Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കിറ്റ് വിതരണം ജൂലൈ 31മുതൽ; ഓഗസ്റ്റ് ആദ്യ വാരം പെൻഷനും

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യാൻ തീരുമാനമായി.രണ്ടു മാസത്തെ പെൻഷൻ തുകയായി ചുരുങ്ങിയത് 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വര

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും. ഓഗസ്റ്റ് 16ന് മുൻപ് റേഷൻ കടകൾ വഴി കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 21 നാണ് തിരുവോണം. ജൂണിലെ കിറ്റ് വിതരണം ഇരുപത്തിയെട്ടോടെ പൂർത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻകടകൾക്ക് നിർദേശം നൽകി.

Onam Kit

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡുടമകൾക്കും (എ.എ.വൈ.), ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡുടമകൾക്കും (പി.എച്ച്.എച്ച്.), നീല കാർഡുടമകൾക്ക് (എൻ.പി.എസ്.) ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുക്കാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. കേരളത്തിലെ 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് സർക്കാർ മുൻപ് തന്നെ അറിയിച്ചിരുന്നു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യാൻ തീരുമാനമായി.രണ്ടു മാസത്തെ പെൻഷൻ തുകയായി ചുരുങ്ങിയത് 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരുന്നത്.

13 തരം സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നത്. ഏകദേശം 440 റോപ്പയുടെ സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. സാധനങ്ങൾ കിറ്റാക്കി എത്തിക്കുന്നത് ഉൾപ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റിനും വിതരണം ചെയ്യുന്ന റേഷൻ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷൻ നൽകാനുമാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. കിറ്റിലെ സാധനങ്ങൾ,

സേമിയ ( 18 രൂപയുടെ ഒരു കവർ )
മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ 106 രൂപ)
പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
തേയില (100 ഗ്രാം 26.50 രുപ)
സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)
മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)
ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)
ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+