കോഴിക്കോട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച; ഒരാൾ പിടിയിൽ, 2 പേർ സ്വർണ്ണവുമായി രക്ഷപ്പെട്ടു!
കോഴിക്കോട്: കോഴിക്കോട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച. ഒരാളെ ജീവനക്കാർ കാഴ്പ്പെടുത്തി. രണ്ട് പേർ സ്വർണ്ണവുമായി ഓടി രക്ഷപ്പെട്ടു. രാത്രി ഏകദേശം ഏഴരയോടെ ഷാഹി ഗോൾഡ് ജ്വല്ലറിയിലായിരുന്നു സംഭവം. ജ്വല്ലറി അടയ്ക്കാനായി സ്റ്റോക്ക് എടുക്കുന്ന സമയത്താണ് അക്രമികൾ പ്രവേശിച്ചത്.
തോക്ക് ചൂണ്ടി ജീവനക്കാരെ വിറപ്പിച്ച ശേഷം വളകൾ ഇരിക്കുന്ന പെട്ടി അപ്പാടെ കയ്യിലാക്കുകയായിരുന്നു. ഒരാളെ ജീവനക്കാർ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ട് പേർ സ്വർണ്ണവും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സ്ഥാപനത്തില്‍ നിന്ന് 15 വളകള്‍ സംഘം കവര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പിടിയിലായ ആൾ അബോധാവസ്ഥയിലാണ്. ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. മുക്കം ഓമശ്ശേരിയിലാണ് ജ്വല്ലറി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications