കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയുടെ 'ഓണക്കുടി' 92 കോടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നാനൂറ്റി പതിനെട്ട് ബാറുകള്‍ അടഞ്ഞു കിടന്നതിനാല്‍ മലയാളികളുടെ ഓണക്കുടി ഇത്തവണ ബീവറേജസ് കോര്‍പ്പറേഷനെ ആശ്രയിച്ചായിരുന്നു. രണ്ട് ദിവസം കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ വക മദ്യശാലകളില്‍ നിന്ന് മലയാളികള്‍ വാങ്ങിയത് 92.45 കോടി രൂപയുടെ വിദേശ മദ്യമാണ്.

ഉത്രാടത്തിനും തിരുവോണത്തിനും ആയാണ് മലയാളികള്‍ ഇത്രയും അധികം മദ്യം കുടിച്ചത്. ബാറുകള്‍ പകുതിയിലധികം അടഞ്ഞുകിടന്നതാണ് സര്‍ക്കാര്‍ മദ്യഷോപ്പുകളിലെ വില്‍പന വര്‍ദ്ധിച്ചതെന്നാണ് വിവരം.

Liquor Bottles

വില്‍പനയുടെ കണക്ക് ഇങ്ങനെയാണ്...

ഉത്രാടം: ബീവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍പന 45 കോടി രൂപയുടെ മദ്യം

കണ്‍സ്യൂമര്‍ ഫെഡ് ഒഔട്ടലെറ്റ് വഴി എട്ട് കോടി രൂപയുടെ മദ്യം.

തിരുവോണം: ബീവറേജസ് കോര്‍പ്പറേഷന്‍ വഴി 33 കോടിരൂപയുടെ മദ്യം

കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴി 6.75 കോടി രൂപയുടെ മദ്യം.

ബീവറേജസ് ഷോപ്പുകളിലെ മദ്യ വില്‍പനയില്‍ ഇത്തവണ കരുനാഗപ്പള്ളിക്കാണ്. തൊട്ടുപിറകില്‍ തന്നെ ഉണ്ടായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ചാലക്കുടിക്കാര്‍.

കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസം കൊണ്ട് 48.74 ലക്ഷം രൂപയ.ുടെ മദ്യമാണ് വിറ്റത്. ചാലക്കുടിയില്‍ 46.3 കോടി രൂപയുടെ മദ്യവും വിറ്റു. ഉത്രാടനാളില്‍ ചാലക്കുടിയായിരുന്നു മുന്നില്‍. എന്നാല്‍ തിരുവോണദിനം കരുനാഗപ്പള്ളി ചാലക്കുടിയെ മറികടന്നു. ഈ കണക്ക് കേരളത്തിലെ സര്‍ക്കാര്‍ മദ്യശാലകളിലെ കാര്യമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ... 312 ബാറുകളില്‍ നിന്നായി എത്ര കോടിക്ക് കുടിച്ചു എന്ന കാര്യം ഇനിയും പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ...

English summary
Onam Sales of liquor through government liquor shops exceeded 92 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X