കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ജോലി വാഗ്ദാനം: പണം തട്ടിയ കേസില്‍ ഒരാള്‍ അടിമാലിയില്‍ പിടിയില്‍.

  • By Desk
Google Oneindia Malayalam News

അടിമാലി: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയെടുത്ത കേസില്‍ പാല സ്വദേശിയെ അടിമാലിയില്‍ നിന്ന് പോലീസ് പിടികൂടി. ഒരു വര്‍ഷത്തിലധികമായി അംഗികാരമില്ലാത്ത ഏജന്‍സിയുടെ പേരു പറഞ്ഞ് മുപ്പതോളം പേരില്‍ നിന്നായി അമ്പതിനായിരം രൂപ വീതം തട്ടിയെടുത്തതിനാണ് പാല സ്വദേശിയായ ജോബിനെ പോലിസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ പേരുപറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നുമായി പണം വാങ്ങിയത്.

adimaly

അടിമാലി കൂമ്പന്‍പാറ സ്വദേശി ജിബിന്‍ ബാബുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ജിബിന്‍ ബാബുവില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായും ജോലി വാഗ്ദാനം നല്‍കി ജില്ലയില്‍ തന്നെ ഇത്തരത്തില്‍ നിരവധിപേരെ കബിളിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ നിരവധി പേരെ ചൂഷ്ണം ചെയ്തതിനു പിന്നില്‍ വലിയൊരു മാഫിയ സംഘതന്നെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പാല സ്വദേശിയായ ജോബിനിലൂടെയാണ് കേരളത്തിന്റെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നു വന്നിരുന്നത്.

ജോബിന്‍ അടിമാലിയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് ഇയാളെ പിടി്ക്കൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവുമായി ബന്ധപ്പെട്ട് സംഘത്തിലുള്ള മറ്റുള്ളവരെ പിടകൂടുന്നതിനുള്ള നടപടി സ്വീകരിച്ചതായും പോലീസ് പറഞ്ഞു.

English summary
one arrested in adimaly for fraudulent manipulation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X