'പുല്‍ച്ചാടി പയ്യന്‍ 'വീടിനായി ഒാഫീസുകള്‍ കയറിയിറങ്ങുന്നു
വയനാട്: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലനടനുളഌഅവാര്‍ഡ് കരസ്ഥമാക്കിയ താരം കിടപ്പാടത്തിന് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ മണി എന്ന ആദിവാസിയാണ് ഒരു വീടിനായി ഓഫീസുകള്‍ കയറിയിറക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ കാടും മലയും പുഴയുമൊക്കെ കാട്ടിക്കൊടുത്ത ആ പുല്‍ച്ചാടി പയ്യന്‍ വളര്‍ന്ന് ഒരു കുഞ്ഞിന്റെ അച്ഛനായി.
എട്ടുവര്‍ഷം മുന്‍പാണ് മണി എന്ന ആദിവാസി ബാലന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയരുന്നു. വീടും സ്ഥലും നല്‍കാമെന്നായിരുന്നു മണിയ്ക്ക് പുരസ്‌ക്കാരത്തോടൊപ്പം ലഭിച്ച വാഗ്ദാനം. എന്നാല്‍ ഇന്നുവരെ ആ വാദ്ഗാനം പാലിയ്ക്കപ്പെട്ടിട്ടില്ല.
നിത്യവൃത്തിയ്ക്കായുള്ള പരക്കം പാച്ചിലിലാണ് മണി. ഒന്നരവയസുകാരിയായ മകളും മണിയ്ക്കുണ്ട്. അഭിനയത്തിന്റെ ഓര്‍മകളെല്ലാം മാഞ്ഞു തുടങ്ങി. ഒരു വീടിന് വേണ്ടി മണി കയറിയിറങ്ങാത്ത ഓഫീസുകളില്ല. വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തി എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ അത് കണ്ട മട്ടില്ല. ചെതലയത്തെ പണിയ കോളനിയില്‍ സ്വന്തം വീടൊരുങ്ങുന്നത് സ്വപ്‌നം കാണുകയാണ് മണി. മിഠായി എന്ന സിനിമയിലൂടെ രണ്ടാം വരവിനൊരുങ്ങുകയാണ് ഈ താരം.












Click it and Unblock the Notifications