കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടുപാടി വിഭവങ്ങള്‍ ചോദിക്കുന്ന സദ്യ; വല്ലാത്ത രസമാണിത് കാണാന്‍, വിദേശികളും പറന്നെത്തും!!

  • By Ashif
Google Oneindia Malayalam News

കൊച്ചി: 48 വിഭവങ്ങളുമായി ആരംഭിക്കുന്ന സദ്യ. ഈ വിഭവങ്ങളില്‍ ഒതുങ്ങില്ല. ഇനിയുമുണ്ട്. അത് ചോദിക്കാനാണ് പാട്ട്. പാട്ടുപാടി ചോദിച്ചുവാങ്ങുന്നതാണ് രസകരം. പദ്യരൂപത്തില്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍, വിളമ്പുന്നവര്‍ എത്തിക്കുന്നതാണ് ചടങ്ങ്.

16

പറഞ്ഞുവരുന്നത് ആറന്മുള വള്ള സദ്യയെ കുറിച്ചാണ്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ട സിദ്ധിക്ക് വേണ്ടി നടത്തുന്ന വഴിപാടാണിത്. ഒരിലയില്‍ 63 തരം വിഭവങ്ങള്‍. ഇതില്‍ 48 എണ്ണം ആദ്യം തന്നെ ഒരുക്കി കൊടുക്കും. ബാക്കിയാണ് പദ്യരൂപത്തില്‍ ചോദിക്കുക.

ഇത്രയും തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സദ്യയാണ് ആറന്മുള വള്ള സദ്യ. വിദേശികള്‍ വരെ ഈ ചടങ്ങ് കാണാനെത്തും. വഴിപാടുള്ളവര്‍ 44 പള്ളിയോടങ്ങളില്‍ നിന്ന് ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങ് തുടങ്ങും.

ചടങ്ങ് നടക്കുന്ന ദിവസം വഴിപാടുകാരന്‍ ക്ഷേത്ര ദര്‍ശനം നടത്തി കൊടിമരത്തിന് മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. പൂജിച്ച മാല പള്ളിയോടത്തിന് ചാര്‍ത്തും. പിന്നീടാണ് സദ്യ തുടങ്ങുക. 48 എണ്ണം ആദ്യം ഒരുക്കും. ബാക്കി പാട്ടിലൂടെ ചോദിക്കും.

ഊണിന് ശേഷവുമുണ്ട് ചില ചടങ്ങുകള്‍. കരക്കാര്‍ കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ തളിക്കും. പള്ളിയോട കരക്കാര്‍ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കും. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ വഴിപാടുകാര്‍ ക്ഷേത്ര കടവ് വരെ അനുഗമിക്കും. കരക്കാര്‍ സ്വന്തം കരകളിലേക്ക് വള്ളപ്പാട്ട് പാടി പോകുന്നതോടെ വള്ളസദ്യ ചടങ്ങുകള്‍ സമാപിക്കും.

English summary
Onam Special Aranmula Valla Sadya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X