. 88 ലക്ഷം കാര്‍ഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കള്‍. ഒരു കിറ്റില്‍ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ലോക്ക് ഡൗണ്‍ സമയത്തു നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിലും സമാനമായ ആക്ഷേപം ഉണ്ടായി.ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റിന് ചെലവ് വെറും 750 രൂപമാത്രമാണുള്ളതെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു. സൗജന്യ ഓണക്കിറ്റ് പരിധിയില്‍ അഗതി, അനാഥമന്ദിരങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

English summary
Onam kit distribution; Mullappally slams pinarayi vijayan govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X