കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പ്രതി ക്യാംപസ് ഫ്രണ്ട്,എസ് ഡി പി ഐ പ്രവര്‍ത്തകന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറിനെയാണ് (25) പോലീസ് പിടികൂടിയത്. കൊല നടത്തിയതിനുശേഷം പന്തളത്ത് രഹസ്യകേന്ദ്രത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രളയത്തെത്തുടര്‍ന്ന് പന്തളത്തും പരിസരപ്രദേശങ്ങളിലും വെള്ളം കയറിയതോടെ ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ പറ്റാതെയായി. ഇതെതുടര്‍ന്ന് രഹസ്യ വിവരം കിട്ടിയ പോലീസ് ഇയാളെ ഒഴിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയായിരുന്നു. ഇതറഞ്ഞറിഞ്ഞ അബ്ദുള്‍ നാസര്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു.

Abhimanyu

ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ഇയാള്‍ എസ് ഡി പി ഐയിലും സജീവമായിരുന്നു. കൊലപാതകത്തില്‍ അബ്ദുള്‍ നാസറിനുള്ള പങ്ക് അന്വേക്ഷണസംഘത്തിന് നേരത്തെ വ്യക്തമായിരുന്നു. കൊലപാതകേസില്‍ അറസ്റ്റിലായതോടെ ഇയാള്‍ തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ നിരപരാധിയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കുടുംബാംഗങ്ങളെ കാണാനായി തിരിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയതെന്നുമാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴികള്‍ കള്ളമാണെന്ന് അന്വേക്ഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.

murder case

വധക്കേസില്‍ ഒളിവിൽ കഴിയുന്ന ബാക്കിയുള്ള പ്രതികളെ കൂടി പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട്,ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപെടുത്തിയ അഭിമന്യുവിന്റെ കേസില്‍ 15 പ്രതികളാണുള്ളത്. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാളും ക്യാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. റെയ്ഡുകളും മറ്റും നടത്തി എസ്ഡിപിഐ നേതൃത്വത്തിന്‍റെ മേ‌ൽ ശക്തമായ സമ്മർദ്ദം ചെലുത്തിയാണു മുഖ്യപ്രതികളെ പിടികൂടിയത്. മഹാരാജാസ് കോളെജിൽ എസ്എഫ്ഐ മേധാവിത്തം ചോദ്യം ചെയ്യാനും എസ്ഡിപിഐയുടെ സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു കൊലപാതകം ആസൂത്രണം ചെയ്തത്.

കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!

English summary
One Campus Front leader arrested in Abhimanyu Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X