'ഒരു രാജ്യം, ഒരു പരീക്ഷ എട്ട് നിലയിൽ പൊട്ടി,പുറത്ത് വന്നത് തട്ടിപ്പിന്റെ മാലപ്പടക്കം, ഇനി ഒരേ ഒരു പോംവഴി ഇത്'
തിരുവനന്തപുരം: ഒരു രാജ്യം, ഒരു പരീക്ഷ" എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ആയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിന്നും രക്ഷനേടണമെങ്കിൽ കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

"ഒരു രാജ്യം, ഒരു പരീക്ഷ" എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യം NEET. പിന്നീട് NET. പിന്നെ CSIR NET, NEET PG. ഇങ്ങനെ പോകുന്ന ദേശീയ എൻട്രൻസ് പരീക്ഷകൾ പൊളിയുന്നതിന്റെ മാലപ്പടക്കം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ചെയർമാൻ പ്രദീപ് കുമാർ ജോഷി രാജിവച്ചു. പക്ഷേ, ആദ്യം ഉത്തരം കാണേണ്ടത്, എങ്ങനെ അദ്ദേഹം ഈ സ്ഥാനത്ത് വന്നൂവെന്നുള്ളതാണ്.
ജബൽപ്പൂരിലെ റാണി ദുർഗ്ഗാവതി എന്ന ഒരു സാധാരണ കോളേജിൽ പഠിപ്പിക്കുകയായിരുന്നു ജോഷി. എടുത്തുപറയത്തക്കതായ ഒരു അക്കാദമിക് നേട്ടങ്ങളുമില്ലാത്ത അദ്ദേഹത്തെ ഒരു മുതിർന്ന ആർഎസ്എസ് നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ ആക്കിയതാണ് തുടക്കം. അദ്ദേഹത്തിന്റെ കാലയളവിലാണ് മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം പരീക്ഷാ തട്ടിപ്പ് അരങ്ങേറിയത്. മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന ആയൂർവേദ മെഡിക്കൽ പരീക്ഷാ തട്ടിപ്പിന്റെ പേരിൽ പിന്നീട് പുറത്തു പോകേണ്ടിവന്ന എസ്.കെ. ശർമ്മയെ പരീക്ഷ കൺട്രോളറായി നിയമിച്ചതാണ്. അധികം താമസിയാതെ ജോഷിയെ ചണ്ഡിഗഡ് പി.എസ്.സിയിലും പിന്നീട് യു.പി.എസ്.സിയിലേക്കും നിയമിച്ചു. താമസിയാതെ യു.പി.എസ്.സി ചെയർമാനുമായി.അടുത്ത കാൽവയ്പ്പായിരുന്നു എൻ.റ്റി.എ ചെയർമാൻ പദവി.
ഭരണസംവിധാനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ അനുചരന്മാരെ പ്രതിഷ്ഠിക്കുന്നതുപോലെ ആർഎസ്എസിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ് പ്രൊഫഷണൽ മേഖലയിൽ സ്ഥാനം ഉറപ്പിക്കുകയെന്നുള്ളത്. ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പ്രവേശന പരീക്ഷകളിലെ തങ്ങളുടെ ആളുകളെ തിരുകി കയറ്റുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ. കേന്ദ്ര സർവ്വകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ ജോഷിയെപ്പോലുള്ളവർക്ക് നേരിട്ട് പങ്കുണ്ട്.
ലക്ഷണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ ദേശീയ മത്സര പരീക്ഷകളിൽ കോച്ചിംഗ് കൊടുക്കുന്നത് സഹസ്രകോടികളുടെ വ്യവസായമായി മാറിയിട്ടുണ്ട്. കടുത്ത വാണിജ്യ മത്സരംമൂലം ഈ വിദ്യാഭ്യാസ കച്ചവടക്കാരും ചോദ്യ പേപ്പറുകൾ ചോർത്തുന്നതിനുള്ള തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ചിത്രം പൂർത്തിയായി. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.
എന്താണ് ഈ സ്ഥിതിവിശേഷത്തിനു സ്ഥായിയായ പരിഹാരം?
ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം വിപരീതഫലങ്ങൾ ഉണ്ടാക്കുകയേയുള്ളൂ. കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടത്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications