ഇന്‍വേഡര്‍ ജീപ്പിനു തീപ്പിടിച്ച് ഒരാള്‍ മരിച്ചു...
അടിമാലി: ഇടുക്കി അടിമാലിക്കു സമീപം കൊന്നത്തടിയില്‍ ഇന്‍വേഡര്‍ ജീപ്പിനു തീ പിടിച്ച് ഒരാള്‍ വെന്തു മരിച്ചു. പൊന്‍മുടി കോലോത്ത് ബേബി മാത്യു എന്നായാളാണ് ഇന്നലെ വൈകിട്ട് അറുമണിയോടെ അപകടത്തില്‍ ദാരുണമായി മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പെട്രോളിന് തീ പിടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളത്തൂവല്‍ കൊന്നത്തടി റോഡില്‍ കാക്കാസിറ്റിക്കു സമീപമായിരുന്നു അപകടം.
ഏലത്തോട്ടം ഉടമയായ ബേബി മാത്യു കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് അപകടത്തില്‍പെട്ടത്. റോഡിന്റെ വശത്തായി നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. ഫോണ്‍ വിളിക്കുന്നതിനിടയില്‍ സിഗ്രറ്റ് കത്തിച്ചതും വണ്ടിയില്‍ പടര്‍ന്നിരുന്ന പെട്രോളിന് തീപിടിച്ച് അപകടം സംഭിവിച്ചതാകമെന്നും പോലീസ് വിലയിരത്തി. തീ പിടുത്ത മുണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിലടക്കം ചത്രങ്ങള്‍ വന്നിരുന്നു. പെട്ടന്ന് തീ ആളിപടര്‍ന്നതിനാല്‍ രക്ഷപെടാനുള്ള ശ്രമങ്ങള്‍ ബേബിക്ക് നടത്താന്‍ സാധിച്ചിരുന്നില്ല.

ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരുന്ന രീതിയില്‍ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പ്രദേശവാസികളാണ് ആദ്യം തീ പടരുന്നത് കണ്ടത്.സംബവസ്ഥത്തിനു സമീപമുണ്ടായിരുന്ന കടകളില്‍ നിന്നെത്തവരാണ് വാഹനത്തില്‍ ആളുണ്ടെന്ന് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ഇന്‍ക്വസ്റ്റ് തയ്യാറാക്കി ഇന്നലെ രാത്രിതന്നെ മൃതദേഹം പോസ്റ്റ്മാട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications