മദ്യവിൽപനയിൽ 14 കോടി രൂപയുടെ കുറവ്, ഇത്തവണ ലഭിച്ചത് 701 കോടി രൂപ; മിൽമ കലക്കി
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യ വിൽപനയിൽ കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവ്. ഇത്തവണ 701 കോടി രൂപയുടെ വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷം 715 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഇത്തവണ ബാറുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850 ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്.
മദ്യ വിൽപനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന നടത്തുന്നുണ്ട്. അതേ സമയം ഉത്രാട ദിനത്തിൽ മദ്യ വിൽപന കൂടിയുണ്ട്. നാല് കോടിയുടെ വർധനവാണ് ഉണ്ടായത്. ഇത്തവണ ഉത്രാട ദിനത്തിൽ 124 കോടിയുടെ മദ്യമാണ് വിറ്റത്.

അതേ സമയം ഈ ഓണക്കാലത്ത് റെക്കോർഡ് വിൽപനയാണ് മിൽമ നടത്തിയത്. പാൽ, തൈര്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിൽപനയാണ് ഓണക്കാലത്ത് ഉയർന്നത്. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാട ദിനത്തിൽ മാത്രം 37,00,365 പാലും 3,91,576 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകളിൽ നിന്ന് വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ സംഘം വഴി. 1,33,47,013 ലിറ്റർ പാലും 14,95,332 കിലോ തൈരുമാണ് വിറ്റത്.
ഓഗസ്റ്റ് 15 മുതൽ നെയ്യിന്റെ വിൽപന 814 മെട്രിക് ടൺ രേഖപ്പെടുത്തിയ സെപ്റ്റംബർ 12 ലെ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വർഷം പാലിന്റെ മൊത്തം വിൽപന 1,00,56,889 ലിറ്ററായിരുന്നു. അതിന് മുൻപുള്ള വർഷം ഓണത്തിന്റെ തിരക്കേറിയ നാല് ദിവസങ്ങളിൽ 94,56,621 ലിറ്റർ പാലാണ് വിറ്റത്. കഴിഞ്ഞ ഓണസമയത്ത് നാല് ദിവസം കൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റതെങ്കിൽ അതിന് മുൻവർഷം 11,25,437 തൈരാണ് വിറ്റത്.
ഓണ വിപണി മുന്നിൽ കണ്ട് പാലും തൈരും മറ്റ് പാൽ ഉൽപന്നങ്ങളും സുഗമമായി വിതരണം ചെയ്യുന്നതിനായി മിൽമ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാതക്കിയിരുന്നതായി കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ( കെ സി എം എം എഫ് ) ചെയർമാൻ കെ സി മണി പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ അടിയുറച്ച വിശ്വാസവും ഗുണമേന്മയും വിതരണത്തിലെ കാര്യക്ഷമതയും കൊണ്ടാണ് ഇത്തരത്തിൽ തുടർച്ചയായി റെക്കോർഡ് പ്രകടനം നടത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications