കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിടുക്കത്തില്‍ ആഘോഷിക്കാന്‍ പറ്റുന്നതാണോ ഓണം; അതിനുണ്ട് ചില ചിട്ടവട്ടങ്ങള്‍

  • By Ashif
Google Oneindia Malayalam News

കൊച്ചി: അത്തം നാളിലെ പൂക്കളത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുക. അത്തം ദിനത്തില്‍ ഒരു നിര തുമ്പ മാത്രമേ പാടുള്ളൂവെന്നാണ് പറയാറ്. രണ്ടാം ദിനം രണ്ടു തരം പൂക്കളും മൂന്നാദിനം.... അങ്ങനെ കൂടി വരും.

Onamrangoli

ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടും. ഉത്രാട നാളില്‍ പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കും. ഇതാണ് പണ്ട് മുതല്‍ നടന്നുവരുന്ന രീതി. എന്നാല്‍ ഇന്ന് ചില മാറ്റങ്ങള്‍ പ്രകടമാണ്. ആദ്യം ദിനം തന്നെ വലിയ പൂക്കളമിടുന്നവരുമുണ്ട്.

തിരുവോണ നാളില്‍ പുത്തന്‍ വസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുമ്പില്‍ ആവണിപ്പലകയില്‍ ഇരുന്ന് തൃക്കാക്കരയപ്പന്റെ രൂപത്തില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കും. തൃക്കാക്കരയപ്പനെ വച്ചാല്‍ ആ വീട്ടില്‍ ഓണമെത്തി എന്നാണ് സങ്കല്‍പ്പം.

പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങി, ക്ഷേത്രങ്ങളിലേക്ക് കാഴ്ചക്കുലകള്‍ സമര്‍പ്പിച്ച്, ഓണസദ്യ കഴിച്ച്... ഇതൊക്കെ പുതിയ തലമുറയ്ക്ക് അത്ര പുതുമ തോന്നിക്കില്ല. പക്ഷേ പഴയ ആളുകള്‍ക്ക് ഈ ദിനത്തില്‍ മാത്രമേ പുതുവസ്ത്രം ലഭിക്കുമായിരുന്നുള്ളൂ.

ഓണനാളില്‍ വീട്ടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കുന്ന ചടങ്ങും ചിലയിടങ്ങളിലുണ്ട്. സദ്യക്ക് ശേഷം പലതരം ഓണക്കളികളും നടക്കും. ചിലയിടങ്ങളില്‍ ഇത് ഗ്രാമ ഉല്‍സവമായി തന്നെ നടക്കുന്നു.

English summary
Onam Specia: Special rituals of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X