ബാലതാരം സനൂപിന്റെ പേരില്‍ നടിമാര്‍ക്ക് വ്യാജകോള്‍: പൊന്നാനി സ്വദേശിയായ യുവാവ് പിടിയില്‍
കണ്ണൂര്‍: മലയാള സിനിമയിലെ ബാലതാരമായ സനൂപ് ഫോണ്വിളിക്കുന്നതായി നടിച്ച് യുവാവ് പറ്റിച്ചത് പത്തോളം പ്രമുഖനടിമാരെ. മങ്കിപെന്നടക്കമുള്ള സിനിമകളില്‍ സംസ്ഥാന അവാര്‍ഡ് നേടിയ സനൂപ് യുവ നടി സനുഷയുടെ സഹോദരന് കൂടിയാണ്. ഇതു മുതലെടുത്തതാണ് മുന്‍നിര നടികളെയും റിയാലിറ്റി ഷോകളില്‍ വിജയിച്ച പെണ്‍കുട്ടികളെയും പൊന്നാനി സ്വദേശിയായ യുവാവ് ഫോണില്‍ വിളിച്ചു സംസാരിച്ചത്.
തന്റെ മകന്റെ പേരില്‍ യുവനടികള്‍ക്ക് ഫോണുകള്‍ നിരന്തരം പോയതോടെ സനൂപിന്റെ പിതാവ് സന്തോഷ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് പൊലിസ് സൈബര്‍ വിങിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കാളുകള്‍ക്ക് പിന്നില്‍ പൊന്നാനി സ്വദേശിയാണെന്നു വ്യക്തമായത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊന്നാനി സ്വദേശിയായ രാഹുലിനെ(22) പൊലിസ് പിടികൂടുകയും ചെയ്തു.

കണ്ണൂര്‍ ടൗണ്‍ സി ഐ പ്രദീപന് കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സനൂപും സഹോദരി സനുഷയും ഒന്നിച്ചുള്ള ചിത്രമാണ് വാട്സ ആപ്പ് ഡിപിയായ പ്രതിവച്ചിരുന്നത്. തങ്ങളെ നിരന്തരമായി സനൂപ് ഫോണ്‍ വിളിക്കുന്നതായി നടിമാര്‍ സനുഷയോട് പറഞ്ഞപ്പോഴാണ് ഇവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഫോണ്‍ ചെയ്യുന്നത് മറ്റാരോയാണെന്ന് വ്യക്തമാവുകയും അതു റെക്കാര്‍ഡ് ചെയ്യാന്‍ മറ്റുനടിമാരോട് ആവശ്യപ്പെടുകയയുമായിരുന്നു. ഇതോടെയാണ് പരാതി നല്കാന് സനൂഷിന്റെ പിതാവ് തീരുമാനിച്ചത്.
കണ്ണൂര്‍ എസ്പി പ്രദീഷ് കുമാറിനാണ് ആദ്യം പരാതി നല്‍കിയത്. എസ്പി അതു കണ്ണൂര്‍ ടൗണ്‍ പൊലിസിനു കൈമാറുകയായിരുന്നു. ഭാമ, അനുസിത്താര, മഞ്ജുപിള്ള, റിമിടോമി തുടങ്ങി ഇരുപതോളം പേര്‍ക്കാണ് സനൂപെന്ന വ്യാജേനെ രാഹുല്‍ ഫോണ്‍ ചെയ്തത്. നടിമാരെ ഫോണ്‍ ചെയ്യാന്‍ ഇയാള്‍ ഒന്‍പതു കിലോമീറ്റര്‍ ദൂരത്തേക്കാണ് സഞ്ചരിച്ചത്. ടവര്‍ ലൊക്കേഷന്‍ വ്യക്തമാകാതിരിക്കാനായി ഫോണ്‍ ചെയ്തതിനു ശേഷം അവിടെ തന്നെ സിം സൂക്ഷിക്കുകയായിരുന്നു പതിവ്. ചേച്ചി പല്ലുപറിക്കുമ്പോള്‍ വേദനിക്കുമോയെന്നു തുടങ്ങിയ സംഭാഷണത്തില്‍ ശൃംഗാര ചുവകടന്നു വന്നതോടെയാണ് നടിമാര്‍ സനുഷയോട് പരാതി പറഞ്ഞത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications