കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം സംഭവിച്ചകാറിനുള്ളില്‍ റിവോള്‍വര്‍; സംഭവം കാസര്‍കോട്, ദുരൂഹതകള്‍ തുടരുന്നു, ഒരാള്‍ മരണപ്പെട്ടു

അപകടത്തിന് ശേഷം പോലീസുകാരുടെ പരിശോധനയിലാണ് കാറില്‍ നിന്നും റിവോള്‍വര്‍ കണ്ടെത്തിയത്. അതേസമയം സംഘത്തിലുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു.

  • By Akshay
Google Oneindia Malayalam News

കാസര്‍കോട്: അപകടം സംഭവിച്ച കാറിനുള്ളില്‍ റിവോള്‍വര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ അഞ്ചംഗ സംഘം സഞ്ചരിച്ച കാറില്‍ നിന്നാണ് റിവോള്‍വര്‍ കണ്ടെത്തിയത്. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തിന് ശേഷം പോലീസുകാരുടെ പരിശോധനയിലാണ് കാറില്‍ നിന്നും റിവോള്‍വര്‍ കണ്ടെത്തിയത്. അതേസമയം സംഘത്തിലുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 12.15ന് ദേശീയപാതയില്‍ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിനു സമീപമാണ് അപകടം ഉണ്ടായത്.

 ഒരാള്‍ മരിച്ചു

ഒരാള്‍ മരിച്ചു

കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശി കെസി ഷംസുദ്ദീന്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ ഉപ്പള സ്വദേശികളായ ഡിക്കി അമ്മി (മുഹമ്മദ് അമീര്‍ 35), അബ്ദുല്‍ ലത്തീഫ് (29) എന്നിവരെ കാസര്‍കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ടു

നിയന്ത്രണം വിട്ടു

മംഗളൂരു ഭാഗത്തുനിന്ന് കാസര്‍കോട്ടേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു റോഡരിലെ കുഴിയിലേക്കു മറിയുകയായിരുന്നു.

 പോലീസ് രക്ഷിച്ചു

പോലീസ് രക്ഷിച്ചു

ഇരുപതടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കു മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. രാത്രി പട്രോളിങിനിടെ വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് എത്തിയാണു യാത്രക്കാരെ കാറില്‍നിന്നു പുറത്തെടുത്ത്.

 കണ്ടെടുത്തു

കണ്ടെടുത്തു

കെസി ഷംസുദ്ദീന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ശേഷം കാര്‍ പുറത്തെടുത്തപ്പോഴാണ് റിവോള്‍വര്‍ കണ്ടെത്തിയത്.

 ഒരാളെ കാണാനില്ല

ഒരാളെ കാണാനില്ല

അഞ്ചംഗ സംഘത്തിലെ ഒരാളെ കണ്ടെത്താനായിട്ടില്ല. കാറിലെ ഒരാളെ കാണാതാകുകയും കാറിനുള്ളില്‍ നിന്ന് റിവോള്‍വര്‍ കണ്ടെടുത്തതും ദുരൂഹതയേറുന്നുണ്ട്.

 അപകടം

അപകടം

ഞായറാഴ്ച രാത്രി 12.15നാണ് അപകടം സംഭവിച്ചത്. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപത്തായിരുന്നു അപകടം.

English summary
One dead in Kasargod for accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X