ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടക്കില്ല: കടുത്ത എതിർപ്പ് ഉന്നയിച്ച് ഡിഎംകെ, അനുകൂലിച്ച് പളനിസ്വാമി
ചെന്നൈ: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തോടുള്ള പാർട്ടിയുടെ ശക്തമായ എതിർപ്പ് നിയമ കമ്മീഷനെ അറിയിച്ച് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ. ഡി എം കെ എംപി പി വിൽസൺ സ്റ്റാലിന്റെ നിലപാട് തിങ്കളാഴ്ച ഡൽഹിയിൽ സ്റ്റാലിൻ കമ്മീഷനു കൈമാറി.
ഈ ആശയത്തെ എതിർക്കുന്നതിനുള്ള തന്റെ വിശദീകരണങ്ങള്‍ സ്റ്റാലിൻ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് റിമോട്ട് വോട്ടിംഗ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റേ ആശയത്തേയും ഡി എം കെ നേരത്തെ എതിർത്തിരുന്നു.

ബി ജെ പിയും ബി ജെ ഡിയും മാത്രമാണ് ഈ ആശയത്തെ പിന്തുണച്ചതെന്ന് പറഞ്ഞ വിൽസൺ വ്യക്തമാക്കിയപ്പോള്‍ ഫെബ്രുവരി അവസാനം വരെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കൂടുതൽ നിർദേശങ്ങള്‍ ക്ഷണിച്ചതായി ഇസിഐ പറഞ്ഞു. റിമോട്ട് വോട്ടിംഗില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാതെ നടപ്പാക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, എ ഐ എഡി എംകെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തിങ്കളാഴ്ച, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി, മുൻ മുഖ്യമന്ത്രി ജെ ജയലളിത ഈ ആശയത്തെ പിന്തുണച്ചതിനാൽ എ ഐ എ ഡി എം കെ എപ്പോഴും ഇതിനെ പിന്തുണയ്ക്കുമെന്ന് ഒ പനീർശെൽവവും പറഞ്ഞു.

അതേസമയം, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയുടെ നിയമസഭാ കക്ഷി നേതാവും ശ്രീപെരുമ്പത്തൂർ എം എൽ എയുമായ കെ.സെൽവപെരുന്തഗൈ എ ഐ ഡി എം കെയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് രംഗത്ത് വന്നു. 2018 ജൂണിൽ പനീർശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ നയത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Vastu Tips: വാസ്തു പറയുന്നത് കേള്‍ക്കൂ, സമ്പാദ്യം വർദ്ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്കും കഴിയും

നിർദിഷ്ട നയത്തെ എ ഐ എഡി എം കെ എതിർക്കുകയും 2018 ജൂൺ 29 ന് ഇന്ത്യൻ ലോ കമ്മീഷനു രേഖാമൂലം നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കിയാൽ, അത് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വർഷത്തെ കാലാവധി തികയ്ക്കാന്‍ സർക്കാറിനെ അനുവധിക്കില്ലെന്നും എ ഐ എഡി എം കെ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

2018 ജൂലൈയിൽ ലോ കമ്മീഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച യോഗത്തിൽ എഐഎഡിഎംകെയുടെ പ്രതിനിധികൾ പദ്ധതിയെ എതിർത്തു. അതേസമയം, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും എതിർത്തു. ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്നു. എന്നാല്‍ ഈ നയം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞു.

ഇന്ത്യയിൽ ഈ നയം നടപ്പാക്കാൻ സാധ്യതയില്ലെന്ന് ഡി എം കെ എംപി തിരുച്ചി ശിവയും പറഞ്ഞു. എല്ലാ മതേതര പാർട്ടികളും ഈ നയത്തെ എതിർത്തു. എന്നാൽ, ഇന്ന് എ ഐ എഡി എം കെയുടെ കോ-ഓർഡിനേറ്റർ എടപ്പാടി കെ.പളനിസ്വാമി നയത്തെ പിന്തുണച്ചിരിക്കുകയാണ്. ഇത് എങ്ങനെ ന്യായമാവും. ഇതോടെ താനൊരു അവസരവാദ രാഷ്ട്രീയക്കാരനാണെന്ന് പളനിസ്വാമി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications