കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് കേരളത്തിൽ അഞ്ചിലൊരാൾ ബിജെപിക്കാരനാണ്; മാറ്റത്തിന്റെ കാറ്റ് കേരളത്തിലുമെന്ന് ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ മാറ്റത്തിന്റെ കാറ്റ് കേരളത്തിലും അലയടിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സന്ദർശനം ഒരു മാറ്റത്തിന്റെ ശുഭസൂചനയാണ് എന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജിയുടെ കേരള സന്ദർശനം ഒരു പരിവർത്തനത്തിന്റെ ശുഭസൂചനയാണ്. ഒരേ രാഷ്ട്രീയ പ്രത്യശാസ്ത്രം കൈമുതലായുള്ള, ഒരുമിച്ചു നിൽക്കുന്നതിൽ അധികാര നഷ്ടം ഉണ്ടാകുമെന്നതിനാൽ രണ്ട് വേദികളിൽ നിൽക്കുന്ന മുന്നണി സംവിധാനമാണ് കേരളത്തിലുള്ളത്. ഒരു മുന്നണി അഴിമതിയുടെ കാര്യത്തിൽ ഒരു നടപ്പുശീലം കൊണ്ടുവന്നാൽ അടുത്ത ഭരണത്തിൽ വരുന്ന മുന്നണിക്ക് അത്രത്തോളം തന്നെ അഴിമതി ചെയ്യാനുള്ള ലൈസൻസായി എന്ന നിലയിലാണ് കേരളത്തിന്റെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്.

SS

ഇതേ സമീപനമാണ് അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തിലും, യുവജനവിരുദ്ധ നയങ്ങളുടെ കാര്യത്തിലും ഈ മുന്നണികൾ സ്വീകരിച്ചുവരുന്നത്. അങ്ങനെ ചോദ്യം ചോദിക്കാൻ ധാർമിക ശക്തി നഷ്ടപ്പെട്ട ഒരു കൂട്ടം രാഷ്ട്രീയക്കാർ പരസ്പരം അഡ്ജസ്റ്റ്മെന്റിൽ പോകുന്നതാണ് ഇവിടുത്തെ രാഷ്ട്രീയത്തിന്റെ പൊതുചിത്രം. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാകയാൽ ഇത്തരം മലീമസമായ രാഷ്ട്രീയ പ്രക്രിയകളിൽ നിന്ന് പുറത്തുവരുന്നതിന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും ബദലായി ബിജെപി ഉയർന്നുവരുന്നത്. ഇന്ന് കേരളത്തിൽ അഞ്ചിലൊരാൾ ബിജെപിക്കാരനാണ്.

ബിജെപിക്ക് വേരോട്ടമുള്ളത് വിദ്യാസമ്പന്നരായ ചെറു നഗരങ്ങളിലെ വോട്ടർമാർക്കിടയിലാണ്. കഴിഞ്ഞ ആറു വർഷത്തെ ഇന്ത്യയിലെ പൊതു രാഷ്ട്രീയ ചിത്രം മനസ്സിലാക്കുന്നവർക്കും വായിക്കുന്നവർക്കും ബിജെപി രാജ്യത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങളെ തിരസ്കരിക്കാൻ കഴിയുന്നതല്ല. ആ മാറ്റത്തിന് കാറ്റ് കേരളത്തിലും അലയടിക്കും. ബിജെപി വിഭാവനം ചെയ്യുന്ന പുതിയ കേരളത്തിന്റെ ദിശാബോധം നിർണയിക്കുന്ന സന്ദർശനമാണ് ദേശീയ പ്രസിഡന്റ് ശ്രീ ജെ പി നദ്ദ ജിയുടേത്. ഇനി ജനങ്ങളുടെ വിലയിരുത്തലിന്റെ സമയമാണ്. അതിനായി കാത്തിരിക്കാം.

English summary
One among 5 people in Kerala is BJP now, Says BJP leader Shobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X