Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓണക്കിറ്റ് ഇല്ലായെന്ന് സർക്കാർ പറയുന്നത് കൊലച്ചതി, സാമ്പത്തിക പ്രതിസന്ധിയെന്ന വാദം അംഗീകരിക്കാനാകില്ല'

തിരുവനന്തപുരം: ഇത്തവണ എല്ലാവർക്കും ഓണക്കിറ്റില്ലെന്ന ധനമന്ത്രിയുടെ പ്രതികരണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഓണക്കിറ്റ് ഇല്ലായെന്ന് സർക്കാർ പറയുന്നത് കൊലച്ചതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണക്കിറ്റ് ഇല്ലായെന്നും സാമ്പത്തിക പ്രതിസന്ധിയാണെന്നും പറയുന്ന സർക്കാരിന്റെ വാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇനിയുളള ദിവസങ്ങളിൽ വില കുതിച്ച് ഉയരുകയല്ലാതെ താഴോട്ട് വരില്ല. ഓണം വിപണിയിൽ വലിയ തോതിലുളള വില കയറ്റം ജനങ്ങൾ നേരിടേണ്ട സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ഈ സന്ദർഭത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം-'എല്ലാ സാധനങ്ങൾക്കും തീപിടിച്ച വിലയാണ് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് , ഇങ്ങിനെ പോയാൽ ഇത്തവണത്തെ ഓണം കാണം വിറ്റാൽ പോലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാകും. ഓണ കിറ്റ് ഇല്ലായെന്ന് സർക്കാർപറയുന്നത് കൊലച്ചതിയാണ് ഓണ കിറ്റ് എല്ലാവർക്കും നൽകണം. കോവിഡിനും അതിനും മുൻപും ഓണത്തിനു കിറ്റുകൾ നൽകിയിട്ടുണ്ട്. എല്ലാ കാലഘട്ടങ്ങളിലും ഓണ കിറ്റ് കൊടുത്തിട്ടുളളതാണ്. അതുകൊണ്ട് ഓണ കിറ്റ് ഇല്ലായെന്നും സാമ്പത്തിക പ്രതിസന്ധിയാണെന്നും പറയുന്ന സർക്കാരിന്റെ വാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല, അതുകൊണ്ട് ഓണത്തിനെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കൊല്ലാകൊല ചെയ്യാതെ എല്ലാവർക്കും ഓണ കിറ്റ് കൊടുക്കാൻ സർക്കാർ തയ്യാറാകണം.

 chennithalanew

സിവിൽ സപ്ലൈകോയിൽ സാധനങ്ങളൊന്നും കിട്ടാനില്ല ,പൊതു വിപണയിൽ അരിവിലയുൾപ്പെടെയെല്ലാം കുതിച്ച് കയറുകയാണ് എങ്ങിനെ ജനങ്ങൾ ജീവിക്കും, എങ്ങിനെ മുന്നോട്ട് പോകും ,സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങളിൽ ഒന്നിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല , വില കയറ്റം പിടിച്ച് നിർത്താനുളള നടപടികളില്ല. മാർക്കറ്റ് ഇൻറ്റർമെൻഷനില്ല അതു കാരണം പൊതു വിപണിയിൽ എല്ലാ സാധനങ്ങൾക്കും വില കുതിച്ച് കയറിക്കൊണ്ടിരിക്കുകയാണ്.

ഇനിയുളള ദിവസങ്ങളിൽ വില കുതിച്ച് ഉയരുകയല്ലാതെ താഴോട്ട് വരില്ല.
ഓണമാകാൻ പോകുന്നതെയുളളൂ. ഓണം വിപണിയിൽ വലിയ തോതിലുളള വില കയറ്റം ജനങ്ങൾ നേരിടേണ്ട സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ഈ സന്ദർഭത്തിൽ ഗവൺമെന്റ് ഉണർന്ന് പ്രവർത്തിക്കണം. മാർക്കറ്റ് ഇൻറ്റർമെൻഷൻ ഉണ്ടാകണം ജനങ്ങളെ വിലകയറ്റത്തിൽ നിന്ന് രക്ഷിക്കാനുളള നടപടി സ്വീകരിക്കണം', ചെന്നിത്തല പറഞ്ഞു.

കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നൽകാൻ കഴിയില്ലെന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. ഓണക്കാലം നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുക എന്നത് മുൻപും ഉള്ള രീതിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+