സഹോദരൻ സ്കൂൾ ബസ്സിൽ കയറുന്നത് കാണാൻ ഓടി; അതേ ബസ്സിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരി മരിച്ചു
കുറവിലങ്ങാട്: സഹോദരനെ സ്കൂളിലേക്ക് യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി അച്ഛന് മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു, ഹൈദരാബാദിലാണ് സംഭവം. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ പാറയ്ക്കൽ - ലിൻഡ ദമ്പതികളുടെ മകൾ ജുവൽ അന്ന മിഥുൻ ( ഒന്നര) ആണ് ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

സംസ്ക്കാരം ഇന്ന് 11 ന് വയലാ സെന്റ് ജോർജ് പള്ളിയിൽ.എഞ്ചിനീയറായ മിഥുൻ കുടുംബത്തോടൊപ്പം ഹബ്സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണ് താമസിക്കുന്നത്. ഇന്നലെ രാവിലെ മകൻ ജോർജിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് അപകടം. താമസ സ്ഥലത്തിന് താഴെ കളിക്കാൻ വന്ന ജൂവൽ സഹോദരൻ ബസ്സിൽ കയറുന്നത് കാണാനായി ഓടിയെത്തിപ്പോൾ ഇതേ ബസിന്റെ അടിയിൽ പെടുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.












Click it and Unblock the Notifications