Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ വച്ച് യുവതിയെ ശല്യം ചെയ്തു!! പിടിച്ചപ്പോള്‍ അയാള്‍ ചെയ്തത്.. പോലീസിന്റെ കണ്ണുതള്ളി!!

പ്രതിക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികളെ പിടികൂടാന്‍ സാധിച്ചില്ല

ആലുവ: ട്രെയിനില്‍ വച്ച് യുവതിയെ ശല്യം ചെയ്തതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വലിച്ചെറിഞ്ഞ ബാഗില്‍ സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെത്തി. ഇയാളുടെ കൂട്ടാളികളെ പിടികൂടാന്‍ പോലീസിനായില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

അറസ്റ്റിലായത്

ഗുജറാത്ത് സ്വദേശി മുകേഷിനെയാണ് (45) സിആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ എറണാകുളം റെയില്‍വേ പോലീസിനു കൈമാറിയിട്ടുണ്ട്.

സംഭവം രാവിലെ

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. എറണാകുളത്തു നിന്നു നിലമ്പൂരിലേക്കു പോവുകയായിരുന്ന ട്രെയിനിലാണ് സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

നഴ്‌സിനെ ശല്യപ്പെടുത്തി

എറണാകുളം സ്വദേശിനിയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ യുവതിയെയാണ് മുകേഷ് ട്രെയിനില്‍ വച്ചു ശല്യപ്പെടുത്തിയത്. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നു യുവതി കരഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ഒരാള്‍ ആലുവ സിആര്‍പിഎഫ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

കൂട്ടാളികള്‍ മുങ്ങി

തങ്ങള്‍ വലയിലായേക്കാമെന്ന സൂചന ലഭിച്ചതോടെ മുകേഷിനൊപ്പമുണ്ടായിരുന്ന കൂട്ടാളികള്‍ അടുത്ത കംപാര്‍ട്ട്‌മെന്റിലേക്കു മുങ്ങി.

കസ്റ്റഡിയില്‍

ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സിആര്‍പിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇതു വിജയിച്ചില്ല.

ബാഗ് എറിഞ്ഞു

രക്ഷപ്പെടാനുള്ള ശ്രമം പാളിയതോടെ പ്രതി കൈവശമുണ്ടായിരുന്ന ബാഗ് ട്രെയിനിലെ തന്റെ കൂട്ടാളികള്‍ക്കു നേരെ വലിച്ചെറിഞ്ഞു. പക്ഷെ അത് എതിര്‍വശത്തെ വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു.

ബാഗില്‍ സ്വര്‍ണാഭരണങ്ങള്‍

ട്രെയിന്‍ കടന്നുപോയ ശേഷം പ്രതി വലിച്ചെറിഞ്ഞ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ 25 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ ചിലത് മുക്കുപണ്ടങ്ങളാണെന്നു സംശയിക്കുന്നുണ്ട്.

മോഷ്ടിച്ചത് ?

യാത്രക്കാരുടെ ആരുടെയെങ്കിലും സ്വര്‍ണം പ്രതി മോഷ്ടിച്ചതാവാനാണ് സാധ്യത. കാരണം പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നത്. കൂടെയുണ്ടായിരുന്നയാളുടെ ഭാര്യയുടെ സ്വര്‍ണമാണെന്നാണ് അയാള്‍ ആദ്യം പോലീസിനോടു പറഞ്ഞത്. പിന്നീട് തനിക്ക് ട്രെയിനിലെ ബാത്ത്‌റൂമില്‍ നിന്നു ലഭിച്ചതാണെന്ന് പ്രതി മാറ്റിപ്പറയുകയും ചെയ്തു.

ആഭരണങ്ങള്‍ പൊട്ടിച്ച നിലയില്‍

കണ്ടെടുത്ത ആഭരണങ്ങളില്‍ പലതും പൊട്ടിച്ചെടുത്ത നിലയിലാണ്. ആഭരണങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന താലിമാല ബ്രാഹ്മണ വിഭാഗക്കാര്‍ ഉപയോഗിക്കുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതിയുടെ പോക്കറ്റില്‍ നിന്നു പതിനായിരത്തോളം രൂപയും ട്രെയിന്‍ ടിക്കറ്റുകളും കണ്ടെടുത്തു.

കൂട്ടാളികളെ പിടികൂടാനായില്ല

ട്രെയിനില്‍ ഒപ്പമുണ്ടായിരുന്ന മുകേഷിന്റെ കൂട്ടാളികളെ പിടികൂടാന്‍ സിആര്‍പിഎഫിനു സാധിച്ചില്ല. ആര്‍പിഎഫ് സാന്നിധ്യമില്ലാത്ത ചൊവ്വര, കൊരട്ടി സ്റ്റേഷനുകളില്‍ ഇറങ്ങി അവര്‍ രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+