കുഞ്ഞാലിക്കുട്ടിയെ ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത് നഗ്നനാക്കി; ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: സോഷ്യല്‍ മീഡിയകളില്‍ എന്ത് തോന്നിവാസവും കാണിക്കാമെന്നാണ് ചിലരുടെ വിചാരം. എന്നാല്‍ അങ്ങനെ തോന്നിവാസം കാണിച്ചാല്‍ പിന്നെ കുറച്ച് കാലം ജയിലില്‍ കിടക്കേണ്ടിവരും എന്ന് ഓര്‍ക്കുക.
വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവും ആയ പികെ കുഞ്ഞാലിക്കുട്ടിയെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ഒരാളെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു. വെളിമുക്ക് സ്വദേശിയായ യഹിയയെ ആണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

എന്താണ് ഇയാള്‍ ഫേസ്ബുക്കില്‍ ചെയ്തത് എന്ന് ഓര്‍ക്കണം. കുഞ്ഞാലിക്കുട്ടിയെ നഗ്നനാക്കി ചിത്രീകരിച്ചു. ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു പരിപാടി.
ആമിര്‍ ഖാന്‍ നാകനായ പികെ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇതിനായി ഉപയോഗിച്ചത്. 'പികെ' പോസ്റ്ററില്‍ ആമിര്‍ ഖാന്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്ററില്‍ ആമിര്‍ ഖാന്റെ മുഖത്തിന് പകരം കുഞ്ഞാലിക്കുട്ടിയുടെ മുഖമാക്കി.

ഇത് കണ്ടാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വെറുതേയിരിക്കുമോ? അവര്‍ പരാതിയുമായി രംഗത്തെത്തി. അന്വേഷണത്തില്‍ യഹിയയാണ് ഈ ചിത്രം പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ എന്തും ചെയ്യാമെന്ന് ധരിക്കുന്നവര്‍ ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications