ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ; തീയതി, സമയം, ബുക്കിംഗ്; വിശദ വിവരങ്ങൾ
ചെന്നൈ: ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ തീവണ്ടികൾ. ചെന്നൈൽ നിന്ന് എറണാകുളത്തേക്കും താംബരത്ത് നിന്ന് മംഗളൂരുവിലേക്കുമാണ് പ്രത്യേക തീവണ്ടികൾ. എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 തീയതികളിൽ രാത്രി 9 ന് പുറപ്പെടുന്ന വണ്ടി (06046) പിറ്റേന്ന് രാവിലെ 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും.
ചെന്നൈ സെൻട്രലിൽ നിന്ന് ആഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ വൈകീട്ട് 3.10 ന് പുറപ്പെടുന്ന വണ്ടി (06045) പിറ്റേന്ന് രാവിലെ 3 മണിക്കാണ് എറണാകുളത്ത് എത്തുക. പെരമ്പൂർ, ആർക്കോണം,കാട്പാടി. ജോലാർപേട്ട്, പോത്തന്നൂർ, സേലം, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാവും.

ഓഗസ്റ്റ് 22, 29, സെപറ്റംബർ 5 തീയതികളിൽ ഉച്ചയ്ക്ക് 1. 30 ന് താംബരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി ((06041) പിറ്റേന്ന് രാവിലെ 6.45 ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 തിയതികളിൽ രാവിലെ പത്തിന് പുറപ്പെടുന്ന തീവണ്ടി (06042) പിറ്റേന്ന് രാവിലെ 4.45 ന് താംബരത്ത് എത്തും.
ചെന്നൈ എഗ്മോർ, പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഞായറാഴ്ചയാണ് റിസർവേഷൻ ആരംഭിക്കുക.
കൊച്ചുവേളി-ബെംഗളൂരു പ്രത്യേക തീവണ്ടി
കൊച്ചു വേളിയിൽ നിന്ന് ഓഗസ്റ്റ് 22, 29 സെപ്റ്റംബർ 5 ദിവസങ്ങളിൽ വൈകീട്ട് 6.5 ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 10. 55 ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 23, 30 സെപ്റ്റംബർ 6 തീയതികളിൽ ഉച്ചയ്ക്ക് 12. 45 ന്് പുറപ്പെടുന്ന വണ്ടി (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി- ബെംഗളൂരു തീവണ്ടിക്കുള്ള റിസർവേഷൻ തിയതി പിന്നീട് അറിയിക്കും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈ റോഡ്, സേലം, ജോലാർപ്പേട്ട് ബംഗാർപ്പെട്ട്, കൃഷ്ണ രാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications