കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് 5.30വരെ മദ്യശാലകള്‍ തുറക്കും, പ്രചാരണത്തിലെ സത്യമിതാണ്

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഒമ്പതാം ദിവസം പിന്നിട്ടിരിക്കുകയാണ്. കൊറോണ ഭീതിയില്‍ കഴിയുമ്പോഴും വ്യാജ വാര്‍ത്തകള്‍ പരക്കുന്നതിന് കൈയും കണക്കുമില്ല. ഇപ്പോഴിതാ മദ്യ ശാലകള്‍ തുറക്കുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 29 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി തൊട്ട് വൈകീട്ട് അഞ്ച് വരെ മദ്യശാലകള്‍ തുറക്കുമെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

fake news

ഹൈദരാബാദ് ഉപ്പാളിലെ കെ സനീഷ് കുമാറിനെയാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഇയാള്‍ എക്‌സൈസ് വകുപ്പിന്റെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സന്ദേശം ശ്രദ്ധയില്‍പ്പെട്ടപൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. വ്യാജ സന്ദേശം പ്രചരിപ്പിച്ച് അഞ്ച് പേര്‍ക്കെതിരെ പൊലീസ് നോട്ടീസ് അയച്ചിട്ടുമുണ്ട്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന മറ്റൊരു വ്യാജ പ്രചാരണം 18 രാജ്യങ്ങളുടെ ടാസ്‌ക് ഫോഴ്സിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുമെന്നാണ്. ഈ 18 രാജ്യങ്ങളില്‍ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളുണ്ട്. കൊറോണ വൈറസിനതെിരെയുള്ള പോരാട്ടത്തിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്സിനെ നയിക്കാനുള്ള ഭാഗ്യം മോദിക്കുണ്ടായെന്നും, ഇന്ത്യ ശരിക്കും അഭിമാനിക്കേണ്ട നിമിഷമാണിതെന്നുമാണ് ട്വിറ്ററില്‍ തുടരെ വരുന്ന പ്രചാരണം.

മോദിയിലും ഇന്ത്യയിലും വിശ്വസിക്കൂ, നമ്മള്‍ തന്നെ ജയിക്കും. എന്നും ഈ സന്ദേശത്തില്‍ പറയുന്നുണ്ട്. മോദി ലോകരാജ്യങ്ങള്‍ക്കിടയില്‍ മാതൃകാപരമായ പല നടപടികളും കോവിഡ് പ്രതിരോധത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തോട് അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്സിനെ നയിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രചാരണം വെറും വ്യാജമാണ്. narendramodi.in എന്ന വെബ്സൈറ്റിലെ ഒരു ആര്‍ട്ടിക്കിളിലാണ് പ്രധാനമന്ത്രി കോവിഡ് 19നെതിരെയുള്ള അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്സിനെ നയിക്കുമെന്ന വാര്‍ത്ത ഉള്ളത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇതിനോടകം തെളിഞ്ഞ് കഴിഞ്ഞു.

English summary
One Arrested for Making Fake Govt Order On Reopening of Liquor Shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X