കാസര്‍കോട് ഒന്നരവയസ്സുകാരിയെ ബലിനല്‍കി?

വീട്ടു മുറ്റത്ത് മുത്തശ്ശിക്കൊപ്പം കളിക്കുകയായിരുന്ന കുഞ്ഞിനെ ആഗസ്ത് പതിനൊന്നിന് കാണാതാവുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയതിന് ശേഷം പതിനൊന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം തൊട്ടുത്ത പുഴക്കരയില്‍ നിന്ന് തലയും ഇടത് ഇടത്കയ്യും അറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
മുങ്ങിമരിച്ചതാണെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ മുങ്ങി മരിക്കുമ്പോള്‍ എങ്ങനെ തലയും കയ്യും അറുക്കപ്പെടും എന്ന നിനീക്ഷണത്തെ തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു.
തുടര്‍ന്ന് മംഗലാപുരം കെഎസ് ഹെഗ്‌ഡെ ഫാര്‍മസി ലാമ്പിലെ വിദ്ഗധരുടെ സഹായത്തോടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ദുര്‍മന്ത്രവാദവും പൂജാകര്‍മങ്ങളും നടത്തിയതിന്റെ ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ ബലിനല്‍കിയതാവാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കൂടാതെ നിധിശേഖരണം കണ്ടെത്താന്‍ വേണ്ടി പരിസരത്ത് കുഴികള്‍ കുഴിച്ചുവച്ച ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദുര്‍മന്ത്രവാദികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications